മലബാര്‍ ഗോള്‍ഡ്‌ ബ്രാന്‍റ് അംബാസിഡര്‍ പാകിസ്ഥാന്‍ യുവതിയാണെന്ന പ്രചരണം വ്യാജം, സത്യമിങ്ങനെ…

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണം ഇനിമുതല്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  മലബാര്‍ ഗോള്‍ഡിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ പാകിസ്ഥാനി യുവതിയാണെന്നും അതിനാല്‍ മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്തണമെന്നും ഒരു സ്ത്രീ പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. മലബാര്‍ ഗോള്‍ഡ്‌ ലോഗോയും ദൃശ്യങ്ങളില്‍ കാണാം. പ്രസ്തുത പാകിസ്ഥാനി യുവതിയുടെ ചിത്രങ്ങള്‍ ദൃശ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവരുടെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്ന തരത്തില്‍ ചില സ്ക്രീന്‍ഷോട്ടുകളുമുണ്ട്. മലബാര്‍ ഗോള്‍ഡ്‌ […]

Continue Reading

വനിതാ പോലീസും യുവതിയും തമ്മിലുണ്ടായ കൈയ്യേറ്റം ഹെല്‍മെറ്റ്‌ ധരിക്കുന്നതിനെ ചൊല്ലിയല്ല, സത്യമിങ്ങനെ…

കേരളത്തില്‍ ജനമൈത്രി പോലീസിന് എതിരെ നിരവധി ആരോപണങ്ങള്‍ പുറത്തു വരുന്നതിന് പിന്നാലെ പല സംസ്ഥാനങ്ങളില്‍ നിന്നും പോലിസ് സ്റ്റേഷനില്‍ നിന്നുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു യുവതിയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുള്ള കൈയ്യേറ്റത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  യുവതി പൊലീസുകാരിയെ പിടിച്ച് തള്ളുന്നതും അവര്‍ അടിതെറ്റി പിന്നിലേയ്ക്ക് മറിഞ്ഞു വീഴാന്‍ പോകുന്നതും തിരിഞ്ഞ് പോലീസുകാരി  യുവതിയെ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന പേരില്‍ യുവതിയെ പൊലീസ് […]

Continue Reading

ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ഇറാനിയന്‍ യുവതി മഴയത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമറിയൂ…

ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്.   ഇറാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇടപെടുന്നുണ്ട്. ലോക മഹായുദ്ധം പോലുള്ള സാഹചര്യതിലെയ്ക്ക് സംഘര്‍ഷം വഴിമാറുമോ എന്നാ ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍. ചൈനയും റഷ്യയും ഇറാന് പിന്തുണയുമായി ഒരു വശത്തും മറുവശത്ത് ഇസ്രായേലിന് പിന്തുണ നല്‍കി അമേരിക്കയുമുണ്ട്.  ഇറാന്‍ തീവ്ര മുസ്ലിം നിലപാടുള്ള രാഷ്ട്രമാണെന്ന വിമര്‍ശനത്തിനിടയില്‍ ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കുന്ന വിമത വിഭാഗങ്ങള്‍ ഇറാനിലുണ്ട്. ഇറാനിലെ പെണ്‍കുട്ടി പരിഷ്കൃത വേഷം ധരിച്ച് മഴയത്ത് നൃത്തം ചെയ്യുന്നു എന്നവകാശപ്പെട്ട് […]

Continue Reading

പുരോഹിതന്‍റെ വേഷം ധരിച്ച് വൈറല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് ബ്രസിലിലെ ഒരു നടനാണ്‌

ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഒരു യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് പുരോഹിതനല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പുരോഹിതന്‍ യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  “അച്ഛനും കുഞ്ഞാടും നല്ല മൂഡിലാ 🤣🤣🤣 ഇത് […]

