ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ നോട്ടുകെട്ടുകള്‍- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ഏതാനും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പിടിച്ചെടുത്ത കറന്‍സി  ബണ്ടിലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രചരണം  കെട്ടുകണക്കിന് കറന്‍സി ബണ്ടിലുകള്‍ ഉദ്യോഗസ്ഥര്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് എണ്ണി തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ നടത്തിയ റെയിഡില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അഴിമതി മുക്തമാക്കാൻ ചൂലുമായി ഇറങ്ങിയ പാർട്ടിനേതാവിന്റെ വീട്ടിലെ കാഴ്ച  ഗുജറാത്ത് സൂരത്ത് നഗര ആം ആദ്മി […]

Continue Reading

AAP എം.പി. സഞ്ജയ് സിംഗ് ഈ പ്രസംഗം നടത്തിയത് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിലല്ല 

പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെയും മുന്നിൽ പ്രസംഗം നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിംഗ് പാർലാമെന്‍റില്‍ ഒരു പ്രസംഗം നടത്തുന്നതായി […]

Continue Reading

കൊൽക്കത്തയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച് ഗുജറാത്ത് എഎപി നേതാവിന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതായി വ്യാജ പ്രചരണം

ചില ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും ധാരാളം പണം പിടിച്ചെടുക്കുകയും പിടിച്ചെടുത്ത പണം എണ്ണുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  പ്രചരണം  റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവ് ശേഖർ അഗർവാളിന്‍റെ വീട്ടിൽ നിന്നുള്ളതാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. “’#Kejariwal പറയുന്നത് Aam Admi Party ക്കാർ ഭയങ്കര സത്യസന്ധരാണന്നാണ് ‘❗️ സൂറത്തിലെ #AAP നേതാവ് ശേഖർ അഗർവാളിന്റെ വസതിയിൽ റെയ്ഡ് നടത്തിയപ്പോൾ ED ഉദ്യോഗസ്ഥർ അമ്പരന്നു. വീടിനുള്ളിൽ പലയിടങ്ങളിലായി ഒളിപ്പിച്ച […]

Continue Reading

പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ പഴയ വീഡിയോ ആണിത്. ഇപ്പോഴത്തെ വിജയാഘോഷവുമായി യാതൊരു ബന്ധവുമില്ല

പഞ്ചാബി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി കോൺഗ്രസിനെയും ശിരോമണി അകാലി ദളിനെയും പിന്നിലാക്കി വന്‍ വിജയമാണ് നേടിയത്. ഭഗവന്ത് സിംഗ് മന്നിനെയായാണ് എഎപി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത്. ആക്ഷേപഹാസ്യത്തിലൂടെ നിരവധി പഞ്ചാബികളുടെ ഹൃദയത്തിൽ ഇടം നേടിയ ജനപ്രിയ ഹാസ്യനടനായ മന്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആകാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഒരു വീഡിയോ ഇന്ന് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി തുടങ്ങിയിട്ടുണ്ട്.  പ്രചരണം  നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ […]

Continue Reading

FACT CHECK: ഡല്‍ഹി സര്‍ക്കാറിലെ മന്ത്രിയുടെ വീട്ടില്‍ നിന്ന് 630 ഓക്സിജന്‍ സിലിണ്ടര്‍ പിടികൂടി എന്ന വ്യാജപ്രചരണം…

ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി സര്‍ക്കാറില്‍ കാബിനറ്റ്‌ മന്ത്രിയുമായ ഇമ്രാന്‍ ഹുസൈന്‍റെ വീട്ടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ റൈഡ് അടിച്ച് 630 ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിക്കുടി എന്ന വാര്‍ത്ത‍ സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരണം തെറ്റാണ്. ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന്‍റെ വസ്തുതകള്‍ പ്രകാരമല്ല സാമുഹ മാധ്യമങ്ങളിലെ പ്രചരണം എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Post alleging 630 oxygen cylinders […]

Continue Reading

FACT CHECK: 2018ലെ ഹരിയാനയിലെ ആം ആദ്മി പാര്‍ട്ടിയുടെ റാലിയുടെ വീഡിയോ കര്‍ഷക സമരവുമായി ബന്ധപെടുത്തി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

 നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനായി വ്യാജ കര്‍ഷകരാക്കി കൊണ്ട് വന്ന കൂലിപണികാര്‍ക്ക് കൂലി കൊടുത്തില്ല എന്ന് ആരോപ്പിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോക്ക് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി കുടാതെ ഈ വീഡിയോ രണ്ടര കൊല്ലം പഴയതാണ്‌. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ ചില […]

Continue Reading

ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്?

വിവരണം പേര് ആo ആദ്മി.നടക്കുന്നത് വളരെ രസകരം.കേരള നിയമസഭ യെ വെല്ലും.നോക്കൂ…എംഎൽഎ മാർ തമ്മിൽ അടി.😂😂😂😂😂🤔🤔പാവം കേജൂ അണ്ണൻ എങ്ങനേ ഭരിക്കും?? എന്ന പേരില്‍ ഒരു വീഡിയോ സമൂമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു യോഗത്തിനിടയില്‍ രണ്ടു പേര്‍ തമ്മിലടിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇവര്‍ ആം ആദ്‌മി പാര്‍ട്ടി നേതാക്കളാണെന്നതാണ് പോസ്റ്റിലെ അവകാശവാദം. നരേന്ദ്ര മോദി എന്ന ഗ്രൂപ്പില്‍ നരസിംഹ നായര്‍ എന്ന വ്യക്തിയും ഇതെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ വീഡിയോയില്‍ കാണുന്നത് ആം […]

Continue Reading

FACT CHECK: ഡല്‍ഹിയില്‍ ബിജെപി 36 സീറ്റുകളില്‍ തോറ്റത് വെറും 2000 വോട്ടിന്‍റെ വ്യത്യാസം കൊണ്ടാണോ…?

