മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസില്‍ പോലീസ് പിടിയലായവര്‍ എന്നു ദുഷ്പ്രചരണം… ചിത്രം ബി‌ജെ‌പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മകനുമൊത്തുള്ളത്…

മണിപ്പൂരില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷ-അതിക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനത്തെ ഭരണപക്ഷമായ ബിജെപി സർക്കാരിനുമെതിരെ രാജ്യമെമ്പാടും ജനരോഷം ശക്തമാണെങ്കിലും സംഭവത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിചേര്‍ത്ത് കുറ്റപത്രം വന്നിട്ടില്ല. സംഘര്‍ഷത്തിന്‍റെ വീഡിയോകളും വാര്‍ത്തകളും മണിപ്പൂരില്‍ നിന്നും ഇടയ്ക്കിടെ വരുന്നുണ്ട് എങ്കിലും ആക്രമത്തിന്‍റെ തീവ്രത രാജ്യം അറിഞ്ഞത് കുക്കി ഗോത്രത്തില്‍ പെട്ട രണ്ടു സ്ത്രീകളെ വഴിനീളെ ലൈംഗികമായി ഉപദ്രവിച്ച് നഗ്നരാക്കി പരേഡ് നടത്തിയ വീഡിയോ വെളിയില്‍ വന്നപ്പോഴാണ്. പ്രതികളെ പോലീസ് പിടികൂടി എന്ന വാര്‍ത്തയും പിന്നാലെ […]

Continue Reading