ഫരീദാബാദ് മെട്രോ സ്റ്റേഷനിലെ CISF മോക്ക് ഡ്രിൽ ആണിത്… യഥാർത്ഥ തീവ്രവാദ ഓപ്പറേഷനല്ല,
ഹരിയാനയിലെ ഫരീദാബാദിലെ മെട്രോ സ്റ്റേഷനിൽ സൈനികര്‍ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം ഹരിയാനയിലെ ഫരീദാബാദിലെ ഒരു മെട്രോ സ്‌റ്റേഷനിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതായി പറയപ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൈകൾ ഉയർത്തി മുട്ടുകുത്തി നിൽക്കുന്ന ഒരാളുടെ നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുകൾ ചൂണ്ടി ബന്ധനസ്ഥനാക്കി വച്ചിരിക്കുന്നത് കാണാം. റെയില്‍വേ പ്ലാറ്റ്ഫോമില്‍ നടക്കുന്ന സംഭവം മെട്രോ ട്രെയിനിനുള്ളിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ട്രയിനിനുള്ളില്‍ ഒരു സ്ത്രീ ഹിന്ദിയില്‍ പറയുന്നത് കേൾക്കാം: ”ഫരീദാബാദിലെ […]
Continue Reading