പാലക്കാട് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ എ‌എ റഹീം എം‌പി ഡോ. പി സരിനെ അപഹസിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണം…

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ കൂട്ടത്തിൽ വിജയിച്ചതിനുശേഷം എൽഡിഎഫ് എ‌എ  റഹീം എംപി തള്ളിപ്പറയുന്നു എന്ന് അവകാശപ്പെട്ട് മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍  എ‌എ  റഹീം തനിക്ക് മുന്നിലുള്ള മാധ്യമ പ്രവര്‍ത്തകരോടും ചുറ്റും നില്‍ക്കുന്നവരോടുമായി ഇങ്ങനെ പറയുന്നു: “ഒരു കാര്യം ശരിയാണ്, ഇവിടെ വന്നാല്‍ ജയിച്ചു പോകാന്‍ വല്യ പാടാണ്… തെക്കുനിന്നു വന്നതാണ്…” എന്നും അദ്ദേഹം പറയുന്നു. എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി.സെരിനെ കുറിച്ചാണ് എ‌എ റഹീം ഇങ്ങനെ പറയുന്നതു […]

Continue Reading

രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫിക്കുമെതിരെ കെ.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പൊട്ടിത്തെറികള്‍ കോണ്‍ഗ്രസില്‍ സംഭവിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പി.സരിന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടത് പാളയത്തിലെത്തിയതും രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് പ്രഖ്യാപിക്കുകയും ചെയ്തു.  ഇപ്പോള്‍ ഇതാ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രാഹുല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്ന ഷാഫിയുടെ നോമിനി എന്ന് കെ.സുധാകരന്‍ […]

Continue Reading

വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിനല്ല, സത്യമിങ്ങനെ… 

നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന പി സരിന്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റുകയും സി‌പി‌എം അനുഭാവം പ്രകടമാക്കുകയും ചെയ്ത ശേഷം സി‌പി‌എം പി സരിനെ പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഡോ. സരിന്‍ എല്‍‌ഡി‌എഫിനെ പ്രചരണത്തിനിടെ തള്ളിപ്പറയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ദൃശ്യങ്ങളില്‍ പ്രചാരണ വാഹനത്തില്‍ സ്ഥാനാര്‍ത്ഥി ചുറ്റും കൂടിയ ജനക്കൂട്ടത്തോടായി “കേരളത്തിന്‍റെ സന്തോഷവും സമാധാനവും […]

Continue Reading

‘എന്നെ ജയിപ്പിച്ചത് ആര്‍‌എസ്‌എസുകാരാണ്-കെ സുധാകരന്‍’ എന്ന തലക്കെട്ടില്‍ മനോരമ ദിനപ്പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം… 

നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് പക്ഷത്തുണ്ടായിരുന്ന ഡോ. കെ. സരിന്‍ സി‌പി‌എമ്മില്‍ ചേരുകയും നീക്കങ്ങള്‍ക്ക് ഒടുവില്‍ പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി മാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കെ‌പി‌പി‌സി‌സി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധപ്പെട്ട് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  എന്നെ ജയിപ്പിച്ചത് ആര്‍‌എസ്‌എസ് കാരാണ് എന്ന തലക്കെട്ടില്‍ കെ സുധാകരനെ പറ്റി മലയാള മനോരമ ദിനപ്പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതായി അവകാശപ്പെട്ട് വാര്‍ത്തയുടെ പത്ര […]

Continue Reading

CAA/NRC സമരകാലത്ത് ഡോ. സരിന്‍ പരിശോധനാ ബോര്‍ഡില്‍ ഹിന്ദുക്കള്‍ക്ക് ചികില്‍സയില്ലെന്ന് എഴുതി വച്ചിരുന്നു എന്ന പ്രചരണം വ്യാജമാണ്…

നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന പി സരിന്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റുകയും സി‌പി‌എം അനുഭാവം പ്രകടമാക്കുകയും ചെയ്ത ശേഷം സി‌പി‌എം പി സരിനെ പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ സരിനെ കുറിച്ച് നടക്കുന്ന പ്രചരണം താഴെ കൊടുക്കുന്നു പ്രചരണം  സി‌എ‌എ- എന്‍‌ആര്‍‌സിക്കെതിരെ സമരം ശക്തമായിരുന്ന കാലത്ത് ഡോ, സരിന്‍ തന്‍റെ വീടിന് മുന്നിലുള്ള പരിശോധനാ ബോര്‍ഡില്‍ ഹിന്ദുക്കള്‍ക്ക് […]

