നാടകത്തില്‍ ‘ഭാരത് മാതാ’യെ നിര്‍ബന്ധിച്ച് ഹിജാബ് അണിഞ്ഞ് നമസിന് പ്രേരിപ്പിച്ചോ…? വ്യാജ വര്‍ഗീയ പ്രചരണത്തിന്‍റെ വസ്തുത ഇങ്ങനെ…

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഭാരത് മാതാ വേഷമണിഞ്ഞ കുട്ടിയുടെ തലയില്‍ മുസ്ലിം വേഷമണിഞ്ഞ മറ്റ് കുട്ടികള്‍ ഹിജാബ് ധരിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും കുട്ടികള്‍ സ്റ്റേജില്‍ നാടകം അവതരിപ്പിക്കുന്നത് പോലുള്ള രംഗങ്ങളാണ് കാണുന്നത്. ഭാരതാംബയുടെ വേഷത്തിലുള്ള കുട്ടിയുടെ തലയില്‍ ഹിജാബ് അണിയിക്കുന്നു എന്നാണ് ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived link എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും സംഭവത്തിന് വര്‍ഗീയതലങ്ങള്‍ ഇല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ […]

Continue Reading

ഈജിപ്തില്‍ നിന്നുള്ള പഴയ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ വര്‍ഗീയ കോണുകളോടെ പ്രചരിപ്പിക്കുന്നു… 

ഡിപിഎസ് വൽസാദ് സ്‌കൂൾ അധ്യാപകൻ ഷക്കീൽ അഹമ്മദ് അൻസാരിയെ ക്ലാസിൻ്റെ നടുവിൽ വെച്ചാണോ ഇയാൾ കുട്ടിയെ തല്ലുന്നത്? തങ്ങളുടെ സ്‌കൂളിൽ ഷക്കീൽ അഹമ്മദ് അൻസാരി എന്ന അധ്യാപകനില്ലെന്ന് ഡിപിഎസ് വൽസാദ് ഫാക്‌ട് ക്രെസെൻഡൊയോട് പറഞ്ഞു. ഈ സംഭവം അവരുടെ സ്കൂളിൽ നിന്നല്ല. ഒരാള്‍ ചെറിയ കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കുഞ്ഞുങ്ങളെ വരിവരിയായി നിര്‍ത്തിയശേഷം ഓരോ കുട്ടികളെയായി ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഗുജറാത്തിലെ ഡിപിഎസ് രാജ്ബാഗ് സ്‌കൂളിലെ ഇസ്ലാം മതവിഭാഗത്തില്‍ […]

Continue Reading

സ്കൂളിലെ ബക്രീദ് ആഘോഷത്തിന്‍റെ പഴയ വീഡിയോ ഉപയോഗിച്ച്, കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കര്‍ണ്ണാടക സ്കൂളുകളില്‍ ഖുറാന്‍ പഠനം നിര്‍ബന്ധമാക്കിയെന്ന് വ്യാജ പ്രചരണം… 

ബി‌ജെ‌പിയുടെ മേല്‍ മികച്ച വിജയം കരസ്ഥമാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ 2023 മെയ് 20 നാണ് കർണാടകയില്‍  അധികാരമേറ്റത്. കോണ്‍ഗ്രസ്സ് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും ഇസ്ലാം തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും പ്രതിപക്ഷമായ ബി‌ജെ‌പി നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഖുറാൻ പാരായണം സര്‍ക്കാര്‍ നിർബന്ധമാക്കിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്.  പ്രചരണം  യൂണിഫോം ധരിച്ച സ്കൂൾ കുട്ടികൾ നിരനിരയായി കൈകൂപ്പി ഇരുന്ന് ഇസ്‌ലാമിക സൂക്തങ്ങള്‍ ഉറക്കെ ചൊല്ലുന്നതും ബക്രീദ് ആഘോഷം എന്താണെന്നും ഇസ്ലാമില്‍ അതിന്‍റെ […]

Continue Reading

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളുടെ കഷ്ടപ്പാട് കാണുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എഡിറ്റ്‌ ചെയ്ത വീഡിയോ…

സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രക്ഷിതാക്കരുടെ കഷ്ടപ്പാട് കാണിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചൈനയിലെ ഒരു സ്കൂളിന്‍റെ വീഡിയോ കാണാം. വീഡിയോയില്‍ മലയാളത്തില്‍ വോയിസ്‌ ഓവര്‍ നല്‍കിയിട്ടുണ്ട്. മാതാപിതാക്കളുടെ കഷ്ടപ്പാട് മക്കളെ മനസിലാക്കി കൊടുക്കുന്നത് നല്ല കാര്യമാണ് […]

Continue Reading

ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയ, ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത അദ്ധ്യാപകര്‍… പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ

വിദ്യാഭ്യാസ നിലവാ രം സൂചിക പരിശോധിച്ചാൽ കേരളം പലപ്പോഴും മുന്നിലും ഉത്തർപ്രദേശ് വളരെ പിന്നിലും ആണെന്ന് കാണാം. ഈ അവസ്ഥ മുന്‍നിര്‍ത്തി, ഉത്തർപ്രദേശിലെ സ്കൂള്‍ അധ്യാപകർ മിനിമം സാമാന്യബോധം പോലും ഇല്ലാത്തവരാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ ചാനൽ റിപ്പോർട്ടർ അധ്യാപകരോട് സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കണക്ക് പഠിപ്പിക്കുന്ന അധ്യാപകനോട് 15 ഗുണം മൂന്ന് എത്രയാണ് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം,  താന്‍ നിരാശയിലാണെന്നും മറുപടി […]

Continue Reading

സ്കൂളില്‍ ഓണാഘോഷം നടത്തുന്നതില്‍ നിന്ന് മുസ്ലിം കുട്ടികളെ വിലക്കിയെന്ന് വ്യാജ പ്രചരണം…

സ്കൂളിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുസ്ലിം പെൺകുട്ടികളെ ചിലർ ആഘോഷിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ  വൈറല്‍ ആകുന്നുണ്ട്. പ്രചരണം  കറുത്ത വസ്ത്രവും ശിരോവസ്ത്രവും ധരിച്ച പെൺകുട്ടികളുടെ സംഘത്തെ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഏതാനും പേര്‍ പറഞ്ഞുവിടുന്ന  ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ‘നാളെ മംഗലം കഴിച്ചു പോകേണ്ടതല്ലേ ഒരു മടിയുമില്ലാത്ത ലജ്ജയില്ലാത്ത പെണ്ണുങ്ങൾ’ എന്നിങ്ങനെയുള്ള സംഭാഷണങ്ങളും പശ്ചാത്തലത്തിൽ കേൾക്കാം.  ഓണാഘോഷത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ മുസ്ലീം പെൺകുട്ടികളെ തിരിച്ചയക്കുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading