കേരളാ ഗവർണ്ണർ മര്യാദ പാലിക്കണമെന്ന് ഓ രാജഗോപാൽ എംഎൽഎ ഒരിടത്തും പറഞ്ഞിട്ടില്ല…

രാഷ്ട്രീയം | Politics

വിവരണം 

Thahir Vkഎന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും  Beyond The Thoughts ചിന്തകൾക്കപ്പുറം (BT)  എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് താഴെയുള്ളത്. 2020 ജനുവരി 20 നാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. “പറയുന്നത് …….

ബി.ജെ.പിയുടെ കേരളത്തിലെ …..കാരണവരാണ് ……!?” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ കേരളത്തിലെ ബിജെപി എംഎൽഎ ഓ രാജഗോപാലിന്‍റെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് : “വിവരമുള്ളവരും ഉണ്ട്. കേരളാ ഗവർണ്ണർ മര്യാദ പാലിക്കണം. ഓ രാജഗോപാൽ എംഎൽഎ. ജനാധിപത്യത്തിൽ ജനങ്ങൾ തെരെഞ്ഞെടുത്തവരാണ് വലുത്. പറയുന്നത് സിപിഎമ്മുകാരല്ല. ബിജെപിയുടെ കേരളത്തിലെ ആകെയുള്ള എംഎൽഎ. മര്യാദ പാലിക്കണം.” ഓ രാജഗോപാലിന്‍റെ പ്രസ്താവന എന്ന മട്ടിലാണ് ഇത് പോസ്റ്റിൽ നൽകിയിരിക്കുന്നത്. 

archived linkFB post

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള സർക്കാരും കേരള ഗവർണറും തമ്മിൽ പരസ്യ പ്രസ്താവനകൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.  ഇരുകൂട്ടർക്കും ഇക്കാര്യത്തിൽ രാഷ്ട്രീയ പിന്തുണ കിട്ടുന്നതായും നാം വാർത്തകളിലൂടെ മനസ്സിലാക്കുന്നുണ്ട്. ഈ അവസരത്തിൽ കേരള ഗവർണ്ണർ മര്യാദ പാലിക്കണമെന്ന് ഓ രാജഗോപാൽ എംഎൽഎ പറഞ്ഞോ…? നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ഇതേപ്പറ്റി മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു

archived linkmathrubhumi

വാർത്തയിൽ  മുഖ്യമന്ത്രിയും ഗവർണറും പസ്പരം വാക്‌പോര് നടത്തുന്നത് ആശാസ്യമല്ല എന്ന്  അദ്ദേഹംപറഞ്ഞു എന്നാണ് വാർത്തയിൽ നൽകിയിരിക്കുന്നത്. ഗവർണ്ണർ മര്യാദ പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞതായി വാർത്തയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഇതേപ്പറ്റി മറ്റു ചില  മാധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലും ഏകപക്ഷീയമായി ഗവർണറെ വിമർശിച്ചു ഓ രാജഗോപാൽ പ്രസ്താവന നടത്തിയതായി വാർത്തകളില്ല. ചില മാധ്യമ വാർത്തകൾ വായിക്കാം

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ഓ രാജഗോപാലുമായി നേരിട്ടു  സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്:

ഗവർണ്ണർ മര്യാദ പാലിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഓ രാജഗോപാൽ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.

ഓ രാജഗോപാലിന്‍റെ പ്രസ്താവനയായി പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയല്ല.

നിഗമനം 

ഓ രാജഗോപാൽ എംഎൽഎയുടെ പേരിൽ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രസ്താവന പൂർണ്ണമായും ശരിയല്ല. മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാനും അന്യോന്യം നടത്തുന്ന പരസ്യ പ്രസ്താവനകൾ ആശാസ്യകരമല്ല എന്ന അദ്ദേഹത്തിന്‍റെ വാക്കുകളെ വളച്ചൊടിച്ചാണ് എന്ന് ഓ രാജഗോപാൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്

Avatar

Title:കേരളാ ഗവർണ്ണർ മര്യാദ പാലിക്കണമെന്ന് ഓ രാജഗോപാൽ എംഎൽഎ ഒരിടത്തും പറഞ്ഞിട്ടില്ല…

Fact Check By: Vasuki S 

Result: Partly False