പഴയ വീഡിയോ ഉപയോഗിച്ച് ലക്നൗവിൽ BJP പ്രവർത്തകർ പീഡിപ്പിച്ച ഒരു യുവതി പാർട്ടി ഓഫീസിൻ്റെ മുന്നിൽ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു എന്ന് വ്യാജപ്രചരണം 

BJP പ്രവർത്തകർ ബലാത്സംഗം ചെയ്ത യുവതി ലക്നൗവിൽ BJP ഓഫീസിൻ്റെ മുന്നിൽ സ്വയം തീ കൊളുത്തി ആത്‍മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ഒരു സ്ത്രീ കത്തുന്നതായി കാണാം. അടത്തുള്ള പോലീസ് ഉദ്യോഗസ്ഥൻ […]

Continue Reading

അഗ്നിപഥിനെതിരെ തെലങ്കാനയില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…

രാജ്യത്തെ യുവാക്കൾക്ക് നാലു വർഷത്തേക്ക് സൈന്യത്തില്‍  പ്രവേശനം നൽകുന്ന കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടക്കുകയാണ്. പലയിടത്തും പ്രക്ഷോഭങ്ങൾ അക്രമാസക്തമാവുകയുണ്ടായി. അക്രമാസക്തമായ പ്രക്ഷോഭത്തിന്‍റെ ഉത്തർപ്രദേശിൽ  നിന്നുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം യുപിയിലെ പോലീസിന്‍റെ അവസ്ഥ എന്ന അടിക്കുറിപ്പോടെ നൽകിയിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് റെയിൽവേ സ്റ്റേഷനിൽ ട്രെയിന് നേരെ കല്ലെറിയുന്ന ജനക്കൂട്ടത്തെയാണ്. യുപിയിൽ നിന്നുള്ള പ്രക്ഷോഭത്തിന്‍റെ വീഡിയോ ആണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.  FB post archived link  തെറ്റായ പ്രചാരണമാണ് […]

Continue Reading

യുപിയില്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രം 2016 ലേതാണ്…

ഉത്തർപ്രദേശില്‍ സര്‍ക്കാര്‍ തകർത്ത മുസ്ലീം വീടുകളുടെ സമീപകാല ചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രം വൈറല്‍ ആകുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ്  മുസ്ലിങ്ങള്‍ക്ക് എതിരെയാണ് എന്ന് വാദിച്ചാണ് ചിത്രം പങ്കിടുന്നത്.   പ്രചരണം  ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ മനഃപൂർവം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അവരുടെ വീടുകൾ ബുൾഡോസർ ചെയ്യുകയാണെന്ന് ഈ പോസ്റ്റ് അവകാശപ്പെടുന്നു. ഇത് സൂചിപ്പിച്ച് ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെയാണ്:  “ഇന്ത്യയിൽ ഒരു യുദ്ധം നടക്കുന്നുണ്ട് , അത് ഭരണകൂടം മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന യുദ്ധമാണ്. താഴെയുള്ളത് ഉത്തർ പ്രദേശിൽ […]

Continue Reading

മധ്യപ്രദേശില്‍ രാം നവമിയുടെ ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ പോലീസ് അറസ്റ്റ് ചെയുന്നതിന്‍റെ വീഡിയോയല്ല ഇത്…

രാം നവമിക്ക് മധ്യപ്രദേശില്‍ ഒരുക്കിയ ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് കല്ലെറിഞ്ഞ സ്ത്രികളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ ഒരു കൂട്ടം സ്ത്രികള്‍ കല്ലേറ് നടത്തുന്നതും പിന്നിട് […]

Continue Reading

പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ യുപിയിൽ നിന്നുള്ളതല്ല…

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ആരോ സ്വകാര്യ ക്യാമറയിൽ പകര്‍ത്തിയത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ഇത് ഉത്തർപ്രദേശിലേത് എന്നാണ് അവകാശപ്പെടുന്നത്.  പ്രചരണം   വീഡിയോയിൽ പ്രിസൈഡിംഗ് ഓഫീസർ എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥനെ കാണാം.  ഇവിഎം മെഷീൻ മറച്ചു വച്ചിരിക്കുന്നതിനു സമീപത്തായി ഒരു വ്യക്തി നിൽക്കുന്നുണ്ട്.  വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് വേണ്ടി അയാൾ ഇവിഎം […]

Continue Reading

FACT CHECK: ചിത്രം യോഗി ആദിത്യനാഥിന്‍റെ സഹോദരന്‍റെതല്ല, യാഥാര്‍ത്ഥ്യമറിയൂ…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സഹോദരൻ ചായക്കട നടത്തി ജീവിക്കുന്നുവെന്ന് വാദിച്ച് ചില പ്രചരണങ്ങൾ ഏറെനാളായി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അനുജന്‍ മുഖ്യമന്ത്രി ആയിരുന്നിട്ടും സഹോദരൻ തന്‍റെ തൊഴിലായ ചായക്കട വിട്ടിട്ടില്ല എന്നാണ് കാലങ്ങളായുള്ള വാദം. പ്രചരണം  യോഗി ആദിത്യനാഥ് അതേ മുഖച്ഛായയുള്ള ഒരു വ്യക്തി സാധാരണ ബനിയനും കഴുത്തിൽ കാവി നിറത്തിലുള്ള ഒരു ഷോളും ധരിച്ച് ചെറിയ തട്ടുകടയുടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: ഇത് യുപി മുഖ്യമന്ത്രിയുടെ ജേഷ്ഠ സഹോദരൻ. […]