Continue Reading

വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്ന് വ്യാജ പ്രചരണം…

ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്തു വരാനിരിക്കുന്നതിന് മുമ്പായി പല മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍‌ഡി‌എഫിന് ഭൂരിപക്ഷം പ്രവചിച്ചും അതല്ല, യു‌ഡി‌എഫ് കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞും ബി‌ജെ‌പി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്നും ഇല്ലെന്നും പ്രവചനം നടത്തിയും ഓരോ എക്സിറ്റ് പോളും വിഭിന്നവും വ്യത്യസ്തവുമാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബി‌ജെ‌പി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ ജയിക്കുമെന്ന് ചില മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിനു പിന്നാലെ  ഒരു പോസ്റ്റ് […]

Continue Reading

ബഹാദുര്‍പുരയില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് ബംഗാളില്‍ നിന്നുള്ള പഴയ വീഡിയോ…

ഉത്തര്‍പ്രദേശിലെ ലക്‌നൗ, അയോധ്യ, റായ്ബറേലി, കെ സര്‍ഗഞ്ച്, അമേഠി, ജമ്മു കശ്മീരില്‍ ബാരാമുള്ള തുടങ്ങിയ മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ്  പൂര്‍ത്തിയായി.  ഇലക്ഷനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പിനിടെ ഒരു പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ആരോ സ്വകാര്യ ക്യാമറയിൽ പകര്‍ത്തിയത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ഇത് തെലിംഗാനയിലെ ബഹാദുര്‍പുരയിലെതാണ് എന്നാണ് അവകാശപ്പെടുന്നത്. പ്രചരണം  വീഡിയോയിൽ പ്രിസൈഡിംഗ് ഓഫീസർ എന്ന് തോന്നിക്കുന്ന ഒരു ഉദ്യോഗസ്ഥനെ കാണാം.  […]

Continue Reading

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കടയുടെ ബോർഡിൽ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഉപയോഗിച്ച് മറച്ചുവച്ചതിന് പിന്നിലെ കാരണം ഇതാണ്..

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിരുന്ന  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം മറച്ചു വെച്ചായതായി അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം റെയിൽവേ പ്ലാറ്റ്ഫോമിലെ കടയുടെ മുന്നിലുള്ള ബോർഡിൽ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനുവദനീയമല്ലെന്നും അതിനാൽ പേപ്പർ ഒട്ടിച്ചു മറച്ചുവെച്ചിരിക്കുന്നുവെന്നും അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പ്ലാറ്റ്ഫോം നമ്പർ 4, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കേരളം! ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ഇവിടെ അനുവദനീയമല്ല!!.. കടയുടമ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഒട്ടിച്ചു കവർ […]

Continue Reading

ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതികളെ പോലീസ് തടഞ്ഞ 2022 ലെ പഴയ വീഡിയോ ലോക്സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം…

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴു ഘട്ടങ്ങളായാണ് പൂര്‍ത്തിയാവുക.   ഒന്നാം ഘട്ടം ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും പൂര്‍ത്തിയായി. ബാക്കിയുള്ള അഞ്ചു ഘട്ടങ്ങളില്‍ മൂന്നാം ഘട്ടം  മെയ് 7 നും നാലാം ഘട്ടം മെയ്  13 നും  അഞ്ചാം ഘട്ടം  മെയ് 20 നും ആറാം ഘട്ടം  മെയ് 25 നും ഏഴാം ഘട്ടം  ജൂൺ 1 നും നടക്കും. വോട്ടെണ്ണൽ  നടക്കുക ജൂൺ 4 നാണ്. വോട്ടിംഗിനിടെ പലയിടത്തും അക്രമ […]

Continue Reading

മരിച്ച സ്ത്രീയുടെ പേരില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

കേരളത്തില്‍ 72.07% വോട്ടിംഗ് നടന്നുവെന്നാണ്  തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. വോട്ടിംഗിനിടെ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി വാര്‍ത്തകളുണ്ട്. ഈ പശ്ചാത്തലത്തില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം   സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദ ധരിച്ച ഒരു വ്യക്തിയെ ചിത്രത്തില്‍ കാണാം. ചിത്രത്തിനൊപ്പമുള്ള വിവരണം ഇങ്ങനെ: “പർദ്ദ ധരിച്ചെത്തി മരിച്ച സ്ത്രീയുടെ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ കൈയോടെ പിടികൂടി. കോഴിക്കോട്‌ കൊടുവള്ളി ബൂത്തിൽ […]

