
ഗണപതി നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ രണ്ട് മുസ്ലിം യുവാക്കൾ കല്ലെറിയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഗണേശ വിഗ്രഹവുമായി വലിയ സംഘം ഭക്തര്‍ നിമഞ്ജന ഘോഷയാത്ര നടത്തുന്നതിനിനിടയില്‍ രണ്ടു യുവാക്കള്‍ ആള്‍ക്കൂട്ടത്തിനു നേരെ വലിയ കല്ലുകള്‍ പെറുക്കി എറിയുന്നത് കാണാം. ഗണേശ നിമഞ്ജന ഘോഷയാത്രയ്ക്ക് നേരെ മുസ്ലിം യുവാക്കള്‍ കല്ലുകള്‍ പെറുക്കി എറിയുകയാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “
ഗണേശ ഘോഷയാത്രയ്ക്ക് നേരെ സുഡാപ്പികൾ കെട്ടിടത്തിന് മുകളിൽ നിന്നും കല്ലെറിയുന്നു.
ഇങ്ങനൊക്കെ ചെയ്താലും ഇവർ സമാധാന മതക്കാർ. ഇത്രയും ഹിന്ദുക്കൾ അവിടെ ഉണ്ടായിരുന്നിട്ടും രണ്ട് ജിഹാദികൾക്കും ഒന്നും സംഭവിച്ചില്ല. ഹിന്ദു എത്രത്തോളം സഹന ശേഷിയുള്ളവരാണെന്ന് വീഡിയോ പറയും..”
എന്നാല്‍ വീഡിയോയ്‌ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണെന്നും കല്ലെറിഞ്ഞ രണ്ട് യുവാക്കളും ഹിന്ദുക്കളാണെന്നും അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സംഭവം നടന്നത് കർണാടകയിലാണെന്ന് സൂചന ലഭിച്ചു. സെപ്റ്റംബർ 6 ന് കന്നഡ പ്രഭ വെബ്‌സൈറ്റിൽ വന്ന റിപ്പോർട്ട് അനുസരിച്ച്, കർണാടകയിലെ റായ്ച്ചൂർ നഗരത്തിലെ ഗംഗാ നിവാസ് റോഡിലാണ് സംഭവം നടന്നത്.

കല്ലെറിഞ്ഞ യുവാക്കൾ പ്രശാന്ത്, പ്രവീൺ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിനയ്, ഗണേഷ് എന്നിവരുമായി അവർക്ക് വ്യക്തിപരമായ തർക്കമുണ്ടായിരുന്നു. അതിന്‍റെ പ്രതികാര നടപടിയായി പ്രതികള്‍ ഒരു കടയിൽ കയറി അവർക്ക് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ വിനയിനും ഗണേഷിനും പരിക്കേറ്റു. പ്രതികളായ പ്രശാന്ത്, പ്രവീണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു, അവർ കുറ്റസമ്മതം നടത്തി. അവര്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരല്ല.
തമ്മിലുണ്ടായിരുന്ന പഴയ ഒരു തർക്കത്തിന്‍റെ പേരിലാണ് അവർ കല്ലെറിഞ്ഞതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തിന് മതപരമായ കാരണമോ ലക്ഷ്യമോ ഉണ്ടായിരുന്നില്ലെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങള്‍ സദർ ബസാർ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ, വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട അവകാശവാദം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ഗ്രൂപ്പുകാരും ഹിന്ദുക്കളാണ്. സെപ്റ്റംബർ ഒന്നിന് ഗംഗാ നിവാസ് റോഡിന് സമീപം, ഗണപതി നിമഞ്ജന ഘോഷയാത്രയിൽ പങ്കെടുത്ത രണ്ട് യുവാക്കൾക്ക് നേരെ പ്രശാന്ത്, പ്രവീൺ എന്നീ പ്രതികൾ കല്ലെറിഞ്ഞു. ഈ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിഗമനം
ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് നേരെ മുസ്ലിം യുവാക്കള്‍ കല്ലെറിഞ്ഞു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയിലെ പ്രതികളായ രണ്ട് യുവാക്കൾ മുസ്ലീങ്ങളല്ല. വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ട് ഗ്രൂപ്പുകാര്‍ തമ്മിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായാണ് കല്ലെറിഞ്ഞത്. ഇരു ഗ്രൂപ്പുകാരും ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. മുസ്ലിങ്ങളല്ല. സംഭവത്തിന് യാതൊരു വര്‍ഗീയ തലങ്ങളുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഗണേശ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ യുവാക്കൾ മുസ്ലീങ്ങളല്ല, സത്യമിങ്ങനെ…
Fact Check By: Vasuki SResult: False


