ഈ ചിത്രം ഡോ. അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥയുടേതല്ല
വിവരണം
ഡോക്ടർ അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥ എന്ന വിവരണത്തോടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിക്കുന്നത് ഇതിനോടകം നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഒരു ബാനർ പിടിച്ചുകൊണ്ടാണ് പ്രകടനക്കാർ മുന്നോട്ടു നീങ്ങുന്നത്. ആ ബാനറിൽ ഡോക്ടർ B.Rഅംബേദ്ക്കറെ അറസ്റ്റു ചെയ്യണമെന്ന് എഴുതിയിരിക്കുന്നു എന്നാണ് പോസ്റ്റിലുള്ള വാദം. ചിത്രം പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതിനോടകം 10000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.
archived link | FB post |
ഈ പോസ്റ്റിലെ പ്രചാരണം തെറ്റിധാരണ സൃഷ്ടിക്കുന്നതാണെന്നും ബാനറിൽ എഴുതിയിയിട്ടുള്ളത് മറ്റൊന്നാണെന്നും നിങ്ങളെ അറിയിക്കുന്നു.
വസ്തുതാ വിശകലനം
ബാനറിലെ എഴുത്തിൽ ചില ഭാഗത്ത് വായന സുഗമമാകാത്ത രീതിയിൽ ആക്ഷരങ്ങൾ മങ്ങിയ രീതിയിൽ കാണപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ ബാനറില് വാചകം ഇങ്ങനെയാണ് : "അംബേക്കറെ ബൂർഷ്വ എന്നു വിളിച്ച ഇ.എം.എസ് നെ അറസ്റ്റ് ചെയ്യുക" ഈ വാചകമാണ് തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. പോസ്റ്റിന്റെ കമന്‍റ് ബോക്സിൽ ഒരു ഫേസ്‌ബുക്ക് യൂസർ ഇക്കാര്യം ചൂണ്ടി കാണിച്ചിട്ടുണ്ട്.
ഈ ചിത്രം ഒരു പത്ര വാർത്തയുടെ ക്ലിപ്പിംഗ് ആണ്. അതിന് അടിക്കുറിപ്പായി ഇങ്ങനെ നൽകിയിട്ടുണ്ട്.
ഡോ. അംബേദ്കറെ ബൂർഷ്വാ എന്നു വിളിച്ച ദളിത് ഐക്യവേദി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയപ്പോൾ. ഈ ജാഥ എവിടെ, എപ്പോൾ നടന്നു എന്നതിനെപ്പറ്റി അന്വേഷിച്ചപ്പോൾ bhargava ram എന്ന പ്രൊഫൈലിൽ ഈ ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ച ചെറിയ വിവരണം ശ്രദ്ധയിൽ പെട്ടു. അതിന്‍റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.
ഏതു മാധ്യമമാണ് ചിത്രം പ്രസിദ്ധീകരിച്ചത്.. ഏതു വർഷമാണ് എന്നതിനെ പറ്റിയൊന്നും കൃത്യമായ രേഖകൾ ലഭ്യമല്ല.
അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥയുടെ ചിത്രമല്ലിത്. അംബേദ്കറെ ബൂർഷ്വാ എന്ന് വിളിച്ച ഇഎംഎസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന ദളിത് പ്രവര്‍ത്തകരുടെ ജാഥയുടേതാണ്.
നിഗമനം
ഈ പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ ചിത്രം അംബേദ്കറെ ബൂർഷ്വാ എന്നു വിളിച്ച ഈ.എം.എ സിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് പ്രവർത്തകർ നടത്തിയ പ്രകടനത്തിന്‍റെതാണ്. അല്ലാതെ അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മ്യുണിസ്റ്റുകാർ നടത്തിയ ജാഥയുടേതല്ല.
Title:ഈ ചിത്രം ഡോ. അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥയുടേതല്ല
Fact Check By: Vasuki SResult: False