രാജസ്ഥാന്‍ മഹിളാ കോണ്‍ഗ്രസ്സ് നേതാവിന്‍റെ മക്കളുടെ ഒപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

ദി ബ്ലിറ്റ്‌സ്’ എന്ന വിദേശ മാഗസിൻ രാഹുൽ ഗാന്ധിയെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.  അദ്ദേഹത്തിന് വിദേശത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട് എന്ന് ലേഖനത്തിൽ വെളിപ്പെടുത്തുന്നു. കോൺഗ്രസ് നേതൃത്വം ആരോപണത്തോട് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.  ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളുമൊത്ത് അദ്ദേഹം നിൽക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം പ്രചരിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം നാല് കുട്ടികളെ കാണാം. “ബ്രിട്ടീഷ് പൗരനും കുടുംബമുണ്ട് ! കുടുംബ ബന്ധങ്ങളെ ബഹുമാനിയ്ക്കുന്നവരാണ് […]

Continue Reading

ഈ കുടുംബമാണ് താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടതെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം താനൂര്‍ ഓട്ടമ്പ്രം തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 22 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട കുടുംബം അവസാനമായി എടുത്ത ഫോട്ടോ എന്ന തരത്തില്‍ ഒരു കുടുംബത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഇവര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍. ഇന്ന് എല്ലാവരും ഒരു ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ച്.. എന്ന തലക്കെട്ട് നല്‍കി […]

Continue Reading

ഭക്ഷ്യസുരക്ഷ വിഭാഗം 50,000 രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണോ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തത്.. എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം 50,000 രൂപ പിഴയിട്ടതിന്‍റെ പേരില്‍ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറാലകുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പാണ് ഇത്രയും ഭീമമായ തുക തട്ടുകടയ്ക്ക് പിഴയിട്ടതെന്നതാണ് അവകാശവാദം. വീട്ടിലെ 4 വയറുകൾ വിശന്നിരിക്കാതിരിക്കാൻ രാപ്പകൽ തട്ടുകടയിൽ  കഷ്ടപ്പെടുന്ന ഈ അച്ഛൻ്റെ മുഖം ആണ് രാവിലെ മുതൽ മനസിൽ…50000 രൂപ ഒക്കെ തട്ട് കടയിൽ നിന്ന് ഉണ്ടാക്കുവാൻ 7 രൂപക്ക് വിൽക്കുന്ന എത്ര പൊറോട്ട വേണം സാറുമാരെ?എത്രയാളുകൾക്ക് എത്രമാസം 10 രൂപയുടെ ചായ കൊടുക്കണം..പിഴയാണ് ഉദ്ദേശമെങ്കിൽ […]

Continue Reading

കുട്ടിയെ കാണാതായി, രണ്ട് മണിക്കൂറിന് ശേഷം വന്‍ ട്വിസ്റ്റ്.. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ സത്യമോ? വസ്‌‌തുത അറിയാം..

വിവരണം കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘങ്ങളെ കുറിച്ചും ഇത്തരം സംഭവങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ നിരന്തരം നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവവും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് ആലപ്പുഴ നഗരസഭയിലെ കുതിരപ്പന്തി വാര്‍ഡില്‍ നിന്നും വീട്ടില്‍ ഉറങ്ങി കിടന്ന നാല് വയസുകാരിയെ കാണാനില്ലെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് കുട്ടിയുടെ ചിത്രവും മറ്റ് വിവരങ്ങളും പ്രചരിച്ചത്. കേരള ശബ്ദം എന്ന […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ ഭാഗമായി മെയ് ഏഴിന് വിജയദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്കര്‍ത്തകരും അനുഭാവികളും വോട്ടര്‍മാരും എല്ലാം തന്നെ വീടുകളില്‍ വെളക്ക് തെളിയിച്ചും മധുരം നല്‍കിയുമെല്ലാം ആഹ്ളാദം പ്രകടിപ്പിച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അവരവരുടെ വീടുകളില്‍ ഒതുങ്ങിയ ആഘോഷങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പാണക്കാട് തങ്ങള്‍ കുടുംബവും വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വെച്ച് വിളക്ക് കത്തിച്ചു എന്ന പേരില്‍ ഒരു ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ കുടുംബാഗങ്ങള്‍ […]

