തമിഴ്‌നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചോ… വീഡിയോയുടെ സത്യമറിയാം…

തമിഴ്‌നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സംഘം ആളുകള്‍ കൂടിച്ചേര്‍ന്ന് ഒരാളെ ഉപദ്രവിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസുകാര്‍ ഇടപെട്ട് ഇവരെ പിടിച്ച് മാറ്റന്‍ ശ്രമിക്കുന്നതും കാണാം. ഹിന്ദു ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ച് ഡിഎംകെ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ തൃച്ചി കോടതി പരിസരത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ രംഗരാജന്‍ നരസിംഹനെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

മാരാര്‍ജി ഭവനില്‍ ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം കസേര എറിയുന്നു എന്ന് പ്രചരിപ്പിക്കുന്നത് തമിഴ്നാട്ടിലെ പഴയ, ബന്ധമില്ലാത്ത വീഡിയോ

ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍   പ്രവർത്തകർ തമ്മിൽ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു വലിയ ഹാളില്‍ ബിജെപിയുടെ ഷോള്‍ അണിഞ്ഞ പ്രവര്‍ത്തകര്‍ പരസ്പരം ആക്രോശിക്കുന്നതും കസേരകള്‍ അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. വേദിയിലുള്ള ആളുകൾ അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും കാണാം. മാരാര്‍ജി ഭവനില്‍ പ്രവര്‍ത്തകര്‍ കസേരകള്‍ എറിയുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മാരാർജി ഭവനിൽ നടന്ന BJP മണ്ഡലം പ്രസിഡൻ്റുമാരുടെ […]

Continue Reading

‘തമിഴ്നാട്ടില്‍ റോബോട്ടിക് ആനയില്‍ നിന്നും ഷോക്കേറ്റ് നാലുപേര്‍ മരിച്ചു’- പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

തമിഴ്നാട്ടിൽ ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കായി ഉപയോഗിച്ച യന്ത്ര ആനയിൽ നിന്നും ഷോക്കേറ്റ് നാലുപേർ മരിച്ചു എന്ന ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്. പ്രചരണം “റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്നാട്ടിൽ 4 മരണം  ചെന്നൈ: ചോൾകൊണ്ടപുരം പെരുമാളമ്മൻ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കേറ്റ് & പേർ മരിച്ചു. മാട്ടിക്കോവിൽ സ്ട്രീറ്റ് കോളനി വാസിക ളായ മുത്ത് പാണ്ടി(36),കണ്ണപ്പൻ (28), നാ ജി മോഹൻ(36) വീരപ്പൻമുത്തു(40) എന്നിവ രാണ് മരിച്ചത്.  ബുധനാഴ്‌ച വൈകിട്ട് നടന്ന ഘോഷയാത്രയിലായിരുന്നു ആനയെ എഴുന്നള്ളിച്ചത്. […]

Continue Reading

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ അക്രമണം ഉണ്ടായത് തമിഴ്നാട്ടിലല്ല, സത്യമിങ്ങനെ…

തമിഴ്നാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ മുസ്ലിം തീവ്രവാദികള്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു പ്രീമിയം ബസിന് ചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടി ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ മുസ്ലിങ്ങള്‍ പ്രശ്നമുണ്ടാക്കുകയാണ് എന്നാരോപിച്ച് ഇഒപ്പമുള്ള വിവരണം ഇങ്ങനെ:  https://archive.org/details/screencast-www_facebook_com-2024_12_09-13_33_19 FB post archived link എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും തമിഴ്നാടുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ […]

Continue Reading

എം. കരുണാനിധിയോടൊപ്പം ചിത്രത്തില്‍ കാണുന്ന സൈക്കിള്‍ റിക്ഷാകാരന്‍ തമിഴ്നാട് PWD മന്ത്രി ഈ.വി.വേലുവല്ല

സമൂഹ മാധ്യമങ്ങളില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഒരു പഴയ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മന്ത്രി ഇ. വേലുവിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ചിത്രം കാണാം. ഈ ചിത്രത്തില്‍ കരുണാനിധി ഒരു സൈക്കിള്‍ റിക്ഷയുടെ മുകളില്‍ നിന്ന് പ്രചരണം ചെയ്യുകയാണ്. ഈ […]

