
നടന്‍ സലിം കുമാര്‍ തൃശൂര്‍ എം.പി. സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സലിംകുമാറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഒരു പ്രസ്താവന കാണാം. പ്രചരിപ്പിക്കുന്ന പ്രസ്താവന ഇപ്രകാരമാണ്: “തൃശുര്‍കാര്‍ക്ക് അങ്ങനെ തന്നെ വേണം. ഒരുവലിയ ബോറനെയാണ് തൃശൂര്‍ക്കാര്‍ തെരഞ്ഞെടുത്തത്. സുരേഷ് ഗോപി തന്‍റെ പ്രവര്‍ത്തിയിളുടെയും വാക്കുകളിലുടെയും അഹങ്കാരത്തിലുടെയും സ്വയം പരിഹാസിതനായി നാറുകയാണ്.”
എന്നാല്‍ സലിംകുമാര്‍ സുരേഷ് ഗോപിയെ ഇപ്രകാരം രൂക്ഷമായി വിമര്‍ശിച്ചോ? എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ പത്രങ്ങളിലും ഓണ്‍ലൈനും അന്വേഷിച്ചു. പക്ഷെ എവിടെയും സലിംകുമാര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി കണ്ടെത്തിയില്ല. സലിംകുമാര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അത് വലിയൊരു വിവാദമായി മാറുമായിരുന്നു. കുടാതെ എല്ലാ പ്രധാന പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതിനെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തേനെ. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ആകെ ലഭിച്ചത് സലിം കുമാര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ വിജയിച്ചതിന് ശേഷം സുരേഷ് ഗോപിയെ അഭിനന്ദിക്കുന്ന വാര്‍ത്തയാണ്.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ സലിംകുമാറുമായി ബന്ധപ്പെട്ടു. ഞങ്ങളുടെ പ്രതിനിധി ഈ പ്രചരണത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “വ്യാജ പ്രചരണമാണ് എന്‍റെ പേരില്‍ നടത്തുന്നത്. ഒരിടത്തും സുരേഷ് ഗോപിയെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടില്ല, ഒരിക്കലും പറയുകയുമില്ല.”
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ നടന്‍ സലിംകുമാര്‍ സുരേഷ്ഗോപിയെ രൂക്ഷമായി വിമര്‍ശിച്ചു എന്ന തരത്തില്‍ നടത്തുന്ന പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:നടന്‍ സലിം കുമാര്‍ തൃശൂര്‍ എം.പി. സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തി എന്ന വ്യാജ പ്രചരണം…
Fact Check By: K. MukundanResult: False
