വിവരണം

വിവരമുള്ളവരുമുണ്ട്.. കേരള ഗവര്‍ണര്‍ മര്യാദ പാലിക്കാണം - ഒ.രാജഗോപാല്‍ എംഎഎല്‍എ. ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് വലുത്. പറയുന്നത് സിപിഎമ്മുകാരല്ല ബിജെപിയുടെ കേരളത്തിലുള്ള ആകെയുള്ള എംഎല്‍എ. എന്ന പേരില്‍ ഒ.രാജഗോപാല്‍ കേരള ഗവര്‍ണറിനെതിരെ പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. മൊഹമ്മദ്ത അലി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 108ല്‍ അധികം റിയാക്ഷനുകളും 278ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിജെപി എംഎല്‍എയായ ഒ.രാജഗോപാല്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

ഒ.രാജഗോപാല്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പ്രചരണം നിഷേധിക്കുകയാണ് ചെയ്തത്. താന്‍ ഇത്തരത്തിലൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ലെന്നും ഇത് തികച്ചും വ്യാജ പ്രചരണം മാത്രമാണെന്നും രാജഗോപാല്‍ പറഞ്ഞു. കൂടാതെ മുഖ്യധാരമാധ്യമങ്ങളില്‍ ഒന്നും തന്നെ ഇതെ കുറിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തട്ടില്ലെന്നും കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതതില്‍ നിന്നും വ്യക്തമായി.

നിഗമനം

തന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണെന്ന് രാജഗോപാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കേരള ഗവര്‍ണര്‍ മര്യാദ പാലിക്കണമെന്ന് ഒ.രാജഗോപാല്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False