
വിവരണം
നോട്ട് നിരോധനത്തിനു പന്നാലെ കേന്ദ്രസര്‍ക്കാരിന്റെ എട്ടിന്റെ പണി എന്ന പേരില്‍ keralapsconline.in എന്ന വെബ്സൈറ്റില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ് കാറുള്ളവരുടെ ഗ്യാസ് സിലണ്ടര്‍ സബ്സിഡി സര്‍ക്കാര്‍ പിന്‍വലിക്കുമെന്നത്. 2017ലാണ് ഇത്തരമൊരു വാര്‍ത്ത പല മാധ്യമങ്ങളും റിപ്പോർട്ട് ചെയതത്. എന്നാല്‍ ഇതിന്റെ വസ്തുത എന്താണെന്ന് പരിശോധിക്കാം.
വാര്‍ത്തയുടെ ലിങ്ക് Keralapsconline.com | Archived Link
വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

വസ്തുത വിശകലനം
സ്വന്തമായി കാറുള്ളവര്‍ക്ക് പാചകവാതക സിലണ്ടര്‍ സബ്സിഡി റദ്ദു ചെയ്യപ്പെടുമെന്നതു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് മാത്രമായിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇത്തരമൊരു പ്രഖ്യാപനം വന്നേക്കാമെന്ന പേരില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരള പിഎസ്‍സി സൈറ്റില്‍ ഇതുമായ ബന്ധപ്പെട്ടു മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളില്‍ നിന്നും ഉടമകളുടെ വിവരം ശേഖരണം വരെ തുടങ്ങിയതായി വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ നിന്നും ഇത്തരത്തിലുള്ള യാതൊരു വിവര ശേഖരണവും നാളിതുവരെ നടത്തിയിട്ടില്ലെന്ന് ആലപ്പുഴയിലെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഫാക്ട് ക്രെസെന്‍ഡോയോട് പ്രതികരിച്ചു. വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായിട്ടും ഇത്തരമൊരു പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
നിഗമനം
മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും കേന്ദ്രം വിവര ശേഖരണവും മറ്റും ഇതുവരെ തുടങ്ങിയിട്ടില്ലാത്ത പക്ഷം വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നു തെളിഞ്ഞിരിക്കുകയാണ്. ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും നടന്നിട്ടുമില്ല. അതുകൊണ്ട് തന്നെ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