Continue Reading

FACT CHECK – ഇഡിയുടെ നടപടിക്കെതിരെ കോടിയേരിയുടെ കുടുംബം നടത്തിയ പ്രതിഷേധമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം എന്‍ഫോഴ്‌സ്മെന്‍റ് സ്വത്ത് കണ്ട് കെട്ടുന്നതില്‍ പ്രതിഷേധിച്ച് കോടിയേരി ഫാമിലി സമരത്തില്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 88ല്‍ അധികം റിയാക്ഷനുകളും 194ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facbook Post  Archived Link  എന്നാല്‍ എന്‍ഫോഴ്‌സ്മെന്‍റ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കുടുംബവും പ്രതിഷേധിക്കുന്ന ചിത്രമാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ […]

Continue Reading

ആന്ധ്രയില്‍ നിന്നുമുള്ള രേവതി ഐ‌എ‌എസ് അല്ല, എസ്‌ഐ പരീക്ഷയാണ് വിജയിച്ചത്…

വിവരണം കഴിഞ്ഞ ദിവസം സിവിൽ സർവീസസ് പരീക്ഷയുടെ റിസൾട്ട് വന്നിരുന്നു. കേരളത്തിൽ അഞ്ചാം റാങ്കുൾപ്പെടെ ഏഴു റാങ്കുകൾ മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. മുമ്പുള്ളതിൽ നിന്നും വിഭിന്നമായി സാധാരണ കുടുംബങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾക്ക് ഇപ്പോൾ ഐഎഎസ് ലഭിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്.  സിവിൽ സർവീസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാർത്തയാണ് നമ്മൾ ഇന്നിവിടെ അന്വേഷിക്കുന്നത്.  archived link FB post ഇടിഞ്ഞു വീഴാറായ ഒരു കുടിലിന്‍റെയും ആ കുടിലിന് മുന്നില്‍ മുതിര്‍ന്ന സ്ത്രീയും പുരുഷനും ഒരു പെണ്‍കുട്ടിയുടെ വായിലേയ്ക്ക് മധുരം […]

Continue Reading

ബച്ചനും കുടുംബത്തിനും പെൻഷൻ നൽകാൻ യുപി സർക്കാർ തീരുമാനിച്ചു എന്ന 2015 ലെ വാർത്ത ഇപ്പോഴത്തേത് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നു

വിവരണം  ഇപ്പോഴെങ്കിലും തോന്നിയല്ലോ പെൻഷൻ കൊടുക്കാൻ പാവങ്ങൾ റേഷൻ അരി മേടിക്കാൻ വകയില്ലാത്ത ശംഭോ മഹാദേവ എന്ന അടിക്കുറിപ്പുമായി അമിതാഭ് ബച്ചനും കുടുംബത്തിനും പ്രതിമാസം 50000 രൂപ വീതം പെൻഷൻ. ഉത്തർപ്രദേശ് സർക്കാർ എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഒന്നിച്ചുള്ള ഒരുചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB post അമിതാഭ് ബച്ചന് യുപി സർക്കാർ 50000 രൂപ പെൻഷൻ നൽകാൻ തീരുമാനിച്ചത് ഇപ്പോഴൊന്നുമല്ല. അത് 2015 […]

Continue Reading

നേപ്പാളിൽ മരിച്ചവരുടെ ശരീരങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെന്ന് വ്യാജപ്രചരണം

വിവരണം  “മുൻ ABVP പ്രവർത്തകനും, കുടുംബവും എന്ന് തന്നെ എടുത്ത് പറഞ്ഞു ആദരാഞ്ജലി അർപ്പിച്ച സംഘമിത്രങ്ങളെ.. നേപ്പാളിൽ മരണമടഞ്ഞ ആ 8 പേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ചിലവ് വഹിക്കില്ലെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പറയുന്നത്.. കേരളം അഭ്യർഥിച്ചിട്ടും, മോദിജിയുടെ സർക്കാർ നേപ്പാളിലെ ഇന്ത്യൻ എംബസിക്ക് ഓർഡർ കൊടുത്തില്ല.. ഒടുവിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ തന്നെ പറഞ്ഞു, ചിലവ് സംസ്ഥാന സർക്കാർ വഹിച്ചോളാം.. മൃതദേഹങ്ങൾ എത്രെയും വേഗം നാട്ടിൽ എത്തിക്കു എന്ന്.. ഡൽഹിയിൽ ഇരിക്കുന്ന സവർണ്ണ […]

Continue Reading

അയോധ്യയില്‍ രാമക്ഷേത്രത്തിനായി അക്ഷയ് കുമാറിന്‍റെ കുടുംബം 10 കോടി രൂപ സംഭാവന ചെയ്തുവോ…?

