ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമണം നടത്തുന്നു… വീഡിയോയുടെ സത്യമിതാണ്…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവെന്നതിന് ശേഷം,  മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍  തൃക്കരിപ്പൂരില്‍ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്നാ പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്‍ലിം ലീഗിന്‍റെ ലോഗോ പതിപ്പിച്ച പച്ച വസ്ത്രങ്ങള്‍ ധരിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരു വീടിന് മുന്നില്‍ വടികളുമായി നിന്ന്  ആക്രോശിക്കുന്നതും ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാസര്‍ഗോഡ്‌ തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തൃക്കരിപ്പൂരിൽ താലിബാൻ ലീഗ് […]

Continue Reading

വേങ്ങരയില്‍ മുഖം മറച്ച് ബുര്‍ഖ ധരിച്ച പോസ്റ്ററുമായി ലീഗ് വനിതാ സ്ഥാനാര്‍ഥി..? പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജം…

സാധാരണക്കാര്‍ക്ക് കൂടി ജനപ്രതിനിധികളാകാന്‍ അവസരം ലഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഇനിയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം അരാണ് ഭരിക്കുകയെന്നുള്ള ഏകദേശ വിധിയെഴുത്തായി രാഷ്ട്രീയ നിരീക്ഷകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണ്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും തെരുവീധികള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാണ്.  ഇതിനിടെ മുഖം ബുർഖ ധരിച്ചു മറച്ച ഒരു മുസ്ലിം വനിതാ സ്ഥാനാര്‍ഥിയുടെ […]

Continue Reading

സമസ്തക്കെതിരെ മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിഎന്ന വാര്‍ത്തയുള്ള 24 ന്യൂസ് കാര്‍ഡ് വ്യാജം…

സാധാരണക്കാര്‍ക്ക് കൂടി ജനപ്രതിനിധികളാകാന്‍ അവസരം ലഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഇനിയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം അരാണ് ഭരിക്കുകയെന്നുള്ള ഏകദേശ വിധിയെഴുത്തായി രാഷ്ട്രീയ നിരീക്ഷകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു.  പലതരം ആരോപണങ്ങളും വിമര്‍ശനങ്ങളും എക്കാലത്തെയും പോലെ ഇത്തവണയും സജീവമാണ്. മലപ്പുറം ജില്ലാപഞ്ചായത്ത് അരീക്കോട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഒരു ന്യൂസ്‌ കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  സമസ്ത നേതാവ് […]

Continue Reading

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം…? പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തിയ്യതികളിൽ നടക്കും രാഷ്ട്രീയ പാർട്ടികൾ എല്ലാവരും ഇപ്പോള്‍തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണങ്ങളുമായി സജീവമായി രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട്  മുസ്ലിം ലീഗ് പ്രവർത്തകർ പിഎംഎ സലാമിനും പാറയ്ക്കൽ അബ്ദുള്ളയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പിഎംഎ സലാമിനും പാറയ്ക്കൽ അബ്ദുള്ളയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനൊപ്പം മുസ്ലിം ലീഗ് നേതാക്കളുടെ വഴിവിട്ട നിലപാടുകള്‍, നയവൈരുധ്യങ്ങള്‍, കാപട്യം – മുസ്ലിം സമുദായം മനസ്സിലാക്കിയിരിക്കുന്നു എന്നൊക്കെ പ്രസംഗത്തില്‍ ഒരു […]

Continue Reading

ബീഹാറില്‍ മുസ്ലിം ലീഗ് ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചുവെന്ന് വ്യാജ പ്രചരണം…

ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള 243 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്‌ പൂർത്തിയായ ശേഷം ഇന്ന് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റുകളുമായി വിജയമുറപ്പിച്ച് ബഹുദൂരം മുന്നിലാണ്. ഭരണത്തിലെത്തുക ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം തന്നെയാണ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടർമാരാണ് ഉള്ളത്. സംസ്ഥാനത്തെ ഏക മുസ്ലീം ഭൂരിപക്ഷ ജില്ലയായ കിഷൻഗഞ്ചിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് – 76.26% ഈ പശ്ചാത്തലത്തില്‍ ബിഹാറിൽ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ബിജെപിയോട് ഒത്തുചേര്‍ന്നാണ് പ്രചരണം […]

Continue Reading

മുസ്ലിം ലീഗ് കാസർഗോഡിൽ ടോൾ ബൂത്തിനെതിരെ നടത്തിയ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ പലസ്തീൻ അനുകൂല റാലി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

