അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പകർത്തിയ പഴയ വീഡിയോ ചന്ദ്രയാൻ 3 അയച്ച ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) ചരിത്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയിച്ചതായി പ്രഖ്യാപിച്ചു. ശേഷം ഉപഗ്രഹം പകര്‍ത്തിയ ചില ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തു. വിക്ഷേപണത്തിന് ശേഷം, ചന്ദ്രയാൻ 3 പകർത്തിയതായി അവകാശപ്പെടുന്ന ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  സാറ്റലൈറ്റില്‍ നിന്നും ഭൂമിയുടെ വീഡിയോ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ലൈറ്റുകളുടെ പ്രകാശത്താല്‍ സുന്ദരമായ ഭൂമി കാണാം. അടിക്കുറിപ്പിൽ പറയുന്നതിങ്ങനെ: “#ആദ്യ വീഡിയോ പുറത്ത് വിട്ട് ISRO” FB post […]

Continue Reading

ചന്ദ്രോപരിതലത്തിൽ പതിഞ്ഞ അശോകസ്തംഭത്തിന്‍റെയും ഐഎസ്ആർഒ ലോഗോയുടെയും മുദ്രകളുടെ വൈറല്‍ ചിത്രം ഫോട്ടോഷോപ്പാണ്…

ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചതിന്‍റെ സന്തോഷം രാജ്യമെമ്പാടും ആഘോഷിക്കുകയാണ്.  ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും എല്ലാവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. ചന്ദ്രനില്‍ നിന്നുമുള്ള റോവര്‍ വീലിന്‍റെ മുദ്ര ചന്ദ്ര പ്രതലത്തില്‍ പതിഞ്ഞ ചിത്രം എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇതിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ (ഐഎസ്ആർഒ) ലോഗോയും ഇന്ത്യയുടെ ദേശീയ ചിഹ്നവും പരുക്കൻ […]

Continue Reading

റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ചന്ദ്രനിൽ പര്യവേഷണം നടത്തിയ ആദ്യ രാജ്യം, അന്ന് യു‌എസ്‌എസ്‌ആര്‍ എന്നറിയപ്പെട്ടിരുന്ന റഷ്യയാണ്. റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി (റോസ്കോസ്മോസ്) ആസൂത്രണം ചെയ്ത മൂണ്‍ ലാൻഡർ ദൗത്യമായിരുന്നു 1976-ലെ ലൂണ 24.  ഈ കഴിഞ്ഞ ദിവസം ലൂണ 25 റഷ്യ വിക്ഷേപിച്ചിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയാണുണ്ടായത്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയും ലാൻഡര്‍ അവിടെ നിന്നും ആദ്യ ചിത്രങ്ങൾ അയക്കുകയും ചെയ്തുവെന്ന് ഐഎസ്ആർഒയുമായി ബന്ധപ്പെട്ട വാർത്തകൾ അറിയിക്കുന്നു. തകർന്ന ലൂണയുടെ ചിത്രങ്ങൾ […]

Continue Reading

‘ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍’- പ്രചരിക്കുന്നത് അമേരിക്കയില്‍ നിന്നുമുള്ള വീഡിയോ

ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നതിനായി ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 അടുത്തിടെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു. ചെന്നൈയില്‍ നിന്നും ധാക്കയിലേക്ക് പോകുന്ന വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരൻ ചിത്രീകരിച്ച ചന്ദ്രയാൻ 3 വിക്ഷേപണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം   സഞ്ചരിക്കുന്ന വിമാനത്തില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് കാണുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ചെന്നെയില്‍ നിന്നും ധാക്കയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. “ചെന്നൈയിൽ നിന്ന് ധാക്കയിലേക്ക് പറക്കുകയായിരുന്നു ഇൻഡിഗോ വിമാനം. […]

Continue Reading