ചിത്രം കടപ്പാട്: ബോളിവുഡ് ഹന്ഗാമ വിവരണം “അയോധ്യ രാമക്ഷേത്രതിനായി 10 കോടി രൂപ സംഭാവന ചെയ്തു അക്ഷയ് കുമാറിന്‍റെ കുടുംബം”  എന്ന അവകാശവാദം ഉന്നയിക്കുന്ന പല പോസ്റ്റുകള്‍ ഈയിടെയായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം ഒമ്പതാം തിയതിക്കാണ് സുപ്രീം കോടതി അയോധ്യ കേസില്‍ വിധി പ്രഖ്യാപിച്ചത്. 2010ല്‍ അലഹാബാദ് ഹൈ കോടതി നല്‍കിയ വിധി തള്ളി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണം എന്നുള്ള വിധി മുന്‍ ചീഫ് ജസ്റ്റിസ്‌ രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗം […]

Continue Reading

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെപിസിസിയുടെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തോ…?

വിവരണം  Daily Indian Heraldഫേസ്‌ബുക്ക് പേജ് വഴി 2019  സെപ്റ്റംബർ 6 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “അനിൽ ആന്റണി കെപിസിസി ജനറൽ സെക്രട്ടറി.  വീണ്ടും മക്കൾ രാഷ്ട്രീയം. നാണമില്ലേ കോൺഗ്രസ്സേ..” “മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്സ് അനിൽ ആന്റണി കെപിസിസി തലപ്പത്തേയ്ക്ക്” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കും പോസ്റ്റിൽ നൽകിയിട്ടുണ്ട്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB post വാർത്തയുടെ ഉള്ളടക്കത്തിൽ […]

Continue Reading

കുട്ടികളെ തട്ടികൊണ്ട് പോകുന്ന തമിഴ് സംഘത്തെ കേരളത്തിൽ നിന്നും പിടികൂടിയോ..?

വിവരണം Way for something എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 28 മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 9000 ത്തോളം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന് “കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഒരു തമിഴ് ടീമിനെ കേരളത്തിൽ നിന്നും പിടികൂടി.. ദയവായി കുട്ടികളെ ശ്രദ്ധിക്കുക ??” എന്ന അടിക്കുറിപ്പ് നല്കിയിട്ടുണ്ട്.  ഒരു ചിത്രത്തിൽ ഒരാൾ സന്യാസിയെപ്പോലെയുള്ള വസ്ത്രത്തിൽ കാണപ്പെടുന്നുണ്ട്. അതേ വ്യക്തി കാറിൽ ഇരിക്കുന്ന മറ്റൊരു ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നു. മൂന്നാമത്തെ ചിത്രത്തിൽ,  ഏതാനും കുട്ടികളെ ഒരു […]

Continue Reading

16 കുട്ടികളുള്ള ഈ ദമ്പതി സ്വിറ്റ്സര്‍ലൻഡിലെതാണോ…?

വിവരണം Facebook Archived Link “ഒരു #small ഫാമിലി” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 18  മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ പടം നല്‍കിട്ടുണ്ട്, കുടാതെ ഒരു വാചകവും ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം: “സ്വിറ്റ്സര്‍ലന്‍ഡിലെ ക്രോഅറ്റോസ് കത്തോലിക്കാ കുടുംബം…30 വര്‍ഷത്തെ ദാമ്പത്യ ജിവിതത്തില്‍ 16 കുട്ടികള്‍… 4 മുതല്‍ 29 വയസ് വരെ പ്രായമുള്ള മക്കളോടൊപ്പം മാതാപിതാക്കള്‍…” ദമ്പതിയുടെ പേര് പോസ്റ്റില്‍ നല്കിട്ടില്ല. ദമ്പതി സ്വിറ്റ്സര്‍ലന്‍ഡിലെതാണ് എന്നാണ് പോസ്റ്റ്‌  പറയുന്നത്. […]

Continue Reading