‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവര്‍ തന്‍റെ സിനിമ കാണാന്‍ വരേണ്ടെന്ന്’ സിനിമാതാരം ഉണ്ണി മുകുന്ദന്‍ പറഞ്ഞതായി വ്യാജ പ്രചരണം…

അയോധ്യ പ്രാണ പ്രതിഷ്ഠക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച പ്രചരണങ്ങള്‍ നടക്കുകയാണ്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സിനിമാതാരം ഉണ്ണി മുകുന്ദന്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. രാഷ്ട്രീയപരമായി ബി‌ജെ‌പി അനുഭാവം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. പ്രചരണം   “വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവർ …. ഉച്ചത്തിൽ ജയശ്രീ റാം വിളിക്കാത്തവർ എന്റെ സിനിമ കാണാൻ വരണ്ടാ.. ഉണ്ണി ജി… ഈ […]

Continue Reading

ഡ്രോണ്‍ ഷോയുടെ ഈ വീഡിയോ അയോധ്യയില്‍ നടക്കുന്ന തയ്യാറെടുപ്പിന്‍റെതല്ല…

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി അയോധ്യയില്‍ നടക്കുന്ന ഡ്രോൺ ഷോയുടെ തയ്യാറെടുപ്പുകൾ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ വീഡിയോ അയോധ്യയില്‍ നടക്കുന്ന തയ്യാറെടുപ്പുകളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ശ്രീ രാമന്‍റെ മനോഹരമായ രൂപം ആകാശത്തില്‍ ഉണ്ടാക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ […]

Continue Reading

‘അയോധ്യ പ്രതിഷ്ഠ ചടങ്ങിലേക്ക് വീടുകളിലെത്തി ജനങ്ങളെ നേരിട്ട് ക്ഷണിക്കുന്ന പ്രധാനമന്ത്രി’ എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ അയോധ്യ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. പ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് ക്ഷണക്കത്തുകള്‍ നല്കുന്നുണ്ട്. ഇതുകൂടാതെ പ്രധാനമന്ത്രി മോദി വീടുകളിലെത്തി ആളുകളെ ക്ഷണിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഒരു വീട്ടില്‍ നിന്നും ഇറങ്ങി വരുന്നതും പാതയോരത്ത് കാത്തു നില്‍ക്കുന്ന  ജനങ്ങളെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വീടുകള്‍ തോറും കയറിയിറങ്ങി […]

Continue Reading