Continue Reading

മഴക്കെടുതിയുമായി ബന്ധപ്പെട്ട് രണ്ടു കൊല്ലം പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി തിടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടത്തും വീടുകളില്‍ വെള്ളം കയറി ജീവിതം ദുസ്സഹമായി. കേരളത്തില്‍ നിന്നും ഇത്തവണത്തെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീടിന്‍റെ ലിവിംഗ് റൂമിലെ പ്രളയജലത്തില്‍ ടി‌വി കണ്ടുകൊണ്ട് ഒരാള്‍ സോപ്പുതേച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴത്തെ വേനല്‍മഴയില്‍ കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഡച്ച് മോഡൽ… റൂം ഫോർ […]

Continue Reading

ആലിപ്പഴം പെയ്ത ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെതല്ല, ചൈനയിലെതാണ്…

മാസങ്ങള്‍ നീണ്ട കടുത്ത വേനലിന് ശമനം കുറിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ച തുടങ്ങിയ വേനല്‍മഴ കേരളത്തിലും തെക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കനപ്പെട്ട് നാശനഷ്ടം വിതയ്ക്കുകയാണ്. മഴയെ തുടര്‍ന്നുണ്ടായ ദുരിതങ്ങളില്‍ പെട്ട് കേരളത്തിലും തമിഴ്നാട്ടിലും പല മരണങ്ങള്‍ പോലുമുണ്ടായി. കനത്ത മഴക്കിടെ തമിഴ്നാട്ടില്‍ ആലിപ്പഴം പെയ്തുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   ഒരു കെട്ടിടത്തിന്‍റെ ടെറസിന് മുകളില്‍ വലിപ്പമുള്ള ആലിപ്പഴങ്ങള്‍ വലിയ ശബ്ദത്തോടെ പൊഴിഞ്ഞു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ഇത് തമിഴ്നാട്ടിലെ […]

Continue Reading

ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ച ചിത്രത്തിന് ഇക്കൊല്ലത്തെ വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധമില്ല… വസ്തുത ഇങ്ങനെ…

ഈ വർഷത്തെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങൾ സെപ്റ്റംബര്‍ 18 മുതല്‍  ആരംഭിച്ചു. പലയിടത്തും ഏകദേശം ഒരാഴ്ച ആഘോഷങ്ങൾ നീണ്ടുനിൽക്കും വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഹിന്ദു മുന്നണി പ്രവർത്തകർ തമിഴ്നാട്ടിൽ ചെറിയ തോതില്‍ സംഘർഷം ഉണ്ടാക്കി എന്ന് ആരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം വിനായക ചതുര്‍ത്ഥി ദിനത്തില്‍ തമിഴ്നാട്ടിൽ ഗണപതി പൂജയുടെ  വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാർ പബ്ലിഷ് ചെയ്തിരുന്നുവെന്നും അത് വകവയ്ക്കാതെ ഹിന്ദുമുന്നണി പ്രവർത്തകർ ഇഷ്ടമുള്ളയിടത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ പോലീസ് തടഞ്ഞുവെന്നും […]

Continue Reading

തമിഴ്നാട്ടില്‍ ബീഹാറി തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണം:   പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ വീഡിയോ… സത്യമറിയൂ…

പ്രദേശവാസികളുടെ നിരന്തരമായ ആക്രമണത്തെത്തുടർന്ന് ബിഹാറി കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ നിന്ന് പലായനം ചെയ്യുന്നതിനെക്കുറിച്ച് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ജാഗരന്‍റെ റിപ്പോർട്ട് അനുസരിച്ച് കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിലെ പ്രദേശവാസികളിൽ നിന്ന് ആക്രമണം നേരിടുന്നുവെന്നും ചിലർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നും പറയുന്നു. പ്രചരണം  തമിഴ്‌നാട്ടിൽ ബിഹാറി കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്‍റെ ചില വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ്  ഞങ്ങൾ പരിശോധിക്കുന്നത്. തമിഴ്‌നാട്ടിലെ തെരുവുകളിൽ ബിഹാറി തൊഴിലാളികളെ നാട്ടുകാർ മാരകായുധങ്ങളാൽ ആക്രമിക്കുന്നുവെന്ന് ആവകാശപ്പെട്ടുകൊണ്ടുള്ള  […]