ഡല്‍ഹിയിലെ 70 അസ്സംബ്ലി മണ്ഡലങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി 11ന് പ്രഖ്യാപ്പിച്ചു. അരവിന്ദ് കേജ്രിവാലിന്‍റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി 70ല്‍ 63 മണ്ഡലങ്ങളില്‍ വിജയിച്ച് ഡല്‍ഹിയില്‍ അധികാരം നിലനിറുത്തി. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം വെറും 3 മണ്ഡലങ്ങളില്‍ ജയിച്ച ബിജെപിക്ക് ഈ തവണ 8 മണ്ഡലങ്ങളില്‍ വിജയം രേഖപ്പെടുത്തി എങ്കിലും കാര്യമായി ഒരു നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ മാത്രം ബിജെപിക്ക് ഏകദേശം 6 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതിന്‍റെ പശ്ച്യാത്തലത്തില്‍ […]

Continue Reading

FACT CHECK: വിജയ് മല്യ ഇന്ത്യ വിടുന്നതിനു മുമ്പ് ബിജെപിക്ക് നല്‍കിയ ചെക്കിന്‍റെ ചിത്രമാണോ…? സത്യവസ്ഥ അറിയാം…

വിജയ്‌ മാല്യ ഇന്ത്യ വിടുന്നതിനു മുമ്പ് ബിജെപിക്ക് കോടികള്‍ സംഭാവനയായി നല്‍കി എന്ന വാദം ഉന്നയിച്ച് ഫെസ്ബൂക്കില്‍ ഒരു വ്യാജ ചെക്കിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. മാല്യ ബിജെപിക്ക് 35 കോടി രൂപയുടെ ചെക്ക് നല്‍കി എന്ന് ആരോപിച്ച് ചില ഫെസ്ബൂക്ക് പോസ്റ്റ്‌ ഒരു ചെക്കിന്‍റെ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ ചെക്കിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചെക്ക് വ്യജമാന്നെന്ന് കണ്ടെത്തി. എന്താണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് ഒന്ന് നോക്കാം. വിവരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ എഴുതിയ […]

Continue Reading

ഡല്‍ഹിയിൽ സൌജന്യമായി ലഭിക്കുന്ന കുടിവെള്ളം നിര്‍ത്തും എന്ന് മനോജ്‌ തിവാരി പറഞ്ഞില്ല; സത്യാവസ്ഥ ഇങ്ങനെ…

Reperesentative image, credits: Business Standard ഡല്‍ഹിയില്‍ തെരെഞ്ഞെടിപ്പ് പ്രചാരണങ്ങള്‍ ഏറെ ഉത്സാഹത്തോടെ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആം ആദമി പാര്‍ട്ടി അരവിന്ദ് കേജ്രിവാളിന്‍റെ നേതൃത്വത്തില്‍ ആം ആദമി പാര്‍ട്ടി തെരെഞ്ഞെടുപ്പ് നേരിടുമ്പോള്‍ ബിജെപി ഇത് വരെ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതിന്‍റെ ഇടയില്‍ ബിജെപിയുടെ ഡല്‍ഹി സംസ്ഥാന പ്രസിഡനറും എം.പിയുമായ മനോജ്‌ തിവാരി ബിജെപി അധികാരത്തിലേക്ക് എത്തിയാല്‍ കേജ്രിവാല്‍ സര്‍ക്കാര്‍ എല്ലാ മാസവും സൌജന്യമായി […]

Continue Reading

ഡല്‍ഹിയില്‍ ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണത്തിനും ഹിന്ദു പയ്യനെ തട്ടികൊണ്ടുപോയതിനും നേതൃത്വം നല്‍കിയത് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ആയിരുന്നോ…?

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ഇമ്രാന്‍ ഹുസൈന്‍, ചിത്രം കടപ്പാട്:ANI വിവരണം Facebook Archived Link “ഡൽഹിയിൽ ഹൈന്ദവ ക്ഷേത്രം അടിച്ചു പൊളിച്ചതും 17വയസ്സുള്ള പയ്യനെ തട്ടിക്കൊണ്ടുപോയതും ആം ആദ്മി എം എൽ ഏ യും മന്ത്രിയുമായ ഇമ്രാൻ ഹുസൈന്‍റെ നേതൃത്വത്തിൽ. ഇതൊന്നും കേരളത്തിലെ മീഡിയകള്‍ കണ്ടില്ലെന്ന് നടിക്കും കാരണം അവര്‍ക്കു ന്യൂനപക്ഷങ്ങളുടെ പ്രീണനം വ്രതം ആണല്ലൊ…… തൂഫ് ???” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 5, മുതല്‍ ശംഖൊലി എന്ന ഫെസ്ബൂക്ക് പെജിലൂടെ സീ ന്യുസിന്‍റെ […]

Continue Reading

ആം ആദ്‌മി കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോ….

വിവരണം Dr zakir naik malayalam എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 17 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് ആം ആദ്മിയുമായി ബന്ധപ്പെട്ടതാണ്. പോസ്റ്റിന് 3500 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാദഗതി ഇതാണ്, വയനാട്ടിൽ ആം ആദ്മി പാർട്ടി രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. തൃശ്ശൂർ, പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ പരസ്യ പ്രചാരണവുമായി ആം ആദ്‌മി. നിയമ നിർമാണം നടത്തി ഒരു വ്യാഴവട്ടം പൂർത്തിയായിട്ടും ജൻ ലോക്‌പാൽ  ബിൽ നടപ്പിലാക്കാത്തതിനെതിരെ പൊതു […]

Continue Reading