അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റയതിന് 12 വയസുള്ള മകന്‍ വീട് തല്ലി തകര്‍ത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം മോബൈല്‍ ഗെയിമുകളോടുള്ള കുട്ടികളുടെ ആസക്തിയും ഇതെ തുടര്‍ന്നുണ്ടാകുന്ന ദൂക്ഷ്യവശങ്ങളെ കുറിച്ച് പല ബോധവല്‍ക്കരണങ്ങളും ക്ലാസുകളും സ്കൂള്‍തലത്തില്‍ നടക്കുന്നുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി രക്ഷകര്‍ത്താക്കള്‍ വാങ്ങി നല്‍കിയ ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് മൂലം പഠനത്തില്‍ നിന്നും കുട്ടികള്‍ പിന്നോട്ട് പോകുന്ന എന്ന സാഹചര്യവും ഉണ്ടായി. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന്‍റെ ദൂഷ്യഫലമായി ഒരു 12 വയസുകാരന്‍ അവന്‍റെ […]

Continue Reading

ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ കുട്ടി: വൈറല്‍ ദൃശ്യങ്ങളുടെ സത്യമറിയൂ…

പബ്‌ജിയും ഫ്രീ ഫയറും പോലുള്ള ഗെയിമുകള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ തകര്‍ക്കുന്നുവെന്ന് പരക്കെ വിമര്‍ശങ്ങളുണ്ട്. ഇത്തരം ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ ആണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.  പ്രചരണം  വീഡിയോയിൽ ഒരു കുട്ടി ആശുപത്രി കിടക്കയിൽ കിടക്കുന്നത് കാണാം. അവന്‍ തോക്കുധാരിയെപ്പോലെ വിരൽ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലി ടൗണിൽ പബ്ജി ഫ്രീ ഫയർ ഗെയിമിന് അടിമയായ കുട്ടിയുടെ അവസ്ഥ എന്ന് സൂചിപ്പിച്ച്  വീഡിയോയുടെ വിവരണം ഇങ്ങനെ: […]

Continue Reading