‘മയക്കുമരുന്ന്-റാഗിംഗ് കൊലപാതകങ്ങള്‍ക്ക് വധശിക്ഷ’..? – ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്…

കേരളത്തിലെ കൌമാരക്കാരുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതോടൊപ്പം അക്രമ സംഭവങ്ങളും പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലഹരി ഉപയോഗത്തിനും റാഗിംഗിനും ഇനിമുതല്‍ വധശിക്ഷ ആയിരിക്കുമെന്ന അറിയിപ്പുമായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “ശിക്ഷ കുറഞ്ഞു പോയെന്നു പറഞ്ഞ് ഇനി ആരും കരയരുത്  മയക്കു മരുന്നിനും റാഗിംങ്ങ് കൊലപാതകത്തിനും ഇനി  വധശിക്ഷ  കേന്ദ്ര സർക്കാരിന്റെ മയക്കുമരുന്ന് മുക്ത ഭാരതം*  മാഫിയക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും  അമിത് ഷാ  കേന്ദ്ര ആഭ്യന്തരമന്ത്രി” എന്ന […]

Continue Reading

മീഡീയ വണ്‍ ചാനലിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് സുപ്രഭാതം ദിനപ്പത്രത്തിനെതിരെ വ്യാജ പ്രചരണം…

അടുത്തിടെ പാലക്കാട് നടന്ന നിയമസഭ തിരഞ്ഞെടുപ്പിനിടെ  എല്‍ഡിഎഫിന്‍റെ പരസ്യം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിക്കുകയും സംഭവംവിവാദമാവുകയും ചെയ്തിരുന്നു. ഇതിന്  പിന്നാലെ സുപ്രഭാതം ദിനപത്രത്തിന് വരിക്കാരെ നഷ്ടപ്പെട്ടതായി സമൂഹമാധ്യങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം “വിവാദ പരസ്യം സുപ്രഭാതത്തിന് നഷ്ടപ്പെട്ടത് 62000 വരിക്കാരെ…” എന്ന വാചകങ്ങുമായി മീഡിയ വണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചു എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്.  FB post archived link എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചാരണമാണിതെന്നും  മീഡിയവണ്‍ ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് […]

Continue Reading

റിപ്പോര്‍ട്ടര്‍ ചാനല്‍ കറസ്പോണ്ടറിനെതിരെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം

റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്‍റ് ആർ റോഷിപാലിനെ കരുനാഗപ്പള്ളിയില്‍ സി‌പി‌എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രചരിക്കുന്ന പോസ്റ്ററില്‍ “കരുന്നാഗപ്പള്ളിയിലെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം റിപ്പോര്‍ട്ടര്‍ ടിവിയുടെ റോഷി പാലിന്റെ ജനനേന്ദ്രിയം തകര്‍ന്നു,ഗുരുതര പരിക്ക്” എന്ന വാചകങ്ങള്‍ക്കൊപ്പം റോഷി പാലിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. കൂടാതെ  “കിട്ടേണ്ടവരിൽ നിന്ന് തന്നെ കിട്ടുമ്പോൾഒരു ത്രില്ല് വേറെ തന്നെസങ്കടങ്ങളിൽ സന്തോഷിക്കരുത് എന്നാണ്.എന്നാലും ഇത് സന്തോഷിക്കാതിരിക്കാൻ പറ്റുന്നില്ല…ആരെയാണോ ഇവൻ സന്തോഷിപ്പിച്ചത് എങ്കിൽ അവരിൽ നിന്ന് കിട്ടുന്ന അംഗീകാരത്തിൽ […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസിന്‍റെ വ്യാജ ന്യൂസ് കാര്‍ഡില്‍ ജിഫ്രി തങ്ങളുടെ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