Continue Reading

ബിഹാറില്‍ മിശ്രവിവാഹിതയായ യുവതിയെ സഹോദരന്‍ ബലമായി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുതലായി നടക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പട്ടാപ്പകല്‍ ജനമധ്യത്തിലൂടെ ഒരു യുവതിയെ ബലമായി തട്ടിക്കൊണ്ടു പോകുന്ന മണിപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു യുവതിയെ രണ്ടുപേര്‍ ബലമായി പിടികൂടി ഇരുചക്ര വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മണിപ്പൂരില്‍ സ്ത്രീകളെ ഇതുപോലെ ബലംപ്രയോഗിച്ച് അക്രമികള്‍ കടത്തിക്കൊണ്ട് പോവുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ മണിപ്പൂരിൽ നിന്ന് 41621 […]

Continue Reading

രാജസ്ഥാനിൽ ബസ്സിൽ ഡ്രൈവര്‍ സീറ്റിനുവേണ്ടി തര്‍ക്കിക്കുന്ന യുവതി… വീഡിയോയുടെ സത്യമിതാണ്…

രാജസ്ഥാനിൽ ഈയിടെ ഒരിടത്ത് ബസ്സിൽ സീറ്റിനുവേണ്ടി ഉണ്ടായ വിചിത്രമായ തര്‍ക്കം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം അറിവിൽ വളരെ പിന്നോക്കം നിൽക്കുന്ന ഒരു യുവതി ബസ്സിൽ കയറിയപ്പോള്‍ ,  ഡ്രൈവറുടെ സീറ്റിൽ തനിക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു എന്ന മട്ടിലുള്ള  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.  ഒരു യുവതി ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്നതും പുറത്തുനിൽക്കുന്ന ഡ്രൈവര്‍ അടക്കമുള്ള മറ്റുള്ളവര്‍ യുവതിയുമായി തർക്കിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “രാജസ്ഥാനിൽ ഒരു സ്ത്രീയും അവളുടെ മകളും, […]

Continue Reading

യുവതി യുവാവിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുടെ സത്യമറിയൂ…

ഒരു യുവതിയും ഏതാനും പേരും ചേർന്ന് യുവാവിനെ നടുറോഡിൽ മർദ്ദിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വർഗീയ അവകാശവാദവുമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീ ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് ഒരു യുവാവിനെ കോളറിൽ വലിച്ചിഴച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. വലിച്ചിഴച്ച് കൊണ്ടുപോകുന്നയാൾ കാവി ഷോള്‍ ധരിച്ചിരിക്കുന്നതായി കാണാം. സ്ത്രീയും രണ്ട് പുരുഷന്മാരും ചേർന്ന് ഇയാളെ മർദ്ദിക്കുന്നത്തും ഒപ്പം ആക്രോശത്തോടെ എന്തൊക്കെയോ പറയുന്നതും കേള്‍ക്കാം.  തട്ടമിട്ട യുവതി മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച്  യുവാവ് തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു എന്നും […]

Continue Reading

ഇത് യുവതി മരിക്കുന്ന രംഗങ്ങളല്ല, കുറ്റക്കാരിയെന്ന വിധികേട്ട് കോടതി മുറിയില്‍ കുഴഞ്ഞുവീഴുന്നതാണ്…

മരണമാണ് ലോകത്തിലെ ശാശ്വത സത്യം. എല്ലാത്തരം മതങ്ങളും മനുഷ്യരെ ഉദ്ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ അനിഷേധ്യ സത്യത്തെ അറിഞ്ഞു ജീവിതം നയിക്കാനാണ്. മരണത്തെ ‘രംഗബോധമില്ലാത്ത കോമാളി’ എന്ന് എം.ടി. വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ എന്ന നോവലില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.  അതുപോലെ ഓര്‍ക്കാപ്പുറത്ത് മരണം കടന്നു വന്നപ്പോള്‍ എന്ന മട്ടില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇസ്ലാം പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍,  ഒരു യുവതി കുഴഞ്ഞ് വീണു മരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: Reality of life […]

Continue Reading