Continue Reading

FACT CHECK: യുപി പോലീസിന്‍റെ ക്രൂരത എന്നപേരിൽ പ്രചരിക്കുന്നത് ഹരിയാനയിൽ നടന്ന വെബ്സീരീസ് ഷൂട്ടിംഗ് ദൃശ്യങ്ങളാണ്…

പ്രചരണം  യുപിയിലെ പോലീസുകാരുടെ ക്രൂരത വെളിപ്പെടുത്തുന്നത് എന്ന സൂചനയോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. വീഡിയോദൃശ്യങ്ങളിൽ കാണാനാവുന്നത് യൂണിഫോം ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ പൊതുനിരത്തില്‍ ഒരു  യുവതിയും യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും തുടര്‍ന്ന് യുവാവിനെയും യുവതിയേയും നിഷ്ക്കരുണം വെടിവച്ച് കൊല്ലുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്.   archived link FB post യുപി പോലീസിന്‍റെ ക്രൂരതയാണിതെന്നും സിനിമയോ സീരിയലോ അല്ലെന്നുമാണ് ഒപ്പമുള്ള വിവരണം. വീഡിയോയുടെ അടിക്കുറിപ്പ് ശ്രദ്ധിക്കുക: “കാവി ഇട്ട യുപി പോലീസിൻറെ ക്രൂരത( ഇത് സിനിമയോ? സിരിയലോ […]

Continue Reading

FACT CHECK: യുപിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ പ്രസ്താവന നടത്തി എന്ന് വ്യാജ പ്രചരണം…

പ്രചരണം  കഴിഞ്ഞദിവസം യുപിയിൽ ട്രെയിൻ യാത്രയ്ക്കിടെ ജാൻസിയിൽ വെച്ച് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തെ കുറിച്ച് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയിരുന്നു. മതം മാറ്റാനുള്ള ശ്രമം ആരോപിച്ചാണ് ആക്രമണമുണ്ടായതെന്നും  ബജരംഗ്ദല്‍ പ്രവർത്തകരാണ് ഇതിനു പിന്നിലെന്നും വാര്‍ത്തകളില്‍ പറയുന്നു. ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വളരെ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.   ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാൻ പോകുന്നത്.  മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍റെ ചിത്രവും ഒപ്പം  “കന്യാസ്ത്രീകൾക്കെതിരായ […]

Continue Reading

FACT CHECK: യുപിയിൽ കർഷക സ്ത്രീകൾക്ക് മുകളിലൂടെ ട്രാക്ടർ കയറ്റുന്ന ക്രൂരമായ കാഴ്ച്ച’ എന്ന തെറ്റായ വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയുടെ സത്യമറിയൂ…

വിവരണം  കര്‍ഷക സമരം മുന്നോട്ടു നീങ്ങുന്നതിനോടൊപ്പം സമര മുഖത്ത് നിന്നുള്ള നിരവധി വാര്‍ത്തകളും ചിത്രങ്ങളും  സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ സമരവുമായി ബന്ധപ്പെട്ടത് എന്ന നിലയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ നിങ്ങള്‍ക്കെല്ലാം വാട്ട്സ് അപ്പിലൂടെയോ ഫെസ്ബുക്കിലൂടെയോ ലഭിച്ചിട്ടുണ്ടാകാം.  ടാങ്കര്‍ ഘടിപ്പിച്ച ഒരു  ട്രാക്റ്റര്‍ രണ്ടു സ്ത്രീകളുടെ മേല്‍ പാഞ്ഞു കയറുന്നതും ആള്‍ക്കൂട്ടം ഓടിയടുക്കുന്നതും പരിക്കേറ്റ സ്ത്രീകളെ ശുശ്രൂഷിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍. ട്രാക്റ്ററിന്‍റെ ഡ്രൈവര്‍ അത് പാര്‍ക്ക് ചെയ്ത ശേഷം ഓടിയടുക്കുന്ന ദൃശ്യങ്ങളും കാണാം. archived link […]

Continue Reading

FACT CHECK: യുപിയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിനെ വര്‍ഗീയമായി കാണിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

യുപിയില്‍ ഒരു ഏഴ് വയസായ മുസ്ലിം പെണ്‍കുട്ടിയെ ‘ഹിന്ദു ഭീകരര്‍’ ബലാല്‍സംഗം ചെയ്ത് കൊന്ന് കരള്‍ എടുത്ത് ഭക്ഷിച്ചു എന്ന തരത്തില്‍ ഫെസ്ബൂക്കില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തില്‍ വര്‍ഗീയമായ യാതൊരു ആംഗിള്‍ ഇല്ല എന്ന് കണ്ടെത്തി. കൂടാതെ ഇത്തരം വ്യാജപ്രചരണം നടത്തുന്ന പോസ്റ്റുകള്‍ ഉപയോഗിച്ചിരിക്കുന്ന ബീഹാറില്‍ ചിത്രങ്ങളും മറ്റൊരു  സംഭവത്തിന്‍റെതാണ്. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വൈറല്‍ പ്രചാരണവും സംഭവത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അറിയാം. പ്രചരണം […]

Continue Reading