യുദ്ധം മൂലം സാമ്പത്തിക പ്രതിസന്ധി, പാകിസ്ഥാന്‍ ജനത ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള തമ്മിലുള്ള സംഘർഷം അതിവേഗം വികസിച്ചതിന് പിന്നാലെ, ഇന്ത്യൻ സേന പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍  ജനങ്ങള്‍ എടിഎമ്മുകള്‍‍ക്ക് മുന്‍പില്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുകയാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ  പ്രചരിക്കുന്നുണ്ട്.   പ്രചരണം  ബാങ്ക് ഓഫ് പാകിസ്ഥാന്‍ എന്നെഴുതിയ കെട്ടിടത്തിന് മുന്നില്‍ നിരവധി പേര്‍ ക്യൂ നില്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. യുദ്ധ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ സാമ്പത്തിക പ്രശ്ങ്ങള്‍ ജനങ്ങള്‍ അഭിമുഖീകരിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് […]

Continue Reading

കേജരിവാളിന്‍റെ മോചനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍.. പ്രചരിക്കുന്നത് 2017 ലെ വീഡിയോ…

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട കെജ്രിവാള്‍ ഇ‌ഡി കസ്റ്റഡിയിലാണ്.  സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.  കെജ്രിവാളിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ നിന്നുള്ള അക്രമ സംഭവങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  പോലീസും പ്രതിഷേധകരും ഇരുവശത്തും നിന്നുകൊണ്ട് ഒരാളെ അങ്ങോട്ടുമിങ്ങോട്ടുമായി […]

Continue Reading

ബാങ്കുകള്‍ക്കിടയിലുള്ള പണവിനിമയത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സാക്ഷ്യപത്രമാണിത്… പൌരന്‍മാര്‍ക്ക് ബാധകമല്ല…

വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ പണം കൊണ്ടുപോകുന്നതിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തലക്കെട്ടുള്ള പേപ്പറില്‍ ബാങ്കിന്‍റെയും തുകയുടെയും വിശദാംശങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രത്തിന്‍റെ പകര്‍പ്പാണ് നല്‍കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “പൊതു അറിവിലേക്കായി…. 50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖയാണിത് ( ഇലക്ഷൻ കഴിയുന്നതുവരെ […]

Continue Reading

സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ മുസ്‌ലിം ലീഗിനെതിരെ വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സഹകരണ ബാങ്ക് ക്രമക്കേ‍ട് വിവാദം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരിക്കുകയാണ്. ഭരണ സമതിക്കെതിരെ ഇഡി ഉള്‍പ്പടെയുള്ള ഏജെന്‍സികള്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഹകരണ സംഘം ക്രമക്കേട് വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കരുത്. നിലവില്‍ യുഡിഎഫ് സഹകരണ ഭരണ സമിതികള്‍ കൂടുതല്‍ […]

Continue Reading

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ കറന്‍സി കുടില്‍ വ്യവസായമായി പ്രിന്‍റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത എന്താണെന്ന് അറിയാം..

വിവരണം ഇന്ത്യന്‍ കറന്‍സി പാക്കിസ്ഥാനില്‍ കുടില്‍ വ്യവസായമായി പ്രിന്‍റ് ചെയ്യുന്നു എന്ന പേരില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിലര്‍ ചേര്‍ന്ന് പ്രിന്‍റ് ചെയ്ത 50, 200 നോട്ടുകള്‍ അടുക്കിവെച്ച് പാക്ക് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാകിസ്ഥാനിലെ കുടിൽ വ്യവസായം…നമ്മുടെ ഇന്ത്യൻ കറൻസിയുടെ കൂമ്പാരം കള്ളപ്പണമായി അച്ചടിച്ച് നമ്മുടെ രാജ്യത്ത് പ്രചരിക്കുന്നു* *ദയവുചെയ്ത് ഈ വീഡിയോ എല്ലാവരിലും എത്തിക്കുക, അല്ലാത്തപക്ഷം ഈ വീഡിയോ രഹസ്യമായി എടുത്ത ആളുടെ ഈ ദൗത്യം വിജയിക്കില്ല..*  എന്ന തലക്കെട്ട് […]

