ദൃശ്യങ്ങള്‍ ചെന്നൈയില്‍ ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തിന്‍റെതല്ല, സത്യമിങ്ങനെ…

ബംഗാള്‍ ഉല്‍ക്കടലില്‍ കഴിഞ്ഞദിവസങ്ങളില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറുകയും തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും മറ്റും കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. പലയിടത്തും കനത്ത വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇതിനുശേഷം ചെന്നൈയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രളയത്തില്‍ ആഡംബര വീടുകളില്‍ വെള്ളം കയറിയ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സമ്പന്ന ഏരിയയിലുള്ള ആഡംബര ഭവനങ്ങളില്‍ വെള്ളം കയറി താമസ യോഗ്യമല്ലാതെ കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താമസക്കാരെ രക്ഷാപ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ കടത്തി കൊണ്ടുപോകുന്നത് കാണാം. ഇത് ചെന്നെയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട […]

Continue Reading

ഇ.പി.ജയരാജന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും പ്രബലരായ സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പിലും കെ.കെ.ശൈലജയും തമ്മിലുള്ള മത്സരത്തില്‍ ആരും ജയിക്കുമെന്നത് പ്രവചനാതീതമാണ്. അതെസമയം വടകരയില്‍ വിജയക്കുമെന്ന അവകാശവാദങ്ങളും വെല്ലുവിളികളുമായി ഇരുമുന്നണിയുടെ നേതാക്കളും പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വടകരയില്‍ കെ.കെ.ശൈലജ തോറ്റാല്‍ താന്‍ മുടി മൊട്ടയിടിച്ച് പാതി മീശയും കളയുമെന്ന വെല്ലുവിളിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ രംഗത്ത് വന്നു എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ […]

Continue Reading

പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്ത ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്സ് വേയില്‍ ഈയിടെ രൂപപ്പെട്ട വെള്ളക്കെട്ട്… പ്രചരിക്കുന്നത് പഴയ ചിത്രം

ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത ബംഗളുരു – മൈസൂർ  എക്‌സ്പ്രസ്സ് വേ വെള്ളപൊക്കത്തിൽ മുങ്ങി എന്നവകാശപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്, പ്രചരണം  ബാംഗ്ലൂരിൽ നിന്നും മൈസൂരിലേക്ക് മൂന്ന് മണിക്കൂർ 75 മിനിട്ട് കൊണ്ട് യാത്ര ചെയ്ത എത്താമെന്നുള്ള സൌകര്യമൊരുക്കി മാർച്ച് 12നാണ് 8480 കോടി രൂപ ചെലവിൽ നിർമ്മിച്ച ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഈ എക്സ്പ്രസ് […]

Continue Reading

ഉപ്പിന് പകരം മൂത്രം ഉപയോഗിച്ചതിന് ബെംഗളുരു പോലീസ് പോപ് കോണ്‍ കച്ചവടക്കാരനെ പിടികൂടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ബെംഗളുരു നഗരത്തിലെ ലാല്‍ബാഗ് പാര്‍ക്കിന് സമീപത്തെ പോപ്പ് കോണ്‍ വില്‍പ്പനക്കാരനെ പോലീസ് പിടികൂടിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പോപ്പ് കോണില്‍ ഉപ്പിന് പകരം മൂത്രം കലര്‍ത്തിയതിനാണ് ഇയാളെ പോലീസ് പിടികൂടിയെന്നതാണ് പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദം. ടിവി 9 കന്ന‍‍ഡയുടെ ഒരു വാര്‍ത്ത വീഡിയോയാണ് ഇത്തരത്തില്‍ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്‌കോൺ തയ്യാറാക്കുന്നതിനിടെ പോപ്‌കോൺ സ്റ്റാൾ ഉടമ നയാസിനെ കൈയോടെ പിടികൂടി! ഇയാളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു! ബാംഗ്ലൂരിലെ […]

