പ്രദീപ് നിലവില്‍ ഡിസിസി സെക്രട്ടറിയല്ല. കെ.സുധാകരനെ പറ്റി ആരോപണം ഉന്നയിച്ചത് 2018 ലാണ്…

കെപിസിസി അധ്യക്ഷൻ  കെ.സുധാകരനെ കുറിച്ച് കണ്ണൂരിലെ ഡിസിസി ജനറൽ സെക്രട്ടറി ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നവകാശപ്പെട്ട് ചില  പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്  പ്രചരണം  കെ സുധാകരന്‍റെയും കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രയുടെയും ചിത്രങ്ങള്‍ക്കൊപ്പം  പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ:  “കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റും സഹമന്ത്രി സ്ഥാനവും… വിലപേശൽ നടക്കാത്തതിനാലാണ് ഇപ്പോഴും കോൺഗ്രസിൽ തുടരുന്നത്…  പ്രദീപ് വട്ടിപ്രം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി” FB post archived link അതായത് കണ്ണൂർ […]

Continue Reading

FACT CHECK: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം…

ഭക്ഷണത്തിലെ ഹലാൽ വിവേചനത്തിന് എതിരായി ഡിവൈഎഫ്ഐ കഴിഞ്ഞദിവസം ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇസ്ലാംമതത്തിൽ വിലക്കപ്പെട്ട ഭക്ഷണവും ഡിവൈഎഫ്ഐയുടെ  ഫുഡ് സ്ട്രീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഘപരിവാര്‍ അനുകൂലികളായ കേരളത്തിലെ പല നേതാക്കളും ഡിവൈഎഫ്ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വന്തം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരണം നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം   റഹീം പാർട്ടി വിട്ടു എന്ന് പ്രചരിപ്പിക്കുന്ന എന്ന പോസ്റ്റിൽ […]

Continue Reading

FACT CHECK: വീഡിയോയിൽ പ്രഭാഷണം നടത്തുന്നത് താലിബാൻ ചീഫ് സെക്രട്ടറിയല്ല… പാകിസ്ഥാനിൽ നിന്നുള്ള പ്രഭാഷകനാണ്. യാഥാര്‍ത്ഥ്യം അറിയൂ…

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയ ശേഷം വളരെയധികം വ്യാജ ചിത്രങ്ങളും വീഡിയോകളും താലിബാനുമായി ബന്ധപ്പെട്ട്  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഇപ്പോൾ താലിബാന്‍റെ പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഇസ്ലാം പുരോഹിത വേഷത്തിലുള്ള ഒരു വ്യക്തി ആർഎസ്എസും ബിജെപിയും ഇന്ത്യയിൽ പ്രബലരാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.   വീഡിയോയിൽ പ്രഭാഷണം നടത്തുന്നത് താലിബാൻ ചീഫ് സെക്രട്ടറി ആണെന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “RSS ഉം ബിജെപി യും ഇന്ത്യയിൽ അതി ശക്തരാണ് 💪ബിജെപി ഇന്ത്യയിൽ ഉള്ളിടത്തോളം കാലം […]

Continue Reading

FACT CHECK: സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന് വ്യാജ പ്രചരണം…

പ്രചരണം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നപ്പോൾ എൽഡിഎഫ് 99 സീറ്റ് നേടി തുടർ ഭരണത്തിന് യോഗ്യത നേടി. എങ്കിലും സിപിഎമ്മിനെ ശക്തനായ സ്ഥാനാർത്ഥി സ്വരാജ് തൃപ്പൂണിത്തുറയിൽ യുഡിഎഫിന്‍റെ കെ. ബാബുവിനോട് പരാജയപ്പെട്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു ഇപ്പോൾ സ്വരാജിന്‍റെ പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നാണ് പ്രചരണം.   archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് വ്യാജ പ്രചരണമാണെന്ന് കണ്ടെത്തി. […]

Continue Reading

FACT CHECK: മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറി നരസയ്യ ആദം സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നുവെന്ന വ്യാജ പ്രചാരണത്തിന് രണ്ടു വര്‍ഷം പഴക്കമുണ്ട്…

പ്രചരണം  രാഷ്ട്രീയ  നേതാക്കള്‍ സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് ഇതര രാഷ്ട്രീയത്തോട് ഐക്യം പ്രകടിപ്പിച്ച്  മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത് പുതിയ കാര്യമല്ല. ഇതുപോലെയുള്ള വാര്‍ത്തകള്‍ നമ്മള്‍ നിരവധി കാണാറുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും ഇങ്ങനെ പ്രചരിക്കാരുണ്ട്.  ഉദാഹരണത്തിന് മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറി നരസയ്യ ആദം സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു എന്ന പ്രചരണം. ഈ പ്രചാരണത്തിന് രണ്ടു കൊല്ലത്തോളം പഴക്കമുണ്ട്. ഇതിനു മുമ്പ് ഞങ്ങള്‍ ഈ പ്രചാരണത്തിന് മുകളില്‍ അന്വേഷണം നടത്തുകയും തെറ്റാണെന്ന് […]

Continue Reading