Continue Reading

FACT CHECK: പോലീസ് ബാങ്ക് കവര്‍ച്ചക്കാരെ പിടികൂടുന്ന ഈ വീഡിയോ യഥാര്‍ഥത്തില്‍ മോക്ക് ഡ്രില്ലാണ്…

പലയിടത്തു നിന്നും പോലീസുകാർ കൊള്ളക്കാരെ പിടികൂടിയ വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്. പ്രചരണം  ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഒരു സ്ഥാപനത്തിന്‍റെ ഷട്ടർ തുറന്ന് ജാഗ്രതയോടെ പോലീസുകാർ അകത്തു കടക്കാൻ ശ്രമിക്കുന്നതും പുറത്തേക്ക് പാഞ്ഞെത്തിയ കൊള്ളക്കാരെ അതിസാഹസികമായി പിടികൂടുന്നതുമായ ദൃശ്യങ്ങളാണ് ഉള്ളത്.  മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച ക്രിമിനലുകളെ കയ്യോടെ പിടികൂടുന്നതാണ് വീഡിയോ എന്ന് വാദിച്ച് വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ബാങ്ക് കൊള്ളയടിക്കാൻ കയറിയ കള്ളന്മാരെ […]

Continue Reading

FACT CHECK: ഒരു ലക്ഷം രൂപയുടെ ഈ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടില്ല

വിവരണം  ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങളില്‍ പലരും വാട്ട്സ് അപ്പിലും ഫെസ്ബുക്കിലും ഷെയര്‍ ചാറ്റിലുമെല്ലാം ഒരു ചിത്രം കണ്ടുകാണും. റിസര്‍വ് ബാങ്ക് 100,000 രൂപയുടെ നാണയം പുറത്തിറക്കി എന്ന വിവരണത്തോടൊപ്പം നാണയത്തിന്റെ ചിത്രം ചേര്‍ത്താണ് പ്രചരണം നടക്കുന്നത്. “കാണാത്തവർക്കായി R.B.I. പുറത്തിറക്കിയ ഒരു ലക്ഷം രൂപ നാണയം” എന്ന വാചകമാണ് ചിത്രത്തോടൊപ്പം ഉള്ളത്.  archived link FB post 2016 ലെ നോട്ടു നിരോധനത്തിന് ശേഷം നോട്ടുമായും നാണയങ്ങളുമായും ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ സുപ്രധാനമായ ചില […]

Continue Reading

FACT CHECK: ഇന്ത്യ ലോകബാങ്കില്‍ നിന്ന് വാങ്ങിച്ച എല്ലാം കടങ്ങളും വീട്ടിയോ…? സത്യാവസ്ഥ അറിയൂ…

ലോകബാങ്കില്‍ നിന്ന് വാങ്ങിയ എല്ലാ കടങ്ങളും ഇന്ത്യ വീട്ടി എന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ വൈറല്‍ ആയിരിക്കുകയാണ്. വൈറല്‍ പോസ്റ്റ്‌ പ്രകാരം 70 വര്‍ഷമായി കൂട്ടിവച്ച എല്ലാ കടങ്ങളിൽ നിന്നും ഇന്ത്യയെ നരേന്ദ്ര മോദി മുക്തമാക്കി. 5 ഫെബ്രുവരി 2020 മുതല്‍ പ്രചരിക്കുന്ന ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് ആയിരത്തിനെക്കാൾ അധികം ഷെയരുകളാണ്. പക്ഷെ ഈ വൈറല്‍ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പൂർണമായി തെറ്റാണെന്ന് ഞങ്ങള്‍ […]

Continue Reading

സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു എന്ന വാർത്ത സത്യമോ..?

വിവരണം  BJP അനുഭാവി വളാഞ്ചേരി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു ….. മികച്ച 30 അംഗങ്ങൾ ….. (പണം CRORES ൽ ഉണ്ട്) 1 – * അസദുദ്ദീൻ ഒവൈസി (568000) * 2 – * മൊയ്ദിൻ ബാവ (7800) * 3 – * യു ടി ഖാദർ (158000) […]

Continue Reading