മുസ്ലിം ലീഗ് പലസ്തീനിന് വേണ്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കുട്ടികൾ അടക്കം ചിലർ പ്രതിഷേധം നടത്തുന്നതായി കാണാം പ്രതിഷേധിക്കുന്ന കുട്ടികൾ ബാരിക്കേഡുകൾ ചവിട്ടി വീഴ്ത്തുന്നതായി കാണാം. […]

Continue Reading

പഴയ വീഡിയോ ഉപയോഗിച്ച് നാഗ്പൂരിൽ മുസ്ലിം ലീഗ് പുതിയ വഖ്ഫ് നിയമത്തിനെ പിന്തുണച്ച് റാലി സംഘടിപ്പിച്ചുവെന്ന് തെറ്റായ പ്രചരണം 

പുതിയ വഖ്ഫ് നിയമം സ്വാഗതം ചെയ്ത് നാഗ്പൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് മുസ്‌ലിങ്ങളും ഹിന്ദുക്കളും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നതായി കാണാം. വീഡിയോയെ […]

Continue Reading

മുസ്ലിം ലീഗ് നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെ മുക്കം ഫൈസിയെ മുസ്ലിം യത്തീം ഖാന കമ്മറ്റിയിൽ നിന്നും പുറത്താക്കിയെന്ന പ്രചരണം വ്യാജമാണ്..

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി മുക്കം നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ സമസ്ത ഭാരവാഹിത്വത്തില്‍ നിന്ന്  പുറത്താക്കണമെന്ന ആവശ്യം മുസ്‌ലിം ലീഗ്  ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഉമ്മര്‍ ഫൈസിയെ മുക്കത്തെ മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയതായി ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രചരിക്കുന്ന പോസ്റ്ററിൽ “മുക്കം മുസ്ലിം യത്തീം ഖാനയുടെ മാനേജ്മെന്റ് കമ്മിറ്റിയില്‍നിന്ന് ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കി”യെന്ന വാചകവും ഉമര്‍ ഫൈസിയുടെ ചിത്രവുമാണ് ഉള്ളത്.  FB post archived […]

Continue Reading

ഖുറാന്‍ ഗ്രന്ഥത്തെ വിമർശിച്ചും യഹൂദരെ പ്രശംസിച്ചും കെ.എൻ.എ. ഖാദര്‍ പ്രസംഗിച്ചു എന്ന പഴയ വ്യാജപ്രചരണം വീണ്ടും വൈറലാകുന്നു…

മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവും മുന്‍ എം‌എല്‍‌എയുമായ   കെ.എന്‍.എ.ഖാദര്‍ ഖുറാന്‍ ഗ്രന്ഥത്തെ വിമര്‍ശിച്ചും ജൂതരെ അനുകൂലിച്ചും നടത്തിയ സംഭാഷണം എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രചരിക്കുന്ന വീഡിയോയില്‍ കെ‌എന്‍‌എ ഖാദര്‍ നിയമസഭയില്‍ പങ്കെടുക്കുന്ന ചിത്രവും അദ്ദേഹത്തിന്‍റെത് എന്ന പേരിലുള്ള ശബ്ദ സന്ദേശവുമാണ് ഉള്ളത്. സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ  കൊടുക്കുന്നു.  “സത്യം സത്യം ഞാൻ എവിടെയും പറയും. മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രമാണ് പേര് അങ്ങനെ ആയത്. ഞാൻ […]

Continue Reading

പ്രീയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തള്ളിമാറ്റി എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

ലോക്സഭാ സീറ്റിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിന്‍റെ ചൂടുപിടിച്ച ഘട്ടത്തിലാണ് വയനാട്. യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥി പ്രീയങ്ക ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് പ്രചരണത്തിന് എത്തിയിരുന്നു. യു‌ഡി‌എഫ് ഘടക കക്ഷികള്‍ പങ്കെടുത്ത തെരെഞ്ഞെടുപ്പ് റാലിയില്‍ നിന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മാറ്റി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  റോഡ് ഷോയിൽ വച്ച് പച്ച കൊടി വീശിയ മുസ്ലിം ലീഗ് പ്രവർത്തകരെ റോഡ് ഷോയിൽ നിന്നും തള്ളി പുറത്താക്കി എന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. “പ്രിയങ്കയുടെ റോഡ് ഷോയിൽ ലീഗിൻ്റെ […]

Continue Reading

വ്യാജ വാര്‍ത്തയുമായി ചന്ദ്രികയുടെ പേരില്‍ വ്യാജ ന്യൂസ് കാര്‍ഡ് പ്രചരിപ്പിക്കുന്നു… 