Continue Reading

വോട്ടര്‍ ഇവിഎം തകർക്കുന്ന വീഡിയോ ഒരു കൊല്ലം പഴയതാണ്… ഇപ്പോഴത്തെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നിന്നുള്ളതല്ല…

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2024 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോകളിൽ പലതും  മുൻ സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴുള്ളതാണ്.  പ്രിസൈഡിംഗ് ഓഫീസർമാരും സെക്യൂരിറ്റി ടീമുകളും തികഞ്ഞ  ജാഗ്രതയോടെയാണ് പോളിംഗ് സ്റ്റേഷനുകളില്‍ നിലകൊള്ളുന്നത്.  തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ കനത്ത സുരക്ഷ ഭേദിച്ച്  ഒരാൾ ഇവിഎം കൺട്രോൾ യൂണിറ്റ് പിടിച്ചെടുത്ത് നിലത്തിട്ട് തകർക്കുന്ന […]

Continue Reading

VVPAT മെഷീനില്‍ നിന്ന് സ്ലിപ്പുകള്‍ ശേഖരിക്കുന്ന പഴയ വീഡിയോ ലോകസഭ തെരഞ്ഞെടുപ്പില്‍ നടന്ന തട്ടിപ്പ് എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു… 

26 ഏപ്രിലിന് രണ്ടാം ഘട്ടം വോട്ടെടുപ്പ് സമാപിച്ചു. ഈ ഘട്ടത്തില്‍ കേരളത്തിലെ എല്ലാം 20 മണ്ഡലങ്ങള്‍ അടക്കം രാജ്യത്തിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ അവരുടെ വോട്ട് രേഖപ്പെടുത്തി. ഇതിനിടെ EVM മെഷീനില്‍ തട്ടിപ്പ് എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ 2022 മുതല്‍ പ്രചരിക്കുന്ന VVPAT സ്ലിപ്പുകള്‍ ശേഖരിക്കുന്ന പ്രക്രിയയുടെതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് […]

Continue Reading

യു‌ഡി‌എഫ് തെരെഞ്ഞെടുപ്പ്  പ്രചരണ വാഹനത്തില്‍ നിന്നും പി‌കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

മുന്‍ എം‌പി യും നിലവില്‍ എം‌എല്‍‌എയുമായ കുഞ്ഞാലിക്കുട്ടിയെ യു‌ഡി‌എഫ് തെരെഞ്ഞെടുപ്പ്  പ്രചരണ വാഹനത്തില്‍ നിന്നും ഇറക്കി വിടുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തുറന്ന തെരെഞ്ഞെടുപ്പ് പ്രചരണ വാഹനത്തില്‍ നിന്നും പി‌കെ കുഞ്ഞാലിക്കുട്ടിയെ രാഹുല്‍ ഗാന്ധിയും ചാണ്ടി ഉമ്മനും അംബുല്‍ വഹാബ് എം‌പിയും അടക്കമുള്ള ഏതാനും പേര്‍ ചേര്‍ന്ന് ശ്രദ്ധാപൂര്‍വം താഴേയ്ക്ക് ഇറങ്ങാന്‍ സഹായിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ പ്രചാരണ വാഹനത്തില്‍ നിന്നും ഇറക്കി വിടുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലീഗ് […]

Continue Reading

ബാങ്കുകള്‍ക്കിടയിലുള്ള പണവിനിമയത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സാക്ഷ്യപത്രമാണിത്… പൌരന്‍മാര്‍ക്ക് ബാധകമല്ല…

വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ പണം കൊണ്ടുപോകുന്നതിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തലക്കെട്ടുള്ള പേപ്പറില്‍ ബാങ്കിന്‍റെയും തുകയുടെയും വിശദാംശങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രത്തിന്‍റെ പകര്‍പ്പാണ് നല്‍കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “പൊതു അറിവിലേക്കായി…. 50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖയാണിത് ( ഇലക്ഷൻ കഴിയുന്നതുവരെ […]

Continue Reading

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ സർക്കാർ ഉദ്യോഗസ്ഥർക്കായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ലിങ്ക്- പ്രചരിക്കുന്നത് വ്യാജ സന്ദേശം