Continue Reading

FACT CHECK – ഗള്‍ഫിലേക്ക് സുഹൃത്ത് കൊടുത്ത് അയച്ച കല്യാണക്കുറിയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം വിമാനത്താവളം വഴി കല്യാണക്കുറിയില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിന്‍റെ കയ്യില്‍ കല്യാണക്കുറി കൊടുത്ത് വിടാന്‍ എന്ന വ്യാജേന കാര്‍ഡിനുള്ളില്‍ ലഹരിമരുന്ന് പ്ലാസ്റ്റിടിക് കവറിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു എന്നതാണ് പ്രചരണം ഉദ്യോഗസ്ഥര്‍ കല്യാണക്കുറി കീറി ലഹരി മരുന്ന് കാര്‍ഡില്‍ ഒളിപ്പിച്ചതില്‍ നിന്ന് കണ്ടെത്തുന്നതും വീഡോയയിലുണ്ട്. ഗൾഫിലേക്ക് കൂട്ടുകാരന്റെ കൈയിൽ കൊടുത്തുവിടാൻ ശ്രമിച്ച കല്യാണ ക്ഷണകത്തുകൾ ബംഗളരൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടു […]

Continue Reading

പിഞ്ചുകുഞ്ഞിനുമേല്‍ ഒരു സ്ത്രി കാണിക്കുന്ന ക്രൂരത തുറന്നു കാട്ടിയ സാമുഹ്യ മാധ്യമങ്ങളിലെ വൈറല്‍ വീഡിയോയിലുള്ള കുട്ടി മലയാളിയല്ല….

ഒരു പിഞ്ചുകുഞ്ഞിനെ മേഴ്കുതിരി ഉപയിഗിച്ച് ഒരു സ്ത്രി പൊള്ളിക്കുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുകയാണ്. ഈ വീഡിയോ വാട്സപ്പിലും ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.  വീഡിയോയില്‍ മുന്ന്‍ സ്ത്രികളെ കാണാം. ഇതില്‍ ചുവന്ന മാക്സി ധരിച്ച സ്ത്രി കുഞ്ഞിന്‍റെ കൈ മെഴ്കുതിരി വെച്ച് കത്തിക്കുന്നതായി കാണാം. വീഡിയോ പ്രചരിപ്പിക്കുനവര്‍ കൂടെയൊരു സന്ദേശവും പ്രചരിപ്പിക്കുന്നുണ്ട്. സന്ദേശത്തില്‍ പറയുന്നത് “ഈ സ്ത്രി അന്യസംസ്ഥാനത്തിലെതാണ് പക്ഷെ കുഞ്ഞ് മലയാളിയാണ് എന്ന് തോന്നുന്നു.” ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഫെസ്ബൂക്കിന്‍റെ അടിക്കുറിപ്പായി അല്ലെങ്കില്‍ വാട്സാപ്പില്‍ […]

Continue Reading

ന്യൂസ് 18 ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു

വിവരണം  സാമൂഹിക മാധ്യമങ്ങളിലൂടെ  വാർത്തകൾ വിശ്വാസ്യതയുടെ പ്രചരിപ്പിക്കാനായി ചാനൽ സ്ക്രീൻഷോട്ടുകളും പത്ര വാർത്തകളുടെ കട്ടിങ്ങുകളും ഉപയോഗിക്കുക പതിവാണ്. എന്നാൽ ഇത്തരത്തിൽ വ്യാജ പ്രചാരങ്ങളും നടത്തുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൃത്രിമമായി തയ്യാറാക്കിയ ചാനൽ സ്ക്രീൻഷോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പ്രചരിച്ച ചില സ്ക്രീൻഷോട്ടുകളെ പറ്റി ഞങ്ങൾ അന്വേഷണം നടത്തുകയും വ്യാജ പ്രചാരണമാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  കേരളത്തിൽ അടുത്തിടെ വിവാദമായ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ചില വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ പെട്ട ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. […]

Continue Reading

സ്വപ്ന സുരേഷിനെ പിടികൂടിയത് പിണറായി വിജയന്‍റെ മകളുടെ ഫ്ലാറ്റിൽ നിന്നാണെന്ന വാര്‍ത്തയുള്ള സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

