മുനമ്പം വിഷയത്തില്‍ എസ്‌ഡി‌പി‌ഐ അധ്യക്ഷന്‍ അഷ്റഫ് മൌലവി പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന പ്രചരണം വ്യാജം…

മുനമ്പം ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ നടത്തുന്ന സമരം 25 ദിവസം പിന്നിട്ട് കഴിഞ്ഞു. എസ്‌ഡി‌പി‌ഐ സംസ്ഥാന അദ്ധ്യക്ഷന്‍ അഷ്റഫ് മൌലവി മുനമ്പം ഭൂമി വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “മുനമ്പം വഖഫിന്‍റെ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല വഖഫ് ഭൂമി കയ്യെറിയവരേ കായികമായി ഒഴിപ്പിക്കേണ്ടിവന്നാൽ എസ്‌ഡിപിഐ ഒഴിപ്പിക്കും SDPI സംസ്ഥാന പ്രസിഡന്‍റ്” എന്ന വാചകങ്ങളും അഷറഫ് മൌലവിയുടെ ചിത്രവും പോസ്റ്ററിലുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “കായികമായി നേരിടും എന്ന് […]

Continue Reading

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡിഎഫിന് പിന്തുണ നല്‍കുമെന്ന് കാന്തപുരം പറഞ്ഞതായി വ്യാജ പ്രചരണം…

പൊതു തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ മത സ്ഥാപനങ്ങളുടെ പിന്തുണ പ്രത്യക്ഷമായും പരോക്ഷമായും പല രാഷ്ട്രീയ പാർട്ടികളും തേടാറുണ്ട്.  കേരളത്തിൽ കോൺഗ്രസ്സും എൽഡിഎഫും യുഡിഎഫും ബിജെപിയും ഒരേപോലെ മത്സരിക്കുമ്പോൾ സാമുദായിക വോട്ടുകൾ നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുസ്ലിം സമുദായത്തിലെ രണ്ട് പ്രബല വിഭാഗങ്ങളിലൊന്നായ കാന്തപുരം വിഭാഗത്തിന്റെ നേതാവും മുതിര്‍ന്ന ആചാര്യനുമായ കാന്തപുരം അബൂബക്കർ മുസ്ലിയാർ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് പ്രസ്താവന നടത്തിയതായി ചില പ്രചരണങ്ങൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം അദ്ദേഹത്തിൻറെ പ്രസ്താവന എന്നവകാശപ്പെട്ട് ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. […]

Continue Reading

ശ്രീരാമനെ കുറിച്ച് വി‌ഡി സതീശന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ വ്യാജ പ്രചരണം…

അയോധ്യ രാമക്ഷേത്ര ഭൂമിയിൽ ഈ വരുന്ന 22 തീയതി നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം കിട്ടിയില്ലെങ്കിലും പാർട്ടിയുടെ പൊതു അഭിപ്രായം എന്ന നിലയിൽ ആരും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിനുശേഷം ശ്രീരാമനെ കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ പരാമർശം എന്ന രീതിയിൽ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  “യഥാർത്ഥ രാമൻ സുന്നത്ത് ചെയ്തിരിന്നു! അഞ്ചു നേരം നിസ്കരിക്കുന്നവൻ […]

Continue Reading

കര്‍ണ്ണാടകയിലെ മറവന്‍തെ ബീച്ച് റോഡിന്‍റെ ദൃശ്യങ്ങള്‍ ലക്ഷദ്വീപിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് ശേഷം നിരവധി വാര്‍ത്തകളും വര്‍ത്തമാനങ്ങളും ലക്ഷദ്വീപിനെ ചുറ്റിപ്പറ്റി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ലക്ഷദ്വീപിലെ ഒരു റോഡ് എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു  പ്രചരണം  കടല്‍ത്തീരത്ത് കൂടിയുള്ള നാലുവരിപ്പാതയുടെ മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മറുവശത്ത് കായലോരമാണ് കാണുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ലക്ഷദ്വീപിനെ ലോകത്തിന്റെ മുന്നിൽ നമ്പർവൺ ആകും” FB post archived link എന്നാല്‍ ദൃശ്യങ്ങള്‍ […]

Continue Reading

എം‌ടി വാസുദേവന്‍ നായരുടെ സമകാലിക രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കെതിരെ പി‌വി അന്‍വര്‍ എം‌എല്‍‌എയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