പൊതു തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയാണ് സാധാരണ പ്രിസൈഡിംഗ് , പോളിംഗ് ഓഫീസർമാരായി നിയമിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് ഉത്തരവ് ലഭിക്കുകയും തുടർന്ന് അവർ ചുമതല ഏൽക്കുകയുമാണ് പതിവായി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ സർക്കാർ ഉദ്യോഗസ്ഥർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന ഒരു ലിങ്കിൽ കയറി നോക്കാം എന്ന അറിയിപ്പുമായി ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.  പ്രചരണം  26-3-2024 മുതൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ എന്ന് അറിയാം. ഇതിനായി […]

Continue Reading

തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞതായി വ്യാജ പ്രചരണം…

ഇത്തവണ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നത് ഇങ്ങനെ:  “ഇനിയൊരു അഞ്ചുവർഷം കൂടി ഇതേ ഗവൺമെന്‍റ് തുടർന്നാൽ രാജ്യത്തിന് അത് വലിയ ആഘാതം സൃഷ്ടിക്കും അതുകൊണ്ട് ബിജെപി ഗവൺമെന്‍റ് അധികാരത്തിൽ വന്നു കൂടാ എന്നാണ് കേരളീയർ പൊതുവേ കണ്ടത്. അത് ശരിയുമാണ്. ആ ശരിയായ ധാരണയുടെ ഭാഗമായി വേറൊരു ചിന്ത, […]

Continue Reading

ആയിരക്കണക്കിന് സ്ത്രീകള്‍ ഒരുമിച്ചു കൂടിയതിന്‍റെ ചിത്രം ശൈലജ ടീച്ചറുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

വടകര നിയോജക മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ രണ്ട് സിറ്റിംഗ് എംഎൽഎമാരെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.  യുഡിഎഫിലെ ഷാഫി പറമ്പിലും എൽഡിഎഫിലെ കെ കെ ശൈലജ ടീച്ചറുമാണ് ഇവിടെ മത്സരിക്കുന്നത്. ഇരു പാർട്ടിക്കാരും സജീവ പ്രചരണ വുമായി രംഗത്തുണ്ട്. കെ കെ ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകൾ എന്ന അവകാശവാദവുമായി ഒരു ചിത്രം പ്രചരിക്കുന്നു  പ്രചരണം ചിത്രത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ വേദിയിൽ ഓഡിയൻസായി ഇരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിയതാണിവർ […]

Continue Reading

വോട്ട് ചോദിക്കാനെത്തിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചുവെന്ന 24 ന്യൂസ് സ്ക്രീന്‍ഷോട്ട് വ്യാജം…

എല്‍ഡി‌എഫ്-യു‌ഡി‌എഫ് മുന്നണികള്‍ നിലവിലെ എം‌എല്‍‌എമാരെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മല്‍സരിപ്പിക്കുന്നുണ്ട്. നിലവില്‍ കൊല്ലം എം‌എല്‍‌എ ആയ സിനിമാതാരം മുകേഷ് ആണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുകേഷ് കൊല്ലം ജില്ലയില്‍ പ്രചരണത്തില്‍ സജീവമായിട്ടുണ്ട്. മുകേഷുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  പ്രചരണത്തിനിറങ്ങിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചു എന്നവകാശപ്പെട്ട് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “വോട്ട് ചോദിക്കാൻ എത്തിയ കൊല്ലം എംഎൽഎ മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവരുടെ പ്രതിഷേധം. മുകേഷിന്റെ മുഖത്ത് […]

Continue Reading

സോണിയ ഗാന്ധി വരുന്ന തെരെഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നേടാൻ ശ്രീരാമനെ പൂജിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാഷ്ട്രിയ കക്ഷികള്‍ പ്രചാരണത്തിന്‍റെ തോത് വര്‍ദ്ധിപ്പിച്ചു (Following the announcement of polls in 5 Indian states, political parties have risen the scale of their campaign ).  അടുത്ത കൊല്ലം നടക്കാന്‍ പോകുന്ന പൊതുതെരെഞ്ഞെടുപ്പിനു മുന്നാടിയായി വരുന്ന ഈ തെരഞ്ഞെടുപ്പുകളെ ചില രാഷ്ട്രിയ നിരിക്ഷകര്‍ ലോകസഭ തെരഞ്ഞെടുപ്പ് ഫൈനലിന് മുമ്പുള്ള സെമി-ഫൈനല്‍ എന്നും പറയും. ഭാരതിയ ജനത പാര്‍ട്ടി (BJP), […]

Continue Reading

ചലച്ചിത്രതാരം മമ്മൂട്ടി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനെത്തുമെന്ന് വ്യാജ പ്രചരണം…

