‘ഗിന്നസ് ബുക്കിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വീഡിയോ’-പ്രചരിക്കുന്നത് സിനിമയിലെ ദൃശ്യങ്ങള്‍…

കാടുകളുടെ ഉള്ളില്‍ ചിത്രീകരിച്ച മനോഹരങ്ങളായ വീഡിയോ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഒരു കരടി കുഞ്ഞ് അതിസാഹസികമായി സിംഹത്തിന്‍റെ പിടിയില്‍ നിന്നും  രക്ഷപ്പെടുന്നതിന്‍റെ  വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു കരടികുഞ്ഞിനെ പിടിക്കാന്‍ സിംഹം തക്കംപാര്‍ത്ത് ഇരിക്കുന്നതും അപകടം മനസ്സിലാക്കിയ കരടികുഞ്ഞ് രക്ഷപ്പെടാന്‍ സാഹസികമായി ശ്രമിക്കുന്നതിനൊടുവില്‍  മറ്റൊരു കരടി വന്ന് സിംഹത്തിന്‍റെ പിടിയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഈ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

Fact Check: കരടികുഞ്ഞിന്‍റെ ഈ വീഡിയോ ഓസ്ട്രേലിയയിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…

വിവരണം  കരടികുഞ്ഞിന്‍റെ ഒരു മനോഹര വീഡിയോ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കരടികുഞ്ഞ് ഓടി വന്ന് ഒരു വ്യക്തിയുടെ കാലില്‍ കെട്ടിപ്പിടിക്കുന്നതായി നമുക്ക് കാണാം. വീഡിയോയില്‍ വ്യക്തിയും കരടികുഞ്ഞിനോടൊപ്പം കളിക്കുന്നത് നമുക്ക് കാണാം. ഈ വീഡിയോയും ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകളും ഒരു കഥയുമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഥ ഇങ്ങനെ- ഓസ്ട്രേലിയയില്‍ കാട്ടുതീയില്‍ നിന്ന് തന്‍റെ ജീവന്‍ രക്ഷിച്ച വ്യക്തിയോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു കരടികുട്ടിയെയാണ് നമ്മള്‍ കാണുന്നത്. ഇത്തരത്തില്‍ […]

Continue Reading

വൈറല്‍ വീഡിയോ; ഈ മനുഷ്യനെ അടക്കം ചെയ്‌ത ശേഷം ജീവനോടെ കല്ലറിയില്‍ നിന്നും കണ്ടെത്തിയതോ?

കല്ലറയിൽ നിന്നുമുണ്ടായ അജ്ഞാത ശബ്ദത്തെ തുടർന്നുള്ള അന്വേഷണത്തിൽ രണ്ടാഴ്ച്ച മുൻപ് അടക്കം ചെയ്ത ആളെ ജീവനോടെ കണ്ടെത്തി…ശരീരം ഏകദേശം അഴുകിയ നിലയിലാണ് കണ്ടെത്തിയത്..!! ഈ തലക്കെട്ട് നല്‍കി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പില്‍ ഏറെ വൈറലായ ഈ വീഡിയോ ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ നായത്തോട്‌കാര്‍  എന്ന പേരിലുള്ള ഒരു പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോ  ഇതിനോടകം നിരവധി പേര്‍ കണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ- https://www.facebook.com/nayathodenayathode/videos/563278404446246/ […]

Continue Reading