Continue Reading

തമിഴ്നാട്ടില്‍ കണ്ടെത്തിയ അപൂര്‍വയിനം ‘മിമിക്രിക്കാരന്‍’ പക്ഷിയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

ശ്രുതി മധുരമായ സംഗീതം പോലെ ആരവം മുഴക്കുന്ന പക്ഷികൾ എന്നും പ്രകൃതിയിലെ വിസ്മയമാണ്.  അനവധി വ്യത്യസ്ത സ്വരങ്ങളിൽ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷിയുടെ വീഡിയോ ഈയിടെ വൈറൽ ആയിട്ടുണ്ട്  പ്രചരണം തെലുഗു വാർത്ത ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്.  ഈ പക്ഷിയെ തമിഴ്നാട്ടിൽ കണ്ടെത്തിയതാണെന്നും 25 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഒപ്പമുള്ള വിവരണത്തിൽ പറയുന്നു.  “തമിഴ് നാട്ടിലാണ്. ഈ പക്ഷിയെ കണ്ടെത്തിയത് ഇതിന്റെ അന്തരാഷ്ട്ര മൂല്യം 25,00,000/_ ലക്ഷം രൂപയാണ്. ഇതിന്റെ വ്യത്യസതമായ 20/25.ശബ്ദങ്ങൾ റെക്കോർഡു […]

Continue Reading

തമിഴ്നാട്-തെലങ്കാന സര്‍ക്കാരുകള്‍ ഇത്തവണ  റംസാന്‍ കിറ്റ് വിതരണം നടത്തിയെന്ന് പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ വസ്തുത ഇതാണ്…

ഇത്തവണ ചെറിയ പെരുന്നാൾ അഥവാ റംസാന്‍ എത്തിയപ്പോൾ കേരള സർക്കാർ സൗജന്യ ധന്യ കിറ്റ് വിതരണം നടത്തിയില്ല എന്ന കുറ്റപ്പെടുത്തലോടുകൂടി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം തെലുങ്കാന സർക്കാർ റംസാന് നൽകിയ കിറ്റിന്‍റെ ചിത്രവും തമിഴ്നാട് സർക്കാർ പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യുന്ന ചിത്രവും ഉൾപ്പെടുത്തിയാണ് കേരള സർക്കാർ യാതൊന്നും ജനങ്ങൾക്കായി നൽകിയില്ല എന്ന പ്രചരണം നടത്തുന്നത്.  FB post archived link ഞങ്ങൾ ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ തെലുങ്കാനയിൽ ഇത്തവണ റംസാൻ വന്നപ്പോൾ കിറ്റ് […]

Continue Reading

FACT CHECK: തമിഴ്നാട്ടില്‍ നടന്ന കൊലപാതകത്തിന്‍റെ ചിത്രം വാട്സാപ്പില്‍ തെറ്റായ വിവരണത്തോടൊപ്പം പ്രചരിക്കുന്നു…

Respresentative Image; Courtesy: Anand Titus, Quora നിലവില്‍ വാട്സാപ്പില്‍ ഒരു ഓഡിയോ സന്ദേശവും ഭീതിതമായ  ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓഡിയോയില്‍ പറയുന്നത് 6/7 അക്കമുള്ള നമ്പറില്‍ നിന്ന് ഫോണ്‍ കാള്‍ വന്നാല്‍ എടുക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിക്കും. ചിത്രത്തില്‍ കാണുന്നത് തമിഴ്നാട്ടില്‍ ഇങ്ങനെയൊരു സംഭവത്തില്‍ മരിച്ച ഒരു വ്യക്തിയുടെ ചിത്രമാണ്. (ചിത്രം അസ്വസ്ഥമാക്കുന്നതാണ് അതിനാല്‍ ഞങ്ങള്‍ ചിത്രത്തിനെ ബ്ലര്‍ ചെയ്തിട്ടുണ്ട്.) പക്ഷെ ഇതിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ പൂര്‍ണമായും തെറ്റാണ്ന്ന്‍ കണ്ടെത്തി. […]

Continue Reading