മുന്‍മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുണ്ടായി. പുതുപ്പള്ളിയില്‍ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കോൺഗ്രസ്  ടിക്കറ്റിലും മുൻപ് ഉമ്മൻചാണ്ടിയോട് പരാജയപ്പെട്ട ജെയിക് പി.തോമസ് സിപിഎം ടിക്കറ്റിലും മല്‍സര  ഇറങ്ങുന്നു. ഉമ്മൻചാണ്ടിയുടെ മകന് പിന്തുണയുമായി ചലച്ചിത്ര താരം  മമ്മൂട്ടി പ്രചാരണ രംഗത്ത് വരുന്നു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം മമ്മൂട്ടിയും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ചിത്രവും ഇരുവരുടെയും വെവ്വേറെ ചിത്രവും […]

Continue Reading

തെലങ്കാന ബിജെപി-ടിആർഎസ് സംഘർഷത്തിന്റെ പഴയ വീഡിയോ കർണ്ണാടക തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തുന്നു

കർണ്ണാടക തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കാർക്ക് മർദ്ദനമേൽക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ വൈറലായിട്ടുണ്ട്.  പ്രചരണം  തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടകയിൽ ബിജെപി അംഗങ്ങളെ മർദ്ദിച്ചുവെന്ന അടിക്കുറിപ്പോടെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബിജെപി പാർട്ടിയുടെ ഷാൾ ധരിച്ചവരെ നടുറോഡിൽ ഒരു സംഘം ആളുകൾ ഓടിച്ചിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങൾ. അക്രമികൾ പിങ്ക് സ്കാർഫും പിങ്ക് പതാകയും പിടിച്ചിട്ടുണ്ട്.   FB post archived link എന്നാൽ വൈറൽ വീഡിയോ കർണ്ണാടകയിൽ നിന്നുള്ളതല്ലെന്നും തെലങ്കാനയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  വസ്തുത ഇങ്ങനെ  […]

Continue Reading

ഡി‌കെ ശിവകുമാര്‍ പ്രചാരണ വേളയില്‍ മദ്യപിച്ച് നടക്കുന്ന വീഡിയോ… ദൃശ്യങ്ങളുടെ സത്യമിതാണ്…

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിത്തന്നെ മേയ് 10ന് നടക്കും. ബിജെപി- കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ആവേശപൂര്‍വം പ്രചരണം തുടരുകയാണ്. കര്‍ണ്ണാടക കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡി‌കെ ശിവകുമാറിന്‍റെ ഒരു വീഡിയോ ഇതിനെ വൈറലായിട്ടുണ്ട്.  പ്രചരണം   ഡികെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു വരുന്ന ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണുന്നത്. നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുവടുകള്‍ ഇടറുന്നതും ബാലന്‍സ് തെറ്റി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡികെ ശിവകുമാര്‍ വീഴാതെ ശ്രദ്ധിക്കുന്നുണ്ട്. മദ്യപിച്ച് തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതാണ് എന്നാരോപിച്ച് […]

Continue Reading

തെലങ്കാനയില്‍ നിന്നുള്ള പഴയ വീഡിയോ കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക്  പണം വിതരണം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ ഒരു സ്ത്രീ പണമുള്ള കവർ തുറക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  ബിജെപിയുടെ താമര അടയാളവും നേതാവിന്‍റെ ചിത്രവുമുള്ള കവറിൽ നിന്നും ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പുറത്തെടുത്ത് ഒരു സ്ത്രീ എണ്ണിയെടുക്കുന്നത് കാണാം. കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*കർണാടക തിരഞ്ഞെടുപ്പ്.* ഒരാൾക്ക് തന്നെ ഇത്രയും തുക നൽകണമെങ്കിൽ ഇവർ […]

Continue Reading

കർണാടകയിൽ ബിജെപി യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ ജനം ഓടിച്ച ദൃശ്യങ്ങള്‍… വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം ബിജെപി സംസ്ഥാനത്ത്  വിജയ സങ്കല്‍പ്പ യാത്ര സംഘടിപ്പിച്ചിരുന്നു. പ്രസ്തുത യാത്രയുമായി ബന്ധപ്പെട്ട്  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട് പ്രചരണം  റോഡില്‍ നിർത്തിയിട്ടിരുന്ന ബിജെപിയുടെ പ്രചരണ വാഹനത്തിന് നേരെ ആളുകൾ ആക്രമണം നടത്തുന്നതും ആളുകള്‍ പരസ്പരം പോരടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ബിജെപിയുടെ വിജയ സങ്കല്‍പ്പ യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ കർണാടകയിൽ ആളുകൾ ഓടിച്ചുവിട്ടെന്ന അവകാശവാദത്തോടെയാണ് വീഡിയോ  പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർണ്ണാടകയിൽ ബിജെപി […]

