ജങ്ക് ഫുഡ് കഴിച്ചതിനാലല്ല, പിക്കാ സിന്‍ഡ്രോം മൂലം പെണ്‍കുട്ടി പുല്ല് തിന്നതിന്‍റെ അവശിഷ്ടങ്ങളാണ് ശസ്തക്രിയയിലൂടെ പുറത്തെടുക്കുന്നത്…

ഒരു വ്യക്തിയുടെ വയറിനുള്ളില്‍ നിന്നും പുല്ല് പോലുള്ള വസ്തുക്കൾ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  സൗദി അറേബ്യയിൽ ആറ് വയസ്സുള്ള കുട്ടിയുടെ വയറ്റിൽ നിന്നാണ് ഈ വസ്തുക്കള്‍ നീക്കം ചെയ്യുന്നത് എന്നും ജങ്ക് ഫുഡ് കഴിക്കുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. “*സൗദി അറേബ്യയിൽ ആറുവയസ്സുള്ള കുട്ടിയെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർ കുട്ടിയെ ഓപ്പറേഷൻ ചെയ്‌തപ്പോൾ കുടലിൽ അടിഞ്ഞുകൂടിയ മാലിന്യം കുട്ടിയുടെ […]

Continue Reading

ആശുപത്രി തറയില്‍ രോഗിയായ പെണ്‍കുട്ടിക്ക് രക്ത ബാഗ് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന അമ്മയുടെ ചിത്രം ഉത്തര്‍പ്രദേശിലെതല്ല… സത്യമറിയൂ

ഉത്തര്‍പ്രദേശിലെ ആശുപതികള്‍ ഇപ്പോഴും അപരിഷ്കൃത അവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പതിവായി കാണാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ വെറും നിലത്ത് കിടത്തിയിരിക്കുന്നതും ബോട്ടില്‍ സ്റ്റാന്‍റ് ഇല്ലാത്തതിനാല്‍ പെൺകുട്ടിക്ക് വേണ്ടി രക്തം നിറച്ച ബാഗ് പിടിച്ച് ഒരു സ്ത്രീ നിൽക്കുന്നതുമായ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഹോസ്പിറ്റലിൽ രക്തം വാർന്നു കിടക്കുന്ന പെൺകുട്ടിക്ക് കിടക്കയോ ബ്ലഡ് ബാഗോ സ്റ്റാൻഡോ […]

Continue Reading

പട്ടത്തോടൊപ്പം കുട്ടി പറന്നുപൊങ്ങിയ സംഭവം നടന്നത് അഹമ്മദാബാദിലല്ല, വസ്തുത അറിയൂ…

വര്‍ണശബളമായ, വിവിധ ആകാരമുള്ള പട്ടങ്ങള്‍ ആകാശത്തിന്‍റെ ഉയരങ്ങളിലേയ്ക്ക് പറത്തുന്നത് ലോകം മുഴുവനും പിന്തുടരുന്ന വിനോദമാണ്. പൊതുവേ പട്ടം പറത്തലിന് അപകട സാധ്യത ഇല്ലെങ്കിലും ഈയിടെ വൈറലായ ഒരു വീഡിയോ ഈ തോന്നല്‍ തിരുത്തുകയാണ്. ഒരു ചെറിയ പെണ്‍കുട്ടി കൂറ്റന്‍ പട്ടത്തോടൊപ്പം ഉയര്‍ന്നു പൊങ്ങിയ ദൃശങ്ങളാണ് കാണുന്നത്.  പ്രചരണം   മൂന്നു വയസ്സുള്ള പെൺകുട്ടി ഭീമാകാരമായ പട്ടത്തിന്‍റെ വാലറ്റത്ത് തൂങ്ങിക്കിടക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് കുഞ്ഞ് താഴെ വീഴാതെ, താഴെ നിന്നവരുടെ കൈകളിലേക്ക് എത്തി. […]

Continue Reading

നാടോടി പെണ്‍കുട്ടി കൌതുകത്തോടെ നൃത്തം വീക്ഷിക്കുന്ന ദൃശ്യങ്ങള്‍ സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ നിന്നുള്ളതല്ല…

മഴവിൽ വർണ്ണങ്ങളും അതിലേറെ വിവാദങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീണു. കലോത്സവവേദിയിൽ ഹെയര്‍ ബാന്‍റ് വിൽക്കാനെത്തിയ പെൺകുട്ടി വേദിയിലെ നൃത്തം വീക്ഷിക്കുന്ന  ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്. പ്രചരണം  ഉത്സവകാലങ്ങളിൽ കേരളത്തിൽ കച്ചവടത്തിനായി എത്തുന്ന അന്യദേശക്കാരിയായ ചെറിയപെൺകുട്ടി വിൽക്കാനുള്ള ഹെയര്‍ ബാന്‍റുകള്‍ നെഞ്ചോടടുക്കി പിടിച്ച് വേദിയിൽ നടക്കുന്ന ഗ്രൂപ്പ് ഡാൻസ് കൗതുകത്തോടെയും ആകാംക്ഷയോടെയും വീക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  തനിക്ക് അങ്ങനെ കളിക്കാനുള്ള  ആഗ്രഹം ഉള്ളിലൊതുക്കി അവൾ കലോത്സവ വേദിയിൽ […]

Continue Reading

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാര്‍ക്കില്‍ ചെറുപ്പക്കാരനോടൊപ്പം പിടികൂടി’യ വീഡിയോ യഥാര്‍ത്ഥമല്ല…  ചിത്രീകരിച്ചതാണ്…

ഒരു പാർക്കിൽ ചെറുപ്പക്കാരനോടൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പിടികൂടി എന്ന രീതിയില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം   ഒരു ചെറുപ്പക്കാരനും 12 വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയും പാര്‍ക്കിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന് അസന്മാർഗ്ഗിക കാര്യങ്ങൾ ചെയ്യുന്നത് ഒരാൾ വീഡിയോയിൽ പകർത്തുവാന്‍ ശ്രമിക്കുന്നതും വീഡിയോ പകർത്തിയ ആളുടെ നേരെ പെൺകുട്ടിയും ചെറുപ്പക്കാരനും കയര്‍ത്ത് സംസാരിക്കുന്നതും ഒടുവിൽ ചെറുപ്പക്കാരനെ മറ്റൊരാള്‍ അടിച്ചു ഓടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഉള്ളത്. ഹിന്ദിയിലാണ് സംഭാഷണം.  ചെറുപ്പക്കാരനൊപ്പം കണ്ട  പെൺകുട്ടിക്ക് 12 വയസ്സു മാത്രമേ […]

Continue Reading