
ഹസ്രത്ത് മുഹമ്മദ് നബിയുടെ വാള് എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.
പക്ഷെ ഈ ചിത്രം പ്രവാചകന്റെ വാളിന്റെതല്ല. ചിത്രത്തില്‍ കാണുന്ന വാള് യഥാര്‍ത്ഥത്തില്‍ ആരുടെതാണ് എന്ന് നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook post claiming the sword shown above belongs to Prophet Muhammad.
മുകളില്‍ നല്കിയ പോസ്റ്റില്‍ ഒരു വാളിന്റെ ചിത്രം പ്രചരിപ്പിച്ച് വാദിക്കുന്നത് ഈ വാള് പ്രവാചകന് ഹസ്രത്ത് മുഹമ്മദ് നബിയുടെതാണ് എന്നാണ്. പോസ്റ്റിന്റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“മാഷാഅല്ലാഹ്
ഹസ്രത്ത് മുഹമ്മദ് നബി ﷺ യുടെ വാൾ
ഇത് ഇസ്താംബുൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു
പ്രവാചകന്റെ വാൾ സുബ്ഹാനള്ളാഹ്”
എന്നാല്‍ ഈ വാള് യഥാര്‍ത്ഥത്തില്‍ പ്രവാചകന് മുഹമ്മദ് നബിയുടെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വാലിന്റെ ചിത്രം ഇതിനെ മുന്‍പും തെറ്റായ വിവരണത്തോടെ വൈറല്‍ ആയിരുന്നു. അന്ന് ഫാക്റ്റ് ക്രെസേണ്ടോ ഈ വാളിനെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ വാള് മേവാഡിലെ രാജാവ് മഹാരാന പ്രതാപിന്റെതാണ് എന്ന് വാദിച്ചായിരുന്നു വ്യാജപ്രചരണം. ഈ പ്രചരണത്തിന്റെ സത്യാവസ്ഥ താഴെ നല്കിയ ഫാക്റ്റ് ചെക്ക് വായിച്ച് അറിയാം.
FACT CHECK: ഈ ചിത്രം മഹാറാണ പ്രതാപിന്റെ വാളിന്റെതാണോ…? സത്യാവസ്ഥ അറിയൂ…
ഈ വാള് മഹാരാന പ്രതാപിന്റെതോ ഹസ്രത്ത് മുഹമ്മദ് നബിയുടെതോയല്ല പകരം ഈ വാള് മധ്യകാലത്തില്‍ ഇന്നത്തെ സ്പൈനില് ഭരിച്ചിരുന്ന ഗ്രനാഡയുടെ സുല്‍ത്താന്‍ ബോഅബ്ദിലിന്റെതാണ്. ഈ വാളിന്റെ മുകളിലുള്ള അറബി അള്ളാഹു അല്ലാതെ വേറെ ആര്‍ക്കും വിയമില്ല (വാക്ക് ലാ ഘാളിബ ഇല അല്ലാഹ്) എന്നാണ്. നാസ്രിദ് രാജാവംഷത്തിന്റെ അവസാനത്തെ ശാസകനായിരുന്നു ബോഅബ്ദില്. 1237 മുതല്‍ 1492 വരെയാണ് നാസ്രിദ് രാജവംശം സ്പൈനിന്റെ ഒരു ഭാഗത്തില്‍ ശാഷിച്ചത്. വാളില്‍ കാണുന്നത് നാസ്രിദ് രാജവംശത്തിന്റെ മുദ്രയാണ്.
Screenshot: Sword Site: Jinete Sword of Boabdil Last Nasarid Emir of Granada
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചിത്രത്തില്‍ കാണുന്ന വാള് പ്രവാചകന് ഹസരത്ത് മുഹമ്മദ് നബിയുടെതല്ല പകരം സ്പൈനില് 13ആം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട വരെ ഭരിച്ച നാസ്രിദ് രാജവംശത്തിലെ സുല്‍ത്താന്‍ ബോഅബ്ദിലുടെതാണ്.

Title:ഈ ചിത്രം പ്രവാചകന്റെ വാളിന്റെതല്ല; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