Continue Reading

കാര്‍ റാലിയുടെ ഈ പഴയ വീഡിയോയ്ക്ക് ഗുജറാത്ത് 2022 നിയമസഭാ തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.  ഡിസംബർ ഒന്നിന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് അഞ്ചാം തീയതി വരെ തുടരും രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാവുക. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.  കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.  തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നടത്തുന്ന പ്രൗഢമായ റാലി എന്നു സൂചിപ്പിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ […]

Continue Reading

പ്രധാനമന്ത്രി ആളൊഴിഞ്ഞ മൈതാനത്തിന് നേരെ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ്. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗങ്ങളിലും റാലികളിലും കോവിഡ് പ്രോട്ടോക്കോള്‍ വകവയ്ക്കാതെ  തടിച്ചുകൂടിയ ജനക്കൂട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുമ്പോൾ മുന്നിൽ ആരുമില്ലാത്ത ഒരു മൈതാനത്തിന് നേരെ നരേന്ദ്ര മോദി കൈ വീശുന്നതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 16 സെക്കൻഡ് ദൈർഖ്യമുള്ള ക്ലിപ്പിൽ നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കൈ വീശുന്നത് കാണാം. എന്നാല്‍ ഈ വീഡിയോയിൽ ഓഡിയന്‍സ് ആയി ആരെയും കാണാനില്ല. […]

Continue Reading

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള പഴയ വീഡിയോ ഇപ്പോഴത്തെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഉത്തര്‍പ്രദേശില്‍ 9 ജില്ലകളിലെ 54 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടർമാർ തിങ്കളാഴ്ച യുപി തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്തുകയുണ്ടായി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം മാർച്ച് 7 ന് നടക്കും. ഇതിനിടയില്‍ വോട്ട് അട്ടിമറി നടന്നുവെന്ന് വോട്ടര്‍മാര്‍ മാധ്യമങ്ങളുടെ മുന്നില്‍ ആരോപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രചരണം  ബിജെപി പ്രവർത്തകർ വോട്ടർമാരുടെ വിരലുകളിൽ വീട്ടിലെത്തി മഷി പുരട്ടുകയാണെന്നും 500 രൂപ പ്രതിഫലമായി ലഭിച്ചുവെന്നും വീരേന്ദ്ര കുമാർ എന്ന യുവാവും മറ്റ് ചില വോട്ടര്‍മാരും മാധ്യമങ്ങള്‍ക്ക് […]

Continue Reading

പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ യുപിയിൽ നിന്നുള്ളതല്ല…

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ആരോ സ്വകാര്യ ക്യാമറയിൽ പകര്‍ത്തിയത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ഇത് ഉത്തർപ്രദേശിലേത് എന്നാണ് അവകാശപ്പെടുന്നത്.  പ്രചരണം   വീഡിയോയിൽ പ്രിസൈഡിംഗ് ഓഫീസർ എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥനെ കാണാം.  ഇവിഎം മെഷീൻ മറച്ചു വച്ചിരിക്കുന്നതിനു സമീപത്തായി ഒരു വ്യക്തി നിൽക്കുന്നുണ്ട്.  വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് വേണ്ടി അയാൾ ഇവിഎം […]

Continue Reading

നിലവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ തമ്മിലടിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2020 ലേതാണ്

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയിലെ 9 പ്രധാനമന്ത്രിമാരെയും ഒരു രാഷ്ട്രപതിയേയും സംഭാവന ചെയ്തത് ഉത്തർപ്രദേശാണ്. ഒരു കാലത്ത്  കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു ഈ സംസ്ഥാനം. കോൺഗ്രസ് പാര്‍ട്ടി നഷ്ടപ്പെട്ട സ്ഥാനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തിരികെ പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  യുപിയിൽ കോൺഗ്രസ്സുകാർ തമ്മിൽ തല്ലുന്നു എന്ന് വാദിച്ച ഒരു വീഡിയോ പോസ്റ്റില്‍ നൽകിയിട്ടുള്ളത്. അവ്യക്തമായ […]

Continue Reading