വിവരണം  കേരളത്തില്‍  ഇക്കഴിഞ്ഞ ദിവസം വിവാദമായ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാംപ്രതി  സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും  ശനിയാഴ്ച സന്ധ്യയോടെ  പോലീസ് പിടികൂടി.  ഒന്നാം പ്രതി സരിത്ത് നേരത്തെ പോലീസിന് പോലീസ് വലയിലായിരുന്നു.  നാലാം പ്രതിയായ സന്ദീപ് നായരെയും ശനിയാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തു.   മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ മാത്രമാണ് ഇനി കണ്ടു കിട്ടാനുള്ളത്.  സ്വപ്ന സുരേഷിനെ ബാംഗ്ലൂർ കോറമംഗല എന്ന സ്ഥലത്തുള്ള  ഒരു അപ്പാർട്ട്മെന്‍റ് ഹോട്ടലിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇതേതുടർന്ന് പല വാർത്തകളും  സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

ജനങ്ങള്‍ പെട്രോള്‍ പമ്പ്‌ തല്ലിപ്പൊളിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് ഇന്ധന വില വര്‍ധനയുമായി യാതൊരു ബന്ധവുമില്ല…

പെട്രോള്‍ കമ്പനികള്‍ തുടര്‍ച്ചയായി ഇന്ധനത്തിന്‍റെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാരം സാധാരണ ജനങ്ങള്‍ക്ക് വഹിക്കേണ്ടി വരുന്നുണ്ട്. ഇതിനെതിരെ സാമുഹ്യ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നാം ഇയിടെയായി കണ്ടിട്ടുണ്ടാകാം. എന്നാല്‍ ഈ പ്രതിഷേധം ദേശിയ തലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ നിന്ന് തെരുവിലേക്ക് എത്തുന്നത് നമ്മള്‍ ഇത് വരെ കണ്ടിട്ടില്ല. എന്നാല്‍ ഇതിനിടയില്‍ ബംഗ്ലൂരില്‍ ജനങ്ങള്‍ പെട്രോള്‍ പമ്പ്‌ തകര്‍ത്ത് ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധിച്ചു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ […]

Continue Reading

ഈ ചിത്രത്തിൽ കാണുന്നത് ഡോക്ടർ സുനിത അല്ല.. ഇവർ സൗജന്യചികിത്സ നൽകുന്നുമില്ല…

വിവരണം ആതുര സേവന രംഗത്ത് പ്രാഗൽഭ്യവും രോഗികളോട് കാരുണ്യവും കാണിക്കുന്ന ഡോക്ടർമാർ എന്നും വാർത്തകളിൽ വരാറുണ്ട്.  നിർധനരായ രോഗികളോട് കാരുണ്യം കാട്ടിയിയുള്ള നിരവധി ഡോക്ടർമാർ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുണ്ട്.  മെൻറൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് സ്ഥാപകനായ ഡോക്ടർ മനോജ് കുമാറിനെ നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. ആതുര സേവനം പൂർണമായും സേവനമായി കണ്ട, ഒരു രൂപ പോലും വാങ്ങാതെ രോഗികളെ ചികിത്സിച്ചു ആളാണദ്ദേഹം. പൂനെയിലെ ഡോക്ടർ അഭിജിത്ത് സോനാവാനെ തെരുവിൽ കിടക്കുന്ന അഗതികളായ രോഗികൾക്ക് സാന്ത്വനം പകർന്ന ഡോക്ടറാണ്.  […]

Continue Reading

ഈ കുറ്റവാളികൾ വടക്കേ ഇന്ത്യയിലുള്ളവരല്ല…

വിവരണം  Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 8 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കമ്പിളി വില്‍ക്കാനായി കേരളത്തില്‍ വന്ന north Indians ആണ് ഈഫോട്ടോയില്‍ കാണുന്ന ആരേയും യാതൊരു കാരണവശാലും വീട്ടില്‍ കയറ്റരുത് കൊടും കുറ്റവാളികളാണ്” എന്ന അടിക്കുറിപ്പുമായി നിരവധി പ്രൊഫൈലുകളിൽനിന്നും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. archived link FB post ഇതിനു മുമ്പും ഇത്തരത്തിൽ കുറ്റവാളികളുടേത് എന്ന് തോന്നിപ്പിക്കുന്ന ചില ചിത്രങ്ങൾ […]

Continue Reading