ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) ചരിത്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയിച്ചതായി പ്രഖ്യാപിച്ചു. ശേഷം ഉപഗ്രഹം പകര്‍ത്തിയ ചില ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തു. വിക്ഷേപണത്തിന് ശേഷം, ചന്ദ്രയാൻ 3 പകർത്തിയതായി അവകാശപ്പെടുന്ന ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്.

പ്രചരണം

സാറ്റലൈറ്റില്‍ നിന്നും ഭൂമിയുടെ വീഡിയോ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ലൈറ്റുകളുടെ പ്രകാശത്താല്‍ സുന്ദരമായ ഭൂമി കാണാം. അടിക്കുറിപ്പിൽ പറയുന്നതിങ്ങനെ: “#ആദ്യ വീഡിയോ പുറത്ത് വിട്ട് ISRO”

FB postarchived link

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ചാന്ദ്രയാന്‍ ദൌത്യത്തിന് മാസങ്ങള്‍ മുമ്പ് തന്നെ പ്രചാരത്തിലുള്ളതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങളുടെ അന്വേഷണത്തില്‍, ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്, 2022 ഒക്ടോബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നാണ് വീഡിയോ പകർത്തിയത് എന്ന് വ്യക്തമായി.

ഞങ്ങൾ വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു, അവസാന ഫ്രെയിമുകളിൽ നാസയുടെ എർത്ത് സയൻസ് ആൻഡ് റിമോട്ട് സെൻസിംഗ് യൂണിറ്റിന് ക്രെഡിറ്റ് നല്‍കുന്നു എന്നുള്ള എഴുത്ത് കാണാം.

കൂടാതെ, സോം ET എന്ന പേരും കാണാം. ഇന്‍റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ (ISS) നിന്ന് വീഡിയോ റെക്കോർഡ് ചെയ്‌തിരിക്കാമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. വീഡിയോയുടെ അവസാനത്തിലുള്ള ആൽഫാന്യൂമെറിക് കോഡ് തിരഞ്ഞപ്പോള്‍ ഒന്നിലധികം സോഷ്യൽ മീഡിയ ചാനലുകളിൽ Som ET അപ്‌ലോഡ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾ കണ്ടെത്തി.

തുടർന്നുള്ള തിരച്ചിലിൽ, യൂറോപ്യൻ സ്‌പേസ് ഏജൻസി വെബ്‌സൈറ്റിൽ പോസ്‌റ്റ് ചെയ്‌ത സമാനമായ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. വീഡിയോയുടെ പേര് മൂൺലൈറ്റ് ടൈംലാപ്‌സ് എന്നാണ്. 2022 ഒക്ടോബർ 13-നാണ് വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. വിവരണം ഇങ്ങനെ: ഇഎസ്എ ബഹിരാകാശയാത്രികയായ സാമന്ത ക്രിസ്റ്റോഫോറെറ്റിയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള രണ്ടാമത്തെ ദൗത്യമായ "മിനർവ" ചിത്രീകരിച്ച ടൈംലാപ്സ് വീഡിയോ. "അവസാനമായി ഒരിക്കൽ, എന്നോടൊപ്പം പറക്കുക! വിടവാങ്ങൽ, എല്ലായ്പ്പോഴും എന്നപോലെ, എല്ലാവര്‍ക്കും നന്ദി! ”

ഈ വീഡിയോ ISS-ൽ നിന്ന് പകർത്തിയതാണെന്നും 2022 ഒക്ടോബറിലാണ് ആദ്യം ഓൺലൈനിൽ പങ്കുവെച്ചതെന്നും വ്യക്തമാണ്. ഈ വീഡിയോ ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നു, ചന്ദ്രയാൻ 3- മായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഐ‌എസ്‌ആര്‍‌ഓയിൽ നിന്നുള്ള സമീപകാല അപ്‌ഡേറ്റുകൾ ഞങ്ങൾ പരിശോധിച്ചു. “ലാൻഡറിനെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുത്തിയതിന് തൊട്ടുപിന്നാലെ 2023 ഓഗസ്റ്റ് 17-ന് ലാൻഡർ ഇമേജർ (LI) ക്യാമറ-1-ൽ നിന്ന് കാണുക എന്ന അടിക്കുറിപ്പോടെ ഈ ദൃശ്യങ്ങൾ കണ്ടെത്തി.

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം:

Old Video Captured By International Space Station Shared As View Of Earth From Chandrayaan 3

നിഗമനം

വൈറൽ വീഡിയോയ്‌ക്കൊപ്പം നടത്തിയ അവകാശവാദം തെറ്റാണ്. വീഡിയോ ദൃശ്യങ്ങള്‍ ചന്ദ്രയാന്‍ 3 ദൌത്യത്തിന് ഏറെനാള്‍ മുമ്പ് ഉള്ളതാണ്. 2022 ഒക്ടോബറിൽ, ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ വീഡിയോ ആണിത്. ചന്ദ്രയാൻ-3 പകർത്തിയ ഭൂമിയുടെ ചിത്രം ദൃശ്യപരമായി വ്യത്യസ്തമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പകർത്തിയ പഴയ വീഡിയോ ചന്ദ്രയാൻ 3 അയച്ച ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു...

Written By: Vasuki S

Result: False