ടാറിട്ട റോഡ് കൈ കൊണ്ട് ഇളക്കി എടുക്കുന്ന ഈ വീഡിയോ കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം എന്‍റെ മരാമത്ത് ഭഗവതി മുരുമോന്‍ പണിത ഡച്ച് മാതൃകയിലുള്ള റോഡുകളെ കാത്തോളനെ.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവ് ടാര്‍ ചെയ്ത റോഡ് കൈകള്‍ ഉപയോഗിച്ച് ഇളക്കി എടുക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ മലയാളം കേരളത്തിലെ മാറ്റത്തെ കുറിച്ച് തന്നോട് പറഞ്ഞ അനുഭവം പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സംഭാഷണം ചേര്‍ത്താണ് പ്രചരണം. ഷിഹാബ് ഷിഹാബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 7,400ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Facebook Post Facebook […]

Continue Reading

വയനാട്ടിലെ ദുരിതാശ്വാസ ക്യാംപ് നടത്തിപ്പിന് 307 കോടി രൂപ ചെലവായി എന്ന പ്രചരണം വ്യാജം.. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ 10,000 രൂപ വീതം നല്‍കിയതാര്‍ക്ക്? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിരിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ദുരിതാശ്വാസ ക്യാംപ് നടത്താന്‍ 307 കോടി രൂപ ചെലവായെന്ന് സര്‍ക്കാര്‍ അറിയിച്ചു എന്ന ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്രയും ചെലവ് വരാന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിയ എത്ര ദുരിതാശ്വാസ ക്യാംപുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത് എന്ന ചോദ്യത്തോടെയാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. മാത്രമല്ലാ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഒരാള്‍ 10,000 രൂപ […]

Continue Reading

3 ലക്ഷം രൂപ ചിലവിട്ട് കെ.ടി.ജലീല്‍ എംഎല്‍എ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തവനൂര്‍ എംഎല്‍എ കെ.ടി.ജലീല്‍ തന്‍റെ പ്രദേശീക ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം എന്ന പേരില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്ത 3 പേര്‍ക്ക് തികച്ചും നില്‍ക്കാന്‍ സാധിക്കാത്ത കിത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിര്‍മ്മാണത്തിന് 3 ലക്ഷം രൂപ ചിലവായെന്ന ബോര്‍ഡാണ് ചിത്രം പ്രചരിക്കാനുള്ള കാരണം. 3 ലക്ഷത്തിന്‍റെ ആട്ടിന്‍ കൂട് എന്ന തലക്കെട്ട് നല്‍കി ചിങ്ക്‌സ് ചിങ്ക്സ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി […]

Continue Reading

അഴിമതിക്കാരായ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ റഷ്യയിലെതല്ല പകരം ഉക്രൈനിലെതാണ്…

അഴിമതി കാണിച്ച മന്ത്രിയെ റഷ്യന്‍ ജനങ്ങള്‍ ചവറ്റുകുട്ടയില്‍ ഇടുന്നത് കാണിക്കുന്ന ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ റഷ്യയിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. കുടാതെ ഈ വീഡിയോ പഴയതുമാണ്. എന്താണ് വീഡിയോയുടെ പിന്നിലെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ജനങ്ങള്‍ ഒരു വ്യക്തിയെ ആക്രമിക്കുന്നതായി കാണാം. ഈ വീഡിയോ റഷ്യയിലെ ഒരു മന്ത്രിയെ അഴിമതി ആരോപണം മൂലം മര്‍ദിക്കുന്ന ജനങ്ങളുടെതാണ് എന്ന് […]

Continue Reading

ഇന്തോനേഷ്യയിലെ ഈ പോലീസുകാരനെ ശിക്ഷിച്ചത് അഴിമതിയുടെ പേരിലല്ല മയക്കുമരുന്ന് കേസിലാണ്…

Image Credit: Tribunnews.com ഇന്തോനേഷ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൈകൂലി വാങ്ങുമ്പോള്‍ പിടിക്കപെട്ടു. ഇതിനു ശേഷം പരസ്യമായി ആ ഉദ്യോഗസ്ഥന്‍റെ യുണിഫോം ഊരിമാറ്റി ആ ഉദ്യോഗസ്ഥനെ പോലീസ് സേവനത്തില്‍ നിന്ന് പുറത്താക്കുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥനെ ഇപ്രകാരം ശിക്ഷിച്ചത് അഴിമതിയുടെ പേരിലല്ല എന്ന് കണ്ടെത്തി. എന്തായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്ത കുറ്റം നമുക്ക് നോക്കാം. പ്രചരണം Facebook […]

Continue Reading

എം.എം.മണി മന്ത്രിയായിരുന്നപ്പോള്‍ വൈദ്യുതി വകുപ്പില്‍ കോടികളുടെ അഴിമതി നടന്നു എന്ന് കെഎസ്ഇബി ചെയര്‍മാന്‍ വെളിപ്പെടുത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത?

വിവരണം കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകും സിഐടിയു നേതൃത്വം നല്‍കുന്ന സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ബോര്‍ഡ് ചെയര്‍മാന്‍ തന്‍റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ഇതുമൂലം വൈദ്യുതി ബോര്‍ഡിന് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നു എന്നും ആരോപിച്ച് സിഐടിയു നേതൃത്വം അനിശ്ചിതകാല സമരം ആരംഭിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കാമായത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടത് യൂണിയനുകളാണ് അധികാരം ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് മറുപടി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. ഇതിനിടയിലാണ് മുന്‍ […]

Continue Reading

FACT CHECK – കെ.എം.മാണിക്കെതിരെ നടത്തിയ സമരം അനാവശ്യമായിരുന്നു എന്നത് എ.വിജയരാഘവന്‍ പറഞ്ഞതാണോ?

വിവരണം ബാര്‍ കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരന്‍ അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇടതുമുന്നണി സമരം നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. പിന്നെന്തിനാണ് കണ്‍വീനറെ നിയമസഭ തല്ലിപ്പൊളിച്ചത്. എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. നേരിന്‍റെ കേരളം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 77ല്‍ അധികം റിയാക്ഷനുകളും 310ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ […]

Continue Reading