കോഴിക്കോട് കടപ്പുറത്ത് ഡി.സി. ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് സാഹിത്യോല്‍സവത്തിന്‍റെ ഉദ്ഘാടന വേദിയില്‍ പ്രമുഖ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച്, “അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്ന്” വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ നടത്തി. മുഖ്യമന്ത്രി ഇതേസമയം വേദിയില്‍ ഉണ്ടായിരുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും എം‌ടി പറഞ്ഞിരുന്നു.  ആരെയാണ് ഉദ്ദേശിച്ചതെന്ന് എം‌ടി എടുത്തു പറഞ്ഞില്ല, പക്ഷേ പ്രതിപക്ഷം അത് പിണറായി സര്‍ക്കാരിനെയാണ് പറഞ്ഞതെന്ന് പ്രചാരണങ്ങള്‍ ആരംഭിച്ചു. മോദി സര്‍ക്കാരിനെതിരെ ഉദ്ദേശിച്ചാണ് എം‌ടി പറഞ്ഞതെന്ന്  അതേസമയം […]

Continue Reading

‘നവകേരള സദസിനെ അപലപിച്ച് ജി സുധാകരന്‍’- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

മുതിര്‍ന്ന സി‌പി‌എം നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി സുധാകരന്‍ നവകേരള സദസ്സിനെ അപലപിച്ചു പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ജി സുധാകരന്‍റെ ചിത്രവും “നവ കേരള സദസിന്റെ പേരിൽ പാർട്ടി തെരുവിൽ കാട്ടി കൂട്ടിയത് ചെറ്റത്തരങ്ങൾ വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകും സഖാവ് ജി. സുധാകരൻ” എന്ന വാചകങ്ങളുമാണ് പോസ്റ്ററിലുള്ളത്.  FB post archives link എന്നാല്‍ ജി സുധാകരന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വസ്തുത ഇങ്ങനെ  ഞങ്ങള്‍ […]

Continue Reading

കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ട് ഡോ. ശശി തരൂര്‍- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ശശി തരൂര്‍ എം‌പിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു പ്രസ്താവന ഈയിടെ  പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊണ്ടും  ഡോ. ശശി തരൂര്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്: “BJP യെ എതിർക്കാതെ BJP യോടൊപ്പം നിന്നുകൊണ്ട് കേരളത്തിലെ ജനകീയ സർക്കാരിനെതിരെ അനാവശ്യ സമരം നടത്തി അക്രമം അഴിച്ചുവിടുന്ന S കോൺഗ്രസ്സിന്റെരീതിയോട് […]

Continue Reading

ബിജെപിയിൽ ചേർന്നത് തെറ്റ്- മെട്രോമാന്‍ ഇ. ശ്രീധരന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

ഇന്ത്യയുടെ മെട്രോമാൻ എന്ന് വിശേഷിപ്പിക്കുന്ന ഇ. ശ്രീധരൻ ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ പാലക്കാട് നിന്നും മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും അദ്ദേഹം പതിവുപോലെ മാധ്യമ വാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇടം നേടുന്നുണ്ട്.  ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തിയ സിനിമ സംവിധായകനായ രാജസേനന്‍, സിനിമാതാരം ഭീമന്‍ രഘു തുടങ്ങിയവര്‍ ഇക്കഴിഞ്ഞ ദിവസം ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോയിരുന്നു. ഇപ്പോൾ മെട്രോ മാൻ ഇ.ശ്രീധരൻ ബിജെപിയെ തള്ളിപ്പറഞ്ഞു പ്രസ്താവന നടത്തിയെന്ന് ന്ന് സൂചിപ്പിച്ച് ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്  പ്രചരണം […]

Continue Reading

RAPID FC: ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു എന്ന പഴയ വ്യാജ പ്രചരണം  വീണ്ടും വൈറലാകുന്നു…

ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർഥിയായിരുന്ന കെ എസ് രാധാകൃഷ്ണൻ സംസ്ഥാന നേതൃത്വത്തിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചു എന്ന പഴയ വ്യാജ ആരോപണമാണ് വീണ്ടും പ്രചരിക്കുന്നത്.   പ്രചരണം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ  തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ചില രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണത്.  ഡോ. കെ എസ് രാധാകൃഷ്ണന്‍റെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്: തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി ആയിരുന്ന […]

Continue Reading

വിനീത് ശ്രീനിവാസന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്…

സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ വ്യാജ വാർത്തകൾ തന്‍റെ പേരിൽ പ്രചരിക്കുന്ന ഒരു മലയാള സിനിമ പ്രവർത്തകനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ പേരിൽ ഇതിനുമുമ്പ് പ്രചരിച്ച പല പ്രസ്താവനകളും വ്യാജമാണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഞങ്ങളുടെ ലേഖനങ്ങള്‍ ഇവിടെ വായിക്കാം:  കമ്മ്യുണിസത്തെ പറ്റി നടൻ ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞിരുന്നോ…? ‘ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത്’എന്ന് അച്ഛന്‍ തന്നെ ഉപദേശിച്ചെന്ന് വീനിത് ശ്രിനിവാസന്‍ പറഞ്ഞുവോ…? ഇപ്പോൾ അദ്ദേഹത്തിന്‍റെ മകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍റെ പേരിൽ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്  പ്രചരണം കമ്യൂണിസത്തെയും […]

