‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവര്‍ തന്‍റെ സിനിമ കാണാന്‍ വരേണ്ടെന്ന്’ സിനിമാതാരം ഉണ്ണി മുകുന്ദന്‍ പറഞ്ഞതായി വ്യാജ പ്രചരണം...
അയോധ്യ പ്രാണ പ്രതിഷ്ഠക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച പ്രചരണങ്ങള്‍ നടക്കുകയാണ്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സിനിമാതാരം ഉണ്ണി മുകുന്ദന്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. രാഷ്ട്രീയപരമായി ബിജെപി അനുഭാവം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദന്‍.
പ്രചരണം
“വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവർ ....
ഉച്ചത്തിൽ ജയശ്രീ റാം വിളിക്കാത്തവർ എന്റെ സിനിമ കാണാൻ വരണ്ടാ..
ഉണ്ണി ജി...
ഈ ചങ്കുറ്റത്തിന് എത്ര ലൈക്ക് ...” എന്ന വാചകങ്ങളാണ് ഉണ്ണി മുകുന്ദന്‍റെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.
എന്നാല്‍ വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഉണ്ണി മുകുന്ദന്‍ ഇങ്ങനെ പ്രസ്താവന നടത്തിയതായി എന്തെങ്കിലും വാര്‍ത്തകളുണ്ടോ എന്നു ആദ്യം തിരഞ്ഞു. എന്നാല്‍ മാധ്യമങ്ങളൊന്നും ഇങ്ങനെ വാര്‍ത്ത നല്‍കിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്‍ അന്വേഷിച്ചു നോക്കി. എന്നാല്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതായി കാണാന്‍ കഴിഞ്ഞില്ല. എല്ലാവരും പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ ഭക്തിപൂര്‍വം പങ്കെടുക്കണം എന്ന് ആഹ്വാനം ചെയ്ത് അദ്ദേഹം മറ്റൊരു പോസ്റ്റു നല്കിയിട്ടുണ്ട്.
“ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ❤️🙏 ജയ്ശ്രീറാം 🙏” എന്ന വിവരണമാണ് കൊടുത്തിട്ടുള്ളത്. ഉണ്ണി മുകുന്ദന്‍ പോസ്റ്റില്‍ നല്കിയ അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്‍റെ അതേ ചിത്രം പകര്‍ത്തിയാണ് വ്യാജ പ്രസ്താവന പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് എന്നു വ്യക്തമാണ്. പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കണമെന്ന ഉണ്ണി മുകുന്ദന്‍റെ ആഹ്വാനം ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്ന് അനുമാനിക്കുന്നു. കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ ഉണ്ണി മുകുന്ദനുമായി സംസാരിച്ചു. “വ്യാജ പ്രചരണമാണ് എന്‍റെ പേരില്‍ നടത്തുന്നത്. ഞാന്‍ ഇങ്ങനെ പറഞ്ഞതായി തെളിവുകള്‍ ഒന്നുമില്ലാതെ വെറുതെ ദുഷ്പ്രചാരണം നടത്തുകയാണ്. ഇങ്ങനെ ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ ഭക്തജനങ്ങള്‍ പങ്കെടുക്കണം എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. എനിക്കു പറയാനുള്ളത് ഞാന്‍ വ്യക്തമായി തന്നെ പറയാറുണ്ട്. വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.”
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ശ്രീരാമ ജ്യോതി തെളിക്കാത്തവര്‍ തന്‍റെ സിനിമ കാണാന്‍ വരേണ്ടെന്ന് പറഞ്ഞതായി ഉണ്ണി മുകുന്ദന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണ്. നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)
Title:‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവര്‍ തന്‍റെ സിനിമ കാണാന്‍ വരേണ്ടെന്ന്’ സിനിമാതാരം ഉണ്ണി മുകുന്ദന്‍ പറഞ്ഞതായി വ്യാജ പ്രചരണം...
Written By: Vasuki SResult: False