ബിഹാറിൽ BJP പ്രവർത്തകരെ ജനങ്ങൾ ഓടിച്ച് വിടുന്ന ദൃശ്യങ്ങളല്ല ഇത്, സത്യാവസ്ഥ അറിയൂ…  

ബിഹാറിൽ ജനങ്ങൾ ബിജെപി പ്രവർത്തകരെ ഓടിപ്പിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു ബിജെപി പ്രവർത്തകരും മറ്റൊരു പാർട്ടിയുടെ പ്രവർത്തകർ തമ്മിൽ സംഘർഷം നടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:  […]

Continue Reading

ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തുവെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിലെ ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് ഈ ഹിന്ദു പരിഷത്ത്, ആർ‌എസ്‌എസ് പ്രവർത്തകർ പ്രതിജ്ഞ എടുക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കാവി വേഷം ധരിച്ച ആയിരക്കണക്കിന്  ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ഒരു വലിയ ഹാളിനുള്ളില്‍ വലതു  കൈ മുന്നോട്ടു നീട്ടി വേദിയില്‍ നേതാക്കള്‍ ചൊല്ലി കൊടുക്കുന്ന പ്രതിജ്ഞ ഏറ്റുചൊല്ലുന്നത് കാണാം. ഛത്തീസ്ഗഡില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്ന് ആരോപിച്ച് വീഡിയോയുടെ ഒപ്പം ഇംഗ്ലിഷിലുള്ള  വിവരണം ഇങ്ങനെ: “Dear friend , these grp of […]

Continue Reading

പ്രളയത്തില്‍ അകപ്പെട്ടവരെ ജെ‌സി‌ബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ തെലങ്കാനയിലെതല്ല, സത്യമിതാണ്…

തെലങ്കാനയിൽ കനത്ത നാശം വരുത്തി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 29 പേർക്കാണ്.  സംസ്ഥാനത്തെ 33 ജില്ലകളിൽ 29 എണ്ണം പ്രളയബാധിതമായി പ്രഖ്യാപിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും ഇപ്പൊഴും വെള്ളം കെട്ടിനിൽക്കുകയാണ്. കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്നും അതിസാഹസികമായി ഏതാനുംപേരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇതിനിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെലങ്കാനയിലെ വെള്ളപ്പൊക്കത്തിൽ കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തിലെ അംഗങ്ങളെ മുഹമ്മദ് സുബഹാൻ എന്നയാള്‍ ജെസിബി മെഷീന്‍ ഉപയോഗിച്ച് രക്ഷിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരിലാണ് പ്രചരണം നടക്കുന്നത്.  […]

Continue Reading

യാത്രികര്‍ അപകടത്തില്‍ പെടുന്നത്ര ശോച്യാവസ്ഥിലുള്ള റോഡ് പട്ടാമ്പിയിലെതല്ല, തെലങ്കാനയിലെതാണ്…

കാലാവസ്ഥ വ്യതിയാനം മൂലം നേരിട്ട് കനത്ത മഴയും തുടർ പ്രളയങ്ങളും കേരളത്തിലെ റോഡുകൾ അതിവേഗം തകരുകയാണ്.  പലയിടത്തും റോഡ് പണിതീർന്ന് അധികം പഴകുന്നതിന് മുമ്പ് തന്നെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നശിച്ചു പോകുന്നതാണ് കാണുന്നത്. ചിലയിടങ്ങളില്‍ അനിശ്ചിതമായി റോഡ് പണി മുന്നോട്ടു നീങ്ങുന്നതായും പരാതിയുണ്ട്. അങ്ങനെയുള്ള ഗണത്തില്‍ പെട്ട റോഡാണ് പാലക്കാട് പട്ടാമ്പി-കുളപ്പുള്ളി ദേശീയപാത. 2004 മുതല്‍ റോഡില്‍ നിരന്തരം ടാറിംഗ് പോലുള്ള മെയിന്‍റനന്‍സ് നടത്തിയിട്ടും ഇതുവരെയും റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമായിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.  കിഫ്ബി […]

Continue Reading