“ഓണക്കാലത്തെ വരവേല്‍ക്കാന്‍ കേരളത്തില്‍ പുഷ്പാലംകൃത റെയിൽവേ സ്റ്റേഷനും ട്രെയിനും” – ചിത്രം AI- ജനറേറ്റഡാണ്

പഴമയുടെ പ്രൌഡി അവകാശപ്പെടാനില്ലെങ്കിലും ഓണം ഇപ്പൊഴും മലയാളികള്‍ക്ക് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവമാണ്. വള്ളംകളി, അത്തപ്പൂക്കള മത്സരങ്ങൾ, ഘോഷയാത്രകള്‍ വിവിധ വിനോദപരിപാടികള്‍, ഓണസദ്യ എന്നിങ്ങനെ ആഘോഷം സംസ്ഥാനമൊട്ടാകെ പൊടിപൊടിക്കുന്നു. അത്തപ്പൂക്കളമില്ലാതെ ഓണമില്ല മലയാളിക്ക്. പൂക്കളാല്‍ അലംകൃതമാക്കി കേരളത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഓണത്തെ വരവേൽക്കാൻ കേരളത്തിൽ പ്രത്യേകം അലങ്കരിച്ച റെയിൽവേ സ്റ്റേഷന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്.  ഓണാഘോഷത്തിനായി ട്രാക്കിൽ പ്രത്യേകം നട്ടുപിടിപ്പിച്ച പൂചെടികളുടെ ഇടയിലൂടെ പുഷ്പങ്ങളുടെ […]

Continue Reading

ബയോബാബ് പൂക്കള്‍ 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വിടരുകയെന്ന് തെറ്റായ പ്രചരണം…

അപൂർവങ്ങളായ ചെടികളെക്കുറിച്ചും പൂക്കളെ കുറിച്ചുമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ കൌതുകത്തിന്‍റെ പേരില്‍  വൈറലാകാറുണ്ട്. അത്തരത്തിൽ വൈറലായ പൂവിനെ കുറിച്ച് നമുക്ക് അറിയാം.    പ്രചരണം പന്തിന്‍റെ ആകൃതിയിൽ നിറയെ കേസരപുടങ്ങളുള്ള വെളുത്ത മനോഹരമായ പൂവിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ത്രിശങ്കു പുഷ്പം 50 വർഷത്തിലൊരിക്കൽ മാത്രംപൂക്കുന്ന പുഷ്പം.  ഷെയർ ചെയ്യൂ കാണാത്തവർക്കായി…  50 വർഷം കൂടുമ്പോൾ മാത്രം വിടരുന്ന ത്രിശങ്കു പുഷ്പം. ഇതിന്റെ Botanical name അറിയുന്നവർ പറയണം.” FB post archived […]

Continue Reading

400 കൊല്ലത്തിലൊരിക്കല്‍ പുക്കുന്ന മഹാമേരു പുഷ്പത്തിന്‍റെ ചിത്രമാണോ ഇത്…?

സാമുഹ്യ മാധ്യമങ്ങളില്‍ അപൂര്‍വ പുഷ്പ്പങ്ങളുടെ പല ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. മനോഹരമായ ഈ പുഷ്പങ്ങളെ കുറിച്ച് വിവിധ വാദങ്ങളും ഈ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിക്കാറുണ്ട്. ഇതില്‍ പലതും ശരിയാണെങ്കിലും പല വ്യാജമായ പ്രചാരണങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ അപൂര്‍വ്വ പുഷ്പ്പങ്ങളുടെ പേരില്‍ നടക്കുന്നുണ്ട്. സാധാരണ പുഷ്പങ്ങളുടെ ചിത്രങ്ങളെ ഹിമാലയില്‍ കണ്ടുപിടിച്ച അപൂര്‍വ്വ പുഷ്പം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പുഷ്പങ്ങള്‍ നൂറോ അധികമോ കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഒരക്കില്‍ പൂക്കുന്നത് എന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ […]

Continue Reading

ഇത് അമ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ വിരിയുന്ന ശംഖുപുഷ്പത്തിന്‍റെ ചിത്രമാണോ…?