Continue Reading

FACT CHECK: കുംഭമേളയെ വിമർശിച്ച് പ്രസ്താവന നടത്തിയ പ്രാഗ്യ മിശ്രയെ കൊലപ്പെടുത്തി എന്ന പ്രചരണം തെറ്റാണ്… പ്രഗ്യ ജീവനോടെയുണ്ട്…

പ്രചരണം  ഹരിദ്വാറിൽ മേളയ്ക്ക് ലക്ഷക്കണക്കിന് സന്യാസിമാരും ഭക്തജനങ്ങളും ആണ് എത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് എന്ന് ഭരണകൂടം പറയുന്നുണ്ടെങ്കിലും കുംഭമേളയില്‍ നിന്നും പ്രതിദിനം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുംഭമേള നടത്തിപ്പിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടന്ന് വരുന്നുണ്ട്. ഏതായാലും ഇതുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളും വീഡിയോകളും വെളിപ്പെടുത്തുന്നത് ജനത്തിരക്ക് ഉണ്ട് എന്ന് തന്നെയാണ്.  നിരവധി പേർക്ക് കോവിഡ്  സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി മേള നേരത്തെ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയുണ്ടായി എന്ന് വാർത്തകൾ അറിയിക്കുന്നു.  കുംഭമേളയുമായി […]

Continue Reading

FACT CHECK: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിക്കുന്നത് കെ സുരേന്ദ്രന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങളായും പ്രസ്താവനകളായും പല വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്.  ഇത്തരത്തില്‍  ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനുമുമ്പും കെ സുരേന്ദ്രന്‍റെ പ്രസ്താവന എന്ന പേരിലും മറ്റും പ്രചരിച്ച ചില പോസ്റ്റുകളുടെ മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്.   പ്രചരണം ഇങ്ങനെ:  റിപ്പോർട്ടർ ചാനല്‍ ഓണ്‍ ലൈന്‍ പതിപ്പിന്‍റെ  ഒരു  സ്ക്രീൻഷോട്ട് എന്ന രൂപത്തിലാണ് വാർത്ത പ്രചരിക്കുന്നത്. സ്ക്രീൻ ഷോട്ടിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: […]

Continue Reading

FACT CHECK: വേണ്ടി വന്നാല്‍ ആര്‍ എസ് എസുമായി ചേര്‍ന്ന് സി പി എമ്മിന്‍റെ അന്ത്യം കുറിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രസ്താവന നടത്തി എന്ന് വ്യാജ പ്രചരണം…

വിവരണം  രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്‌. കാസര്‍ഗോഡ്‌ നിന്നുള്ള എംപിയായ അദ്ദേഹം കെ പി സി സി യുടെ വക്താവുമാണ്. അദ്ദേഹം പറഞ്ഞതായി ഒരു പ്രസ്താവന ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പോസ്റ്റര്‍ രൂപത്തിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെ: വേണ്ടി വന്നാല്‍ ആര്‍ എസ് എസുമായി ചേര്‍ന്ന് സി പി ഐ (എം) ന്‍റെ അന്ത്യം കുറിക്കുമെന്ന് സംഘിത്താന്‍… നന്ദിയുണ്ട്.. കേരളത്തിലെ കോണ്‍ ഗ്രസിന്‍റെ തനിനിറം […]

Continue Reading

FACT CHECK: ‘കേരളത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി സർക്കാരിനെ വെറുതെ കടന്നാക്രമിക്കുകയാണ്’ എന്നൊരു പ്രസ്താവന ഡോ. ശശി തരൂര്‍ നടത്തിയിട്ടില്ല

വിവരണം  കേരളത്തിലെ രാഷ്ട്രീയപാർട്ടികളിൽ എല്ലാം നിരവധി നേതാക്കൾ ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ  പരക്കെ സൈബർ ആക്രമണത്തിന് ഇരയാകുന്നത് ചില നേതാക്കൾ ഉണ്ട്. അതിൽ ഒരാളാണ് ഡോക്ടർ ശശി തരൂർ. അദ്ദേഹത്തിന്‍റെ പ്രസ്താവനയും പരാമർശവും എന്ന മട്ടിൽ അനേകം പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ പ്രചരിച്ചവയിൽ പലതും ശശി തരൂരുമായി യാതൊരു ബന്ധവും ഇല്ലാത്തവയായിരുന്നു എന്ന് വസ്തുത അന്വേഷണത്തിലൂടെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  ഇപ്പോഴിതാ ഡോക്ടർ ശശിതരൂരിന്‍റെ മറ്റൊരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ […]

Continue Reading