ലീഗ്-സമസ്ത ബന്ധം വഷളാകാതിരിക്കാന്‍ ലീഗ് നേതൃത്വം ഇടപെടല്‍ നടത്തുകയും തുടര്‍ന്ന് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍  തന്നെ ലീഗും സമസ്ഥയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന ഒരു തരത്തിലുള്ള പ്രചാരണവും പാടില്ല എന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എല്‍‌ഡി‌എഫിന്‍റെ  തെരെഞ്ഞെടുപ്പ് പരസ്യം സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ചു. ഈ പശ്ചാത്തലത്തില്‍ സുപ്രഭാതം പത്രത്തിന്‍റെ വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദിന് സമസ്തയുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് വാര്‍ത്തയുണ്ട് എന്ന തരത്തില്‍ ഒരു […]

Continue Reading

വ്യാജ വാര്‍ത്തയുമായി ചന്ദ്രികയുടെ പേരില്‍ വ്യാജ ന്യൂസ് കാര്‍ഡ് പ്രചരിപ്പിക്കുന്നു… 

വയനാട് ദുരന്തഭൂമിയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടാതെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. മുസ്ലിം ലീഗിന്‍റെ വയനാട് പുനർനിർമ്മാണ ഫണ്ടിൽ ഫണ്ട് വകമാറ്റുന്നുവെന്ന വാര്‍ത്തയുമായി ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഒരു ന്യൂസ് കാര്‍ഡ്  പ്രചരിക്കുന്നുണ്ട്.   പ്രചരണം “ചന്ദ്രിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽക്കും വയനാട് പുനരധിവാസ ഫണ്ടിൽ നിന്നും 15 കോടി ചന്ദ്രികയുടെ ബാധ്യത തീർക്കാൻ മാറ്റിവെക്കും” ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണിത് ന്യൂസ് കാർഡാണിത് എന്ന […]

Continue Reading

എന്‍‌എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വ്യാജ പ്രസ്താവനയുമായി പ്രചരിക്കുന്നത് ഏഷ്യാനെറ്റ് വ്യാജ ന്യൂസ് കാര്‍ഡ്…

ബി‌ജെ‌പിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകനായി എത്തുന്ന ശ്രീജിത്ത് പണിക്കരെ അപലപിച്ച് ബി‌ജെ‌പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിട്ടുണ്ട്. ഈ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബി‌ജെ‌പി സംസ്ഥാന നേതൃത്വം ശ്രമിച്ചുവെന്ന് ചില ആക്രി നിരീക്ഷകര്‍, കള്ള പണിക്കര്‍മാര്‍ ചാനലില്‍ വന്നിരുന്നു പറഞ്ഞു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഇതിന് […]

Continue Reading

എല്‍‌ഡി‌എഫിന് മുന്‍തൂക്കം ലഭിക്കുമെന്ന ഫലവുമായി കൈരളി ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രീ-പോള്‍ സര്‍വേ ന്യൂസ് കാര്‍ഡ് വ്യാജം… സത്യമറിയൂ…

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനാണ് മുൻതൂക്കം ലഭിക്കുക എന്ന തെരഞ്ഞെടുപ്പ് സർവേ ഫലം കാണിക്കുന്ന കൈരളി ചാനലിന്‍റെ ന്യൂസ് കാർഡ് പ്രചരിക്കുന്നുണ്ട്.   പ്രചരണം എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെ സീറ്റ് നില പ്രവചിക്കുന്ന കൈരളി ടിവി സർവേയുടെ  ന്യൂസ് കാർഡാണ് പ്രചരിക്കുന്നത്. കൈരളി ന്യൂസിന്റെ ലോഗോയും പേരും ന്യൂസ് വ്യക്തമാണ്.  കൈരളിയെ പരിഹസിച്ചു കൊണ്ട് ഒപ്പമുളള അടിക്കുറിപ്പ് ഇങ്ങനെ: “4 സീറ്റ് യുഡിഎഫിന് നൽകിയ ആ മഹാമനസ്കത 🙏😉” FB post archivd link […]

Continue Reading

മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ വി‌ഡി സതീശന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

