മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഈ പരസ്യത്തിന് ബെവ്കോയുമായി യാതൊരു ബന്ധവുമില്ല, സത്യമിതാണ്…

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യത്തെ കുറിച്ചുള്ള പരസ്യം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോയില്‍ ലൈംഗിക ചുവയുള്ള സംഭാഷണത്തോടെ ഒരു സ്ത്രീ മദ്യത്തെയും മദ്യപാനത്തെയും പ്രോല്‍സാഹിപ്പിച്ച് സംഭാഷണം നടത്തുന്നതും ഒടുവില്‍ ബെവ്കോയുടെ പേര് പറയുന്നതും ലോഗോ സ്ക്രീനില്‍ തെളിഞ്ഞുവരുന്നതും കാണാം.  സംസ്ഥാന സര്ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ പരസ്യമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “Kerala ബിവറേജസ് കോർപ്പറേഷന്റെ പരസ്യം. കേരളത്തിൻറെ അധംപതനം എത്രത്തോളം എത്തിയെന്ന് നോക്കൂ. കഷ്ടം #highlighteveryoneallfollowers” FB post […]

Continue Reading

“വിദേശ സഹകരണ സെക്രട്ടറിയായി ഡോ.വാസുകിയുടെ നിയമനത്തെ പറ്റിയുള്ള വിവാദങ്ങളും യാഥാര്‍ത്ഥ്യവും…  

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ ടൂര്‍ ഓപ്പറേറ്ററായി ഡോ.വാസുകിയെ നിയമിച്ചു എന്നൊരു പ്രചരണം മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നടക്കുന്നുണ്ട്.  “പിണറായിയുടെ വിദേശ ടൂര്‍ ഓപ്പറേറ്ററായി ഡോ. വാസുകി! പുതിയ വിദേശ പര്യടനം ഉടന്‍.. കേരളത്തിന് സ്വന്തം വിദേശ സഹകരണ സെക്രട്ടറി, യൂണിയന്‍ ലിസ്റ്റിനെ അവഗണിച്ച പിണറായിക്ക് കേരളം രാജ്യമോ” എന്ന വിവരണവുമായി ഡോ. വാസുകിയുടെ നിയമനത്തെ അപലപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ലിങ്ക് ഇതോടൊപ്പമുണ്ട്.  FB post archived link “കേരളത്തിന് സ്വന്തം വിദേശ സഹകരണ സെക്രട്ടറി, യൂണിയന്‍ […]

Continue Reading

ഹോം ഡെലിവറിയായി ബെവ്കോ മദ്യം വീട്ടിലെത്തിക്കുമെന്ന വാര്‍ത്ത നല്‍കിയിരിക്കുന്ന കൈരളി ന്യൂസ് സ്ക്രീന്‍ഷോട്ട് വ്യാജമാണ്, സത്യമിങ്ങനെ… 

കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം ഓണ്‍ലൈന്‍ ആയി ഹോം ഡെലിവറി ചെയ്യുമെന്ന വാര്‍ത്തയുമായി ഒരു സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  “ബെവ്കോ മദ്യം വീട്ടിലെത്തിക്കും; 3 ലിറ്ററിൽ കൂടരുത്, വീട്ടിലെത്തിക്കാൻ 100 രൂപ സർവീസ് ചാർജ്; ഉത്തരവ് പുറത്തിറക്കി” എന്ന വാര്‍ത്തയുമായി കൈരളി ന്യൂസ് ഓണ്‍ലൈന്‍ പതിപ്പിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. അതായത് മൂന്നു ലിറ്റര്‍ വരെ മദ്യം കേരളത്തില്‍ ബെവ്കോ ഹോം ഡെലിവറി ആയി ഇനിമുതല്‍ വീട്ടിലെത്തുമെന്ന് കൈരളി വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.  archived […]

Continue Reading

FACT CHECK – സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടി വില വര്‍ദ്ധനയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ലാഭകരമായ സ്ഥാപനങ്ങളില്‍ ഒന്നായ ബിവറേജസ് കോര്‍പ്പൊറേഷന്‍ മദ്യത്തിന് വില വര്‍ദ്ധപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ഒരു വാര്‍ത്തയാണ് മധ്യപര്‍ക്ക് ഇപ്പോള്‍ നിരാശ നല്‍കിയിരിക്കുന്നത്. പത്തും ഇരപതും രൂപയല്ല 250 മുതല്‍ 400 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പ്രചരണം. ബിയറിന് 50 മുതല്‍ 75 രൂപ വരെയും വിദേശ മദ്യത്തിന് 750 വരെയും വര്‍ദ്ധിക്കുമെന്നും പ്രചരിക്കുന്ന വാര്‍ത്ത കാര്‍ഡില്‍ പറയുന്നു. 24 ന്യൂസിന്‍റെ ഡിസംബര്‍ രണ്ടാം തീയതിയിലെ പോസ്റ്ററാണ് ഇത്തരത്തില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK – കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നൂറുകണക്കിന് ആളുകള്‍ പെരുമ്പാവൂര്‍ ബിവറേജില്‍ തള്ളിക്കയറിയതാണോ ഈ വീഡിയോ? വസ്‌തുത അറിയാം..

വിവരണം പെരുമ്പാവൂർ ബീവറേജിൽ സാമൂഹിക അകലം മൂലം മതിൽ മറിഞ്ഞ് 26 പേർക്ക് പരുക്ക്….! എന്ന തലക്കെട്ട് നല്‍കി വലിയ ഒരു ആള്‍ക്കൂട്ടം മതില്‍ ചാടിയും ഗേറ്റ് തള്ളി തുറന്നും ഒരു പുരയിടത്തിലേക്ക് ഓടി കയറുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇന്ദിര ഗാന്ധി സെന്‍റര്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 805ല്‍ അധികം റിയാക്ഷനുകളും നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് രണ്ടാം തരംഗത്തെ […]

Continue Reading

FACT CHECK: നിലവില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നതിന്‍റെ അനന്തരഫലം എന്ന് പ്രചരിപ്പിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള പഴയ ചിത്രമാണ്…

പ്രചരണം   ഒരുമാസം നീണ്ട ലോക്ക് ഡൗണിന് ശേഷം സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഉത്തരവായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബിവറേജസ് തുറന്നതിനു പിന്നാലെ ബിവറേജസിനു മുന്നിൽ ക്യൂ നിൽക്കുന്ന ജനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമൂഹ്യ അകലമോ വേണ്ടത്ര നിയന്ത്രണങ്ങളോ ഇല്ലാതെയാണ് വലിയ  ജനക്കൂട്ടം  ബിവറേജസുകളുടെ മുന്നിൽ നില്‍ക്കുന്നത് എന്നാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ച് അവകാശപ്പെടുന്നത്.  മദ്യപിച്ച് ബോധം നഷ്ടപ്പെട്ട മദ്യപന്മാര്‍ റോഡരുകിൽ കിടക്കുന്ന […]

Continue Reading