‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാര്‍ക്കില്‍ ചെറുപ്പക്കാരനോടൊപ്പം പിടികൂടി’യ വീഡിയോ യഥാര്‍ത്ഥമല്ല... ചിത്രീകരിച്ചതാണ്...
ഒരു പാർക്കിൽ ചെറുപ്പക്കാരനോടൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പിടികൂടി എന്ന രീതിയില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പ്രചരണം
ഒരു ചെറുപ്പക്കാരനും 12 വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയും പാര്‍ക്കിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന് അസന്മാർഗ്ഗിക കാര്യങ്ങൾ ചെയ്യുന്നത് ഒരാൾ വീഡിയോയിൽ പകർത്തുവാന്‍ ശ്രമിക്കുന്നതും വീഡിയോ പകർത്തിയ ആളുടെ നേരെ പെൺകുട്ടിയും ചെറുപ്പക്കാരനും കയര്‍ത്ത് സംസാരിക്കുന്നതും ഒടുവിൽ ചെറുപ്പക്കാരനെ മറ്റൊരാള്‍ അടിച്ചു ഓടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഉള്ളത്. ഹിന്ദിയിലാണ് സംഭാഷണം.
ചെറുപ്പക്കാരനൊപ്പം കണ്ട പെൺകുട്ടിക്ക് 12 വയസ്സു മാത്രമേ പ്രായമുള്ളൂ എന്ന് സൂചിപ്പിച്ചുകൊണ്ട് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: അത്യാവശ്യകാർക്ക് വിവാഹ പ്രായം 21 എന്നത് 12 വയസ് പ്രശ്നമാക്കരുത് സാർ 😂 ആരെങ്കിലും ഒന്ന് .... കാത്തിരിക്കുന്ന പെൺകുട്ടികളുടെ നാടാണ് 😂ഈ വീഡിയോ ഒരു ഉദാ:”
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ഒരു സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
വീഡിയോയുടെ ചുവട്ടിൽ പലരും ഇത് സ്ക്രിപ്റ്റഡ് വീഡിയോ ആണ് എന്ന് കമന്‍റ് ചെയ്തിട്ടുണ്ട്. 2021 ഡിസംബർ മുതൽ വീഡിയോ മലയാളം ഫേസ്ബുക്ക് പേജുകളിൽ പ്രചാരത്തിലുണ്ട്.
ഇപ്പോൾ വീണ്ടും പലരും പഴയ പോസ്റ്റ് തന്നെയാണ് പ്രചരിപ്പിക്കുന്നത്. കൂടുതൽ അറിയാൻ ഞങ്ങൾ ഈ വീഡിയോ പോസ്റ്റ് ചെയ്ത മല്ലു വോയ്സ് എന്ന പേജിന്‍റെ അഡ്മിനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് സ്ക്രിപ്റ്റ് വീഡിയോയാണ്. എനിക്കിത് മറ്റൊരാളിൽ നിന്നും ലഭിച്ചതാണ്. യഥാർത്ഥത്തിൽ നടന്ന സംഭവത്തിന്‍റെതല്ല.”
വീഡിയോ സ്ക്രിപ്റ്റ് ആണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ വീഡിയോ യഥാർത്ഥ സംഭവത്തിന്‍റെതല്ല. ഇത് ചിത്രീകരിച്ച് നിർമ്മിച്ച വീഡിയോയാണ്. യഥാർത്ഥ സംഭവത്തിന്‍റേത് എന്ന മട്ടിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ ഷെയർ ചെയ്യപ്പെടുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാര്‍ക്കില്‍ ചെറുപ്പക്കാരനോടൊപ്പം പിടികൂടി’യ വീഡിയോ യഥാര്‍ത്ഥമല്ല... ചിത്രീകരിച്ചതാണ്...
Fact Check By: Vasuki SResult: Misleading