പ്രതിപക്ഷ നേതാവ് വി‌ഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  “കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിലിട്ട പോപ്പുലർ ഫ്രെണ്ട് നേതാക്കന്മാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും- വി‌ഡി സതീശന്‍ പ്രതിപക്ഷനേതാവ്” എന്ന വാചകങ്ങള്‍ എഴുതിയ മനോരമ ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. കാർഡിൽ മനോരമ ഓൺലൈൻ എംബ്ലവും  https://www.manoramaonline.com/news എന്ന വെബ്സൈറ്റ് ലിങ്കും നൽകിയിട്ടുണ്ട്. 2024 ഏപ്രിൽ 4 എന്ന തീയതിയാണ് കാർഡിൽ നൽകിയിരിക്കുന്നത്. FB post […]

Continue Reading

ആലപ്പുഴ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ ഒന്നാമത്തെത്തുമെന്ന് പ്രവചിക്കുന്ന മനോരമ പ്രീ-പോള്‍ ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്…

തെരെഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രമുഖ മാധ്യമങ്ങളുടെ പ്രീ-പോള്‍ വിശകലനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആലപ്പുഴയിലെ എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥി ശോഭാ ഒന്നാമതെത്തുമെന്ന് മനോരമ ന്യൂസ് പ്രീ-പോള്‍ പ്രവചനത്തിന്‍റെ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുനില കാണിക്കുന്ന ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. ആലപ്പുഴയിൽ നിറം മാറും. ശോഭ സുരേന്ദ്രൻ-NDA 42.18%, എ.എം. ആരിഫ് LDF 37.68%, കെ.സി.വേണുഗോപാൽ UDF 18.91% എന്നിങ്ങനെയാണ് വോട്ടുനില […]

Continue Reading

സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് നല്‍കിയ സ്വര്‍ണ്ണ തളികയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജം…

മകളുടെ വിവാഹത്തോടനുബന്ധിച്ച് സിനിമാതാരവും മുന്‍ രാജ്യസഭ അംഗവുമായ സുരേഷ് ഗോപി തൃശ്ശൂരിലെ ലൂർദ് പള്ളിയിലെ മാതാവിന് സമർപ്പിച്ച കിരീടത്തെ ചൊല്ലി ഇപ്പോൾ പല വിവാദ ചർച്ചകളും നടക്കുകയാണ്.  സുരേഷ് ഗോപി കാണിക്കയായി സമർപ്പിച്ച കിരീടം സ്വർണമല്ലെന്നും ചെമ്പാണെന്നും അത് പരിശോധിക്കണമെന്നും വാദങ്ങൾ ഉയർന്നുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയപ്പോൾ സമ്മാനമായി നൽകിയ സ്വർണ്ണത്തളികയെ ചൊല്ലി മറ്റൊരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം   പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയ തളിക ചെമ്പ് അല്ലെന്നും […]

Continue Reading

മീഡിയവണ്‍ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തുന്നു…

മലയാള വാർത്ത മാധ്യമമായ മീഡിയവൺ ഈ വർഷം അവരുടെ പത്താമത്തെ വാർഷികം ആഘോഷിക്കുകയാണ്. ഈ വാർത്ത സന്തോഷപൂർവ്വം അവർ വായനക്കാരുമായി പങ്കുവെച്ചിരുന്നു.  ഇതിനുശേഷം മീഡിയവൺ പ്രസിദ്ധീകരിച്ചത് എന്ന പേരില്‍ ഒരു ന്യൂസ് കാർഡ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം പിറന്നാൾ ദിനത്തിൽ മീഡിയവൺ പങ്കുവെച്ച ന്യൂസ് കാർഡിൽ അക്ഷരത്തെറ്റുണ്ട് എന്നാണ് പ്രചരണം. “നേരു പറഞ്ഞിട്ട് പത്താണ്ട്” എന്ന് മീഡിയവൺ എഴുതിയിരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.  FB post archived link എന്നാൽ ഞങ്ങൾ പ്രസ്തുത ന്യൂസ് […]

Continue Reading