വിവരണം

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രാഷ്ട്രീയപരമായ വലിയ ചര്‍ച്ചയ്ക്ക് വേദിയാകുകയാണ് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍. എന്‍ഡിഎ അത്ഭുതകരമായ വിജയം കാഴ്ച്ചവച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടത്ത് നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷനും അമേഠി, വയനാട് എന്നീ ലോക്‌സഭ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തിലെ വാര്‍ത്തകളും പ്രചരിച്ചു തുടങ്ങി. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചതായി പാര്‍ട്ടി വൃത്തക്കങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചതായി മുഖ്യധാരമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. മെയ് 23ന് (2019) ഏഷ്യാനെറ്റ് ഓണ്‍ലൈനിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരമൊരു വാര്‍ത്ത് പങ്കുവച്ചിരുന്നു. രാഹുൽ ഗാന്ധി പടിയിറങ്ങുമോ? അധ്യക്ഷപദം ഒഴിയാമെന്ന് മുതിർന്ന നേതാക്കളെ അറിയിച്ചു, തള്ളി പാർട്ടി എന്നിങ്ങനെയായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. മുതിര്‍ന്ന നേതാക്കളോട് രാജി സന്നദ്ധത അറിയിച്ചതായും എന്നാല്‍ നേത്താക്കള്‍ ഇത് അംഗീകരിച്ചില്ലെന്നും ഉള്‍പ്പടെ വാര്‍ത്തയില്‍ പറയുന്നു.

FB Post Archived Link

വാര്‍ത്തയക്ക് പിന്നിലെ സത്യാവസ്ഥ എന്തെന്നത് പരിശോധിക്കാം.

വസ്തുത വിശകലനം

രാഹുല്‍ ഗാന്ധിയുടെ രാജി സാധ്യത സംബന്ധമായ വാര്‍ത്ത പുറത്ത് വന്നതോടെ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കം കുറിക്കുകയായിരുന്നു. രാജി സംബന്ധമായ സൂചനകള്‍ മാത്രം നിലനില്‍ക്കെ അത് ഏറെ കുറെ ശരിവയ്ക്കുന്ന തരത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. രാഹുലിന്‍റെ രാജി തീരുമാനം എഐസിസി പ്രവര്‍ത്തക സമിതി പരിശോധിക്കുമെന്നാണ് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചത്. അതോടെ രാജി സന്നദ്ധത രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ടെന്നത് വ്യക്തമാകുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന മെയ് 23ന് തന്നെയായിരുന്നു രാഹുലിന്‍റെ രാജി സംബന്ധമായ വിഷയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതും.

എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വാര്‍ത്ത ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്‍റര്‍നാഷണലും (ANI) റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല രാഹുലിന്‍റെ രാജി സന്നദ്ധത സംബന്ധിച്ച വാര്‍ത്ത തള്ളിക്കളഞ്ഞതായി എഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. (ട്വീറ്റ് ചുവടെ)

Archived Tweet

എന്നിരുന്നാലും കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പദവിയിലുള്ള കെ.സി.വേണുഗോപാലിന്‍റെ പ്രതികരണത്തില്‍ രാജി സന്നദ്ധത എന്ന വിഷയം തള്ളിക്കളഞ്ഞിട്ടില്ല. മാത്രമല്ല രാജി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാദം. അതുകൊണ്ട് തന്നെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുമോ എന്ന തലക്കെട്ട് നല്‍കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്ത വസ്‌തുതാപരമാണെന്ന് മനസിലാക്കാം.

നിഗമനം

രാഹുലിന്‍റെ പടയിറക്കത്തെ കുറിച്ചും രാജി സന്നദ്ധതയെ കുറിച്ചും പുറത്ത് വന്ന വാര്‍ത്ത എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തള്ളിക്കളിഞ്ഞില്ല എന്നത് തന്നെ വാര്‍ത്തയുടെ അധികാരികത ഉറപ്പാക്കുന്നതാണ്. മാത്രമല്ല ‘രാഹുലിന്‍റെ രാജി സാധ്യതയുണ്ടാകുമോ’ എന്ന സംശയം മാത്രമാണ് വാര്‍ത്തയുടെ തലക്കെട്ടിലൂടെ പ്രകടിപ്പിക്കുന്നത്. രാജി വയ്ക്കുമെന്ന് വാര്‍ത്തിയില്‍ എവിടെയും സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് വ‌സ്‌തുതാപരമാണെന്നും അനുമാനിക്കാം.

Avatar

Title:രാഹുല്‍ ഗാന്ധി രാജിവയ്ക്കാന്‍ ഒരുങ്ങുന്നു എന്ന പ്രചരണം സത്യമോ?

Fact Check By: Harishankar Prasad

Result: True