യാത്രികര്‍ അപകടത്തില്‍ പെടുന്നത്ര ശോച്യാവസ്ഥിലുള്ള റോഡ് പട്ടാമ്പിയിലെതല്ല, തെലങ്കാനയിലെതാണ്...
കാലാവസ്ഥ വ്യതിയാനം മൂലം നേരിട്ട് കനത്ത മഴയും തുടർ പ്രളയങ്ങളും കേരളത്തിലെ റോഡുകൾ അതിവേഗം തകരുകയാണ്. പലയിടത്തും റോഡ് പണിതീർന്ന് അധികം പഴകുന്നതിന് മുമ്പ് തന്നെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നശിച്ചു പോകുന്നതാണ് കാണുന്നത്. ചിലയിടങ്ങളില്‍ അനിശ്ചിതമായി റോഡ് പണി മുന്നോട്ടു നീങ്ങുന്നതായും പരാതിയുണ്ട്. അങ്ങനെയുള്ള ഗണത്തില്‍ പെട്ട റോഡാണ് പാലക്കാട് പട്ടാമ്പി-കുളപ്പുള്ളി ദേശീയപാത. 2004 മുതല്‍ റോഡില്‍ നിരന്തരം ടാറിംഗ് പോലുള്ള മെയിന്‍റനന്‍സ് നടത്തിയിട്ടും ഇതുവരെയും റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമായിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രസ്തുത റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയിക്കുന്നത്.
പട്ടാമ്പി-കുളപ്പുള്ളി പൊട്ടിപ്പൊളിഞ്ഞ റോഡിന്‍റെ ചിത്രം എന്ന പേരിൽ ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് ഒരുവശം ഇടിഞ്ഞു താഴ്ന്നു കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതും ഇരുചക്രവാഹനക്കാര്‍ വാഹനം മറിഞ്ഞ് താഴെ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് പട്ടാമ്പിയിൽ നിന്നുള്ള ദൃശ്യമാണ് എന്ന് സൂചിപ്പിച്ചു ഒപ്പമുള്ള വിവരണം ഇങ്ങനെ:
എന്നാൽ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്നും തെലുങ്കാനയിൽ നിന്നുള്ളതാണെന്നും വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ദൃശ്യങ്ങള്‍ പങ്കുവച്ച സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ ലഭിച്ചു. തെലങ്കാന ബിജെവൈഎം സംഘറെഡ്ഡി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പൂല സന്തോഷിന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ തെലങ്കാന സഹീരാബാദിലെ റോഡിന്‍റെ ശോചനീയാവസ്ഥ എന്ന പേരില്‍ പങ്കുവച്ചിട്ടുണ്ട്.
തെലുങ്ക് ഭാഷയിൽ ഇതേ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ പ്രാദേശിക വാർത്ത മാധ്യമത്തിന്‍റെ ഒരു യൂട്യൂബ് ചാനൽ ലഭിച്ചു.
ഈ സൂചന ഉപയോഗിച്ച് കീബോർഡ് തിരിയൽ നടത്തിയപ്പോൾ തെലുങ്ക് ഭാഷയിലുള്ള ദിനപത്രത്തിന്‍റെ കട്ടിംഗ് ലഭിച്ചു.
വാർത്ത പ്രകാരം ഈറോഡ് തെലങ്കാന സംസ്ഥാനത്തെ സഹീറാബാദിലെ അൽഗോൾ ബൈപാസ് ആണ്. അല്‍ഗോള്‍ ബൈപ്പാസില്‍ നിന്ന് 150 മീറ്റര്‍ അകലെ കെകെആര്‍ ഡെവലപ്പേഴ്‌സിന്‍റെ സമീപത്തായാണ് അപകടം നടന്നത്. മഴപെയ്തപ്പോള്‍ ചെളി നിറഞ്ഞ റോഡില്‍ തെന്നിയാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. റോഡിന്‍റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമായത്. റോഡിലെ കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതായും ഇതുവഴി വാഹനയാത്രക്കാർ ദുരിതമനുഭവിക്കുന്നതായും കാണിച്ച് തെലങ്കാനയിലെ ജനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചിരുന്നു.
വൈറല്‍ വീഡിയോയിലെ റോഡ് പാലക്കാട് പട്ടാമ്പി-കുളപ്പുള്ളി ഭാഗത്ത് നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സെപ്റ്റംബര്‍ മാസം പകര്‍ത്തിയ വീഡിയോ ആണിത്.
ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ തമിഴ് ടീം മുമ്പ് ചെയ്തിരുന്നു.
திராவிட_மாடல் சாலை என்று பகிரப்படும் தெலுங்கானா வீடியோவால் சர்ச்சை…
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം ഇരുചക്ര വാഹന യാത്രികര്‍ വാഹനം മറിഞ്ഞ് താഴെ വീഴുന്ന റോഡ് തെലങ്കാനയിലെ സഹീരാബാദില്‍ നിന്നുള്ളതാണ്. പാലക്കാടുമായി റോഡിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)
Title:യാത്രികര്‍ അപകടത്തില്‍ പെടുന്നത്ര ശോച്യാവസ്ഥിലുള്ള റോഡ് പട്ടാമ്പിയിലെതല്ല, തെലങ്കാനയിലെതാണ്...
Written By: Vasuki SResult: False