FACT CHECK: കഴിഞ്ഞ കൊല്ലം lightsoffkerala ക്യാംപെയിന്‍റെ ഭാഗമായി രമേശ്‌ ചെന്നിത്തല മെഴുകുതിരി കത്തിച്ച ചിത്രമുപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 99 സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിച്ചതിന്‍റെ സന്തോഷ സൂചകമായി കഴിഞ്ഞ ഏഴാം തിയതി സന്ധ്യയ്ക്ക് മെഴുകുതിരികള്‍ തെളിയിച്ച് വിജയദിനം ആഘോഷിക്കാന്‍ എല്‍ ഡി എഫ് അനുയായികള്‍ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും മെഴുകുതിരി കത്തിച്ച ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മെഴുകുതിരി തെളിയിക്കുന്ന ഒരു ചിത്രവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലെ ഒരു ചിത്രത്തിന്  നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

FACT CHECK: അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങൾ എഴുതിയ ഹോർഡിംഗിന്‍റെ ചിത്രം എഡിറ്റഡാണ് ആണ്…

പ്രചരണം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരസ്യത്തെ കുറിച്ചാണ് നമ്മള്‍ ഇന്ന് വിശകലനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡരികിൽ സ്ഥാപിച്ച ഒരു വലിയ ഹോർഡിങ്ങിന്‍റെ ചിത്രവും അതിലെ വാചകങ്ങളും ആണ് ഇവിടെ നൽകിയിരിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ  ചിത്രത്തോടൊപ്പം ഹോര്‍ഡിങ്ങിലെ വാചകം ഇതാണ്: അഴിമതിക്ക് എന്നും കൂടെയുണ്ടാകും”  അതിനു മുകളിലായി നൽകിയിരിക്കുന്നത് ‘എതിരെ’ എന്ന് എഴുതാന്‍ വിട്ടു പോയി… നല്ല പാർട്ടി ഒരു സത്യം പറഞ്ഞു”. അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങളുമായി ഇടതുപക്ഷം ഒരു […]

Continue Reading

FACT CHECK: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ എഡിറ്റഡ് ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…

സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഒപ്പം എന്ന് തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post sharing image of opposition leader Ramesh Chennithala allegedly with gold smuggling case […]

Continue Reading

FACT CHECK: രമേശ്‌ ചെന്നിത്തലയെ വിമര്‍ശിച്ച് എ കെ ആന്‍റണി പരാമര്‍ശം നടത്തിയെന്ന് വാദിക്കുന്ന 24 ന്യൂസ് ചാനല്‍ സ്ക്രീന്‍ ഷോട്ടിന്‍റെ സത്യമറിയൂ…

വിവരണം  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇപ്പോള്‍  ഐശ്വര്യ കേരള യാത്ര നടത്തുകയാണ്. ഓരോ ജില്ലയിലും യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണ വേളകളില്‍  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും ഭരണം ലഭിച്ചാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രഖ്യാപനങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയില്‍ ഈയിടെ പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.  മുന്‍ കേന്ദ്ര മന്ത്രി എ കെ ആന്റണിയുടെ ചിത്രവും ഒപ്പം “ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്, അല്ലാതെ ശബരിമലയല്ല; ചെന്നിത്തലയുടെ നിലവിലെ രീതി കോണ്‍ഗ്രസിന്‍റെ അന്തസ്സ് കെടുത്തുന്നത്: എ […]

Continue Reading

FACT CHECK: ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷിനെ വിളിക്കാന്‍ രഹസ്യ ഫോണ്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

വിവരണം  സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണം ഉന്നത അന്വേഷണ ഏജന്‍സികള്‍ തുടരുകയാണ്. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ക്കെതിരെ ചരിത്രത്തിലാദ്യമായി സാമ്പത്തികമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പ്രമേയം പാസാക്കുകയും വോട്ടിനിടുകയും ചെയ്തു. എന്നാല്‍ വോട്ടില്‍ പ്രമേയം തള്ളപ്പെട്ടു. മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിച്ച ഒരു വാര്‍ത്ത അറിയിക്കുന്നത് സ്പീക്കര്‍ തന്‍റെ മറ്റൊരു നമ്പരില്‍ നിന്ന് സ്വപ്ന സുരേഷിനെ വിളിച്ചു എന്നാണ്. ഈ പ്രചരണം ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ പേരിലും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ചെന്നിത്തലയ്ക്ക് […]

Continue Reading

FACT CHECK: ബജറ്റിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് രമേശ്‌ ചെന്നിത്തല പരാമര്‍ശം നടത്തി എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക് ഇന്നലെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ സമയമെടുത്ത് അവതരിപ്പിച്ച ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് നേടിയ ബജറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.   പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ബജറ്റിനെ പ്രശംസിച്ച് പരാമര്‍ശം നടത്തി എന്ന മട്ടില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: രമേശ്‌ ചെന്നിത്തലയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍, ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളോട് കൂടിയിട്ടുള്ള […]

Continue Reading