വയനാട് ദുരന്തഭൂമിയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടാതെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. മുസ്ലിം ലീഗിന്‍റെ വയനാട് പുനർനിർമ്മാണ ഫണ്ടിൽ ഫണ്ട് വകമാറ്റുന്നുവെന്ന വാര്‍ത്തയുമായി ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഒരു ന്യൂസ് കാര്‍ഡ്  പ്രചരിക്കുന്നുണ്ട്.   പ്രചരണം “ചന്ദ്രിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽക്കും വയനാട് പുനരധിവാസ ഫണ്ടിൽ നിന്നും 15 കോടി ചന്ദ്രികയുടെ ബാധ്യത തീർക്കാൻ മാറ്റിവെക്കും” ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണിത് ന്യൂസ് കാർഡാണിത് എന്ന […]

Continue Reading

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാക് ക്രിക്കറ്റ് ജേഴ്സി ധരിച്ചുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ… 

പച്ചനിറത്തിൽ പെയിന്‍റ് അടിച്ച് മുസ്ലിം ലീഗ് ഓഫീസ് എന്ന ബോർഡ് വെച്ച കെട്ടിടത്തിനു മുന്നിൽ പച്ചനിറത്തിലെ ജേഴ്സി അണിഞ്ഞ ചെറുപ്പക്കാര്‍ ആഹ്ലാദത്തോടെ മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ പാക്കിസ്ഥാനെ അനുകൂലിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം പച്ച നിറത്തിൽ പെയിന്‍റടിച്ച് പച്ചനിറത്തിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച മുസ്ലിം ലീഗ് ഓഫീസിന് മുന്നിലാണ് പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. മുസ്ലിം ലീഗിന്‍റെ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാകിസ്ഥാന്‍റെ ജേഴ്സി അണിഞ്ഞാണ് ലീഗ് […]

Continue Reading

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വടകരയില്‍ കെ. മുരളിധരനു വേണ്ടി പ്രചരണം നടത്തുന്ന പഴയ വീഡിയോ നിലവില്‍ തൃശൂരില്‍ നടന്ന പ്രചരണജാഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

തൃശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളിധരന്‍റെ പ്രചരണജാഥയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന്‍റെതാണ്. കുടാതെ വീഡിയോ തൃശൂരിലെതല്ല പകരം വടകരയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ “ഈ തൃശ്ശൂർ ഏത് രാജ്യത്താ.. …” എന്ന അടികുറിപ്പോടെ കെ. മുരളിധരന്‍റെ പ്രചരണജാഥയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുകെയാണ്. വീഡിയോയില്‍ നമുക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ […]

Continue Reading

FACT CHECK: എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വി.ഡി. സതീശന്‍ മുസ്ലിം ലീഗിനെതിരെ സംസാരിക്കുന്നു എന്ന് ദുഷ്പ്രചരണം നടത്തുന്നു

പ്രചരണം  സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി യുഡിഎഫ് ചൂടുപിടിച്ച ചര്‍ച്ചകളില്‍ ആയിരുന്നു. ഒടുവില്‍ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വി ഡി സതീശനെ കുറിച്ച് പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെയുള്ളത്.  കോണ്‍ഗ്രസ് ഘടക കക്ഷിയായ മുസ്ലിം ലീഗിനെതിരെ അദ്ദേഹം സംസാരിച്ചു എന്ന തരത്തില്‍ അദ്ദേഹത്തിന്‍റെ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. പ്രസംഗത്തില്‍ അദ്ദേഹം പറയുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: “അത് ഒരു […]

Continue Reading

മുസ്‌ലിം ലീഗിനെതിരെ ഇ.ശ്രീധരന്‍ പ്രസ്താവന നടത്തിയോ?

വിവരണം മെട്രോ മാന്‍ ഇ.ശ്രീധരന്‍റെ പേരില്‍ പല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും പേജുകളും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാട് എന്ന തരത്തില്‍ പല പ്രചരണങ്ങളും നടത്തി വരുന്നുണ്ട്.  ഏറ്റവും ഒടുവില്‍ അദ്ദേഹം മുസ്‌ലിം ലീഗിനെതിരെ നടത്തിയ പ്രസ്താവന എന്ന തരത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിച്ചിരുന്നു. പദ്മനാഭന്‍ വെള്ളക്കാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ഏപ്രില്‍ 26നാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റ് ഇപ്രകാരമാണ്- Archived Link എന്നാല്‍ ഇ.ശ്രീധരന്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളെ […]

Continue Reading