മൈസൂര്‍ കൊട്ടാരത്തിലുള്ള ഒരു പുഷ്പം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ കാണുന്ന പുഷ്പത്തിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഈ പുഷ്പം അമ്പത് കൊല്ലത്തില്‍ ഒരിക്കല്‍ വിരിയുന്ന പുഷ്പമാണ്‌. ശംഖ് ആകൃതിയിലുള്ള ശംഖുപുഷ്പം എന്നാണ് അതിന്‍റെ പേരെന്ന് പോസ്റ്റില്‍ പറയുന്നു. കാഴ്ച്ചയിൽ കൌതുകം തോന്നുന്ന ഈ പുഷ്പതിനെ കുറിച്ച് ചിലര്‍ ആശ്ചര്യം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ ഇങ്ങനെയൊരു പുഷ്പമില്ല, ഇത് ‘fake’ ആണ് എന്ന് തരത്തിലും അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ അറിയിച്ചു. അതിനാല്‍ ഈ […]

Continue Reading

ഈ ചിത്രം ശിവലിംഗ പുഷ്പത്തിന്‍റെതല്ല പകരം ഒരു കോണ്‍ വര്‍ഗത്തിലെ ഒരു സസ്യത്തിന്‍റെതാണ്.

വിവരണം സാമുഹിക മാധ്യമങ്ങളില്‍ ഒരു ചിത്രം ഏറെ പ്രച്ചരിക്കുകെയാണ്. ഈ ചിത്രതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്- “ശിവലിംഗ് പുഷ്പം 99 വർഷത്തിലെരിക്കൽ ഹിമാലയത്തിൽ വിരിയുന്ന അൽഭുത പൂക്കൾ.” വാട്സാപ്പില്‍ ഞങ്ങള്‍ക്ക് ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു അഭ്യര്‍ത്ഥന ലഭിച്ചിരുന്നു. ഇതിനെ കുറിച്ച്  അന്വേഷിച്ചപ്പോള്‍ ഫെസ്ബൂക്കിലും, ഹെലോയിലും ഇതേ ചിത്രം ഇതേ വിവരണത്തോടെ പ്രച്ചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന്‍റെ ചില പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link ഹെല്ലോയിലും […]

Continue Reading

ഇത് ഹിമാലയത്തില്‍ കാണുന്ന മഹാമേരു എന്ന പുഷ്‌പമാണോ?

വിവരണം മഹമേരു പുഷ്പം അല്ലെങ്കിൽ ആര്യ പൂ എന്നറിയപ്പെടുന്ന പുഷ്പമാണിത്. ഇത് ഹിമാലയത്തിൽ കാണാം. എന്ന തലക്കെട്ട് നല്‍ക നാടന്‍ മീഡയ  എന്ന പേജില്‍ ജൂലൈ 11 മുതല്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പോസ്റ്റ് ഇതുവരെ 1,200ല്‍ അധികം പേര്‍ ഷെയര്‍ ചെയ്യുകയും 420ല്‍ അധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ മഹാമേരു അല്ലെങ്കില്‍ ആര്യ പൂവ് എന്ന ഒരു പൂവുണ്ടോ? അത് ഹിമാലയത്തില്‍ കാണപ്പെടുന്നതാണോ? ചിത്രത്തില്‍ കാണുന്നതാണോ മഹാമേരു പുഷ്‌പം? വസ്‌തുത എന്താണെന്നത് പരിശോധിക്കാം. […]

Continue Reading

സത്രീ ശരീരാകൃതിയിലുള്ള നാരീലത എന്ന പുഷ്പം സത്യമോ?

വിവരണം ഒരു സ്ത്രീയുടെ ശരീരത്തിന്റെ രൂപത്തിലുള്ള ഈ പൂക്കൾ ഇരുപത് വർഷത്തിലൊരിക്കലാണ് പൂക്കുന്നത്. ഇന്ത്യയിലെ കേരളത്തിൽ പാലക്കാട്‌ ജില്ലയിലെ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ അനങ്ങൻ മലയുടെ പ്രാന്തപ്രദേശങ്ങളിൽ കാണപ്പെടുന്ന ”നാരീലത” എന്ന മരത്തിലാണ് കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഈ പൂക്കൾ വിരിയുന്നത്. തായിലണ്ടിലും ഹിമാലയത്തിൽ ലും നീർപോൾ എന്ന പേരിലും ഇതറിയപ്പെടുന്നു… ഇങ്ങനെ ഒരു തലക്കെട്ട് നല്‍കി സ്ത്രീ ശരീരത്തോട് സമാനമായ രൂപമുള്ള ഒരു പഴത്തിന്‍റെ പൂവിന്‍റെയോ പേരിലുള്ള ചിത്രം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളിലെ വ്യാപകമായി […]

Continue Reading