കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ ന്യായീകരിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം നെയ്യാര്‍ ഡാമിലെ രജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്യു സംഘടിപ്പിച്ച തെക്കന്‍ മേഖല സംസ്ഥാന പഠന ക്യാംപിലെ കൂട്ടത്തല്ല് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മദ്യപാനവും ഗ്രൂപ്പ് തര്‍ക്കവുമാണ് കൂട്ടത്തല്ലിന് കാരണമായതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെഎസ്‌യുവിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. കുട്ടികൾ അല്ലെ ഇച്ചിരി മദ്യം ഒക്കെ കഴിച്ചിരിക്കും…ഞാനൊക്കെ കഴിക്കുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു…..ദാ…ഇവരോട്‌ ചോദിച്ച്‌ നോക്കൂ….” എന്ന് വി.ഡി.സതീശന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കാരിയിലെ സഖാക്കള്‍ […]

Continue Reading

ബിജെപി പ്രവവര്‍ത്തകര്‍ പട്ടേല്‍ പ്രതിമ തകര്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നെങ്കിലും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഡിയുടെ രാമരാജ്യം കാണാൻ, വരൂ Iron Man വല്ലഭായ് പട്ടേലിൻ്റെ പ്രതിമ പോലീസിൻ്റെ മുന്നിൽ വെച്ച് രാമ ഭക്തരായ വിശ്വാസികൾ തകർത്തു തരിപ്പണമാക്കി ഇപ്പോൾ മനസ്സിലായില്ലേ ബിജെപി ഭക്തർ രാമഭക്തരല്ല എന്ന്.. എന്ന തലക്കെട്ട് […]

Continue Reading

FACT CHECK – ശ്രീനഗറില്‍ സുരക്ഷാസേന തീവ്രവാദിയെ പിടികൂടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം സൈന്യം തീവ്രവാദിയെ സാഹസികമായി കീഴ്‌പ്പെടുത്തുന്ന വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബീക്കണ്‍ ലൈറ്റും സൈറനും മുഴക്കി വരുന്ന ഒരു എസ്‌യുവി യു ടേണ്‍ എടുത്ത് നിര്‍ത്തുകയും അതില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഉദ്യോഗസ്ഥന്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന ഒരാളെ ചാടി ചവിട്ടി ഇടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ശ്രീനഗറില്‍ തീവ്രവാദിയെ പിടികൂടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍.. എന്ന പേരില്‍ അനില്‍കുമാര്‍ ഛത്രപതി എന്ന പേരിലുള്ള വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

പാങ്ങോങ്ങ് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ഈയിടെയായി നടന്ന സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്…

ഇന്ത്യയും ചൈനയും തമ്മില്‍ വിണ്ടും സംഘര്‍ഷത്തിന്‍റെ വാര്‍ത്ത‍കല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഇതേ സന്ദര്‍ഭത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോ ഈ അടുത്ത കാലത്ത് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെതാണ് എന്നാണ് വാദം. ഈ വീഡിയോ വെറും 1 മണിക്കൂറിന് അകത് നേടിയത് 200ഓളം ഷെയറുകളാണ്. പക്ഷെ ഞങ്ങള്‍ ഈ വൈറല്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. ഈ അടുത്ത കാലത്ത് ലഡാക്കില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെല്ല എന്ന് […]

Continue Reading

സ്വിറ്റ്സര്‍ലാന്‍ഡില്‍ 2018 ല്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോ സ്വീഡനിലേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു

വിവരണം  സ്വീഡനില്‍ ഈയടുത്ത ദിവസങ്ങളില്‍ മതവുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളും സംഘര്‍ഷങ്ങളും വായനക്കാരില്‍ പലരും വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.   സ്വീഡനിലേത് എന്ന വിവരണത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍  പ്രചരിച്ച ഒരു ചിത്രം യഥാര്‍ഥത്തില്‍ പാകിസ്ഥാനിലെതായിരുന്നു എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. റിപ്പോര്‍ട്ട് താഴെ വായിക്കാം. പാകിസ്ഥാനിലെ ഒരു പ്രതിഷേധത്തിന്‍റെ പഴയ ചിത്രം സ്വീഡനിലെ അഭയാര്‍ഥികളുടെ പേരില്‍ പ്രചരിപ്പിക്കുന്നു…. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയെ പറ്റിയാണ് നമ്മള്‍ ഇന്ന് […]

Continue Reading

FACT CHECK: ഗുജറാത്തിലെ വീഡിയോ മങ്ങലുരുവിന്‍റെയെന്ന തരത്തില്‍ പ്രചരിക്കുന്നു…

വിവരണം “പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ സംഘര്‍ഷം, 10 പോലീസുകാർക്ക് പരിക്ക് ””വെറുതെയല്ല പോലീസ് ക്കാർ വെടിവച്ചത് ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിയത്” എന്ന അടികുരിപ്പോടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ 19 ഡിസംബര്‍ മുതല്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കൂട്ടര്‍ പോലിസ്കാര്‍ക്കെതിരെ കല്ലെരിയുന്നതായി നമുക്ക് കാണാം. ഈ ദ്രിശ്യങ്ങള്‍ ഡിസംബര്‍ 19, 2019ന് മങ്ങലുരില്‍ പോലീസും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനോട് ചെര്തിയാണ് ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  Facebook Archived Link മംഗലുരുവിലുണ്ടായ സംഘര്‍ഷത്തില്‍ 10 […]

Continue Reading

FACT CHECK: വൈറല്‍ വീഡിയോയില്‍ ഡല്‍ഹി പോലിസ് മര്‍ദ്ദിക്കുന്നത് വിദ്യാര്‍ഥിയെയാണോ…?

വിവരണം  കഴിഞ്ഞ ആഴ്ച്ച പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പല വീഡിയോകളും ചിത്രങ്ങളും സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പരമ്പരയില്‍ മറ്റൊരു വീഡിയോ ഇപ്പോള്‍ ചേര്‍ന്നിട്ടുണ്ട്. ഈ വീഡിയോ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസിന്‍റെ അതിക്രൂര മര്‍ദനത്തിന്‍റെ വീഡിയോ എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഡിസംബര്‍ 16, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്. […]

Continue Reading