രവി പാര്‍ഥസാരഥി ഇന്‍ഡ്യ വിട്ടു പോയിട്ടില്ല, ദീര്‍ഘനാളത്തെ ചികില്‍സയ്ക്കൊടുവില്‍ അദ്ദേഹം മുംബൈയില്‍ അന്തരിച്ചു….

രണ്ടുവർഷം മുമ്പ് നിക്ഷേപക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രവി പാർഥസാരഥി രാജ്യംവിട്ടു എന്ന തരത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റർ രൂപത്തിൽ പ്രചരിക്കുന്ന  പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെയാണ്: “വീണ്ടും വ്യവസായി രാജ്യംവിട്ടു.  91000 കോടി വായ്പയെടുത്ത് IL&FC ഡയറക്ടര്‍ രവി പാർത്ഥസാരഥി ഇംഗ്ലണ്ടിലേക്ക് മുങ്ങി. മോദി സർക്കാരിന് അഭിനന്ദനങ്ങൾ” archived link FB post അതായത് IL&FC ചെയര്‍മാന്‍ രവി പാർത്ഥസാരഥി നിക്ഷേപത്തട്ടിപ്പ് നടത്തിയ ശേഷം ഇപ്പോൾ രാജ്യംവിട്ടു എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഞങ്ങൾ പ്രചരണത്തെ […]

Continue Reading

FACT CHECK – സംവിധായകന്‍ അലി അക്ബര്‍ ഹിന്ദു മതം സ്വീകരിക്കുമ്പോള്‍ പുതിയ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ബിജെപി മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകനും നിര്‍മ്മാതാവുമായ അലി അക്ബര്‍ മതം മാറുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങിലൂടെ പുറത്ത് വന്നിരുന്നു. രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് മാറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം എന്നായിരുന്നു വാര്‍ത്തകള്‍. അതെ സമയം അദ്ദേഹം രാമസിംഹന്‍ നായര്‍ എന്ന പേരാണ് സ്വീകരിച്ചതെന്നും നായര്‍ ജാതിയാണ് ഹിന്ദു മതത്തില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നതെന്നുമുള്ള പ്രചരണങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനായി വിക്കിപ്പീഡിയയുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സ്ക്രീന്‍ഷോട്ടും പ്രചരണത്തിനായി […]

Continue Reading

FACT CHECK: ഡോ. ഇ. സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്…

പ്രചരണം  തിരുവനന്തപുരത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി അഞ്ചാമത്തെ മലയാളി ഡോ. ഇ. സോമനാഥ് സ്ഥാനമേല്‍ക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഡോ. ഇ. സോമനാഥിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇതാണ്: “ISRO യുടെ പുതിയ ചെയര്‍മാനായി നിയമിതനാകുന്ന അഞ്ചാമത്തെ മലയാളി ആലപ്പുഴ തുറവൂര്‍ സ്വദേശി എസ്. സോമനാഥ്‌ സാറിന് അഭിനന്ദനങ്ങള്‍”  അതായത് ഡോ. എസ്. സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി നിയമിതനായി എന്നാണ് പോസ്റ്റിലൂടെ നല്‍കുന്ന […]

Continue Reading

FACT CHECK : ഈ ഷോര്‍ട്ട് ഫിലിം അന്തരിച്ച വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്‍റെതല്ല…

വിവരണം ഹൃദയ സ്പര്‍ശിയായ കഥാ സന്ദര്‍ഭമുള്ള ഒരു ഷോര്‍ട്ട് ഫിലിം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ കഥാസാരം ഇങ്ങനെ: കുട്ടി സ്കൂളില്‍ വൈകി എത്തുന്നു. അദ്ധ്യാപകന്‍ എന്താണ് നീ വൈകിയത് എന്ന്‍ ചോദിക്കുന്നു. അവന്‍ ഉത്തരം പറയുന്നില്ല.  സ്കൂളില്‍ വൈകിയെത്തുന്നതിന് അധ്യാപകന്‍റെ കൈയ്യില്‍ നിന്നും അവന്‍ പതിവായി ശിക്ഷ വാങ്ങുന്നുണ്ട്. കരച്ചില്‍ അടക്കി കുട്ടി പ്രായത്തെക്കാള്‍ കവിഞ്ഞ പക്വത കാട്ടുന്നു. എന്നാല്‍ ഒരു ദിനം അദ്ധ്യാപകന്‍ സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടി സ്കൂള്‍ വേഷത്തില്‍ തന്നെ  രോഗബാധിതയായ ബന്ധുവിനെ […]

Continue Reading

FACT CHECK: മന്ത്രി കെ ടി ജലീല്‍ നടത്തിയ നിയമനങ്ങള്‍ എന്ന പേരില്‍ വ്യാജ പ്രചരണം

വിവരണം ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് നിങ്ങള്‍ ഇതിനകം കണ്ടുകാണും. മന്ത്രി കെ.ടി. ജലീലിന്റെ മതേതര നിയമനങ്ങള്‍ എന്ന തലക്കെട്ടോടെ ചില വിദ്യാഭ്യാസ വകുപ്പുകളുടെ തലവന്മാരായി നിയമിതരായ മുസ്ലിം സമുദായത്തില്‍ പെട്ടവരുടെ പേരുവിവരങ്ങളാണ് പോസ്റ്റില്‍ ഉള്ളത്.  “NCERT ഡയറക്ടര്‍ ശ്രീ ഹാസിം DPI ഡയറക്ടര്‍ ശ്രീ ഷാജഹാന്‍  LBS ഡയറക്ടര്‍: ശ്രീ സെയ്ത് മുഹമ്മദ്‌  VHE ഡയറക്ടര്‍: ശ്രീ അബ്ദുല്‍ റഹിം  സാക്ഷരതാ മിഷന്‍ : ശ്രീ അസലാം കുട്ടി  ഹയര്‍ സെക്കണ്ടറി […]

Continue Reading