FACT CHECK – പോലീസ് സേന റിക്രൂട്ട്മെന്‍റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റ് സെലക്ഷന്‍ ക്യാംപ് ഉടന്‍ നടക്കുന്നുവെന്നും ഇതിനായി ഇപ്പോള്‍ രജിസ്ടര്‍ ചെയ്യാമെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 18 വയസ് മുതല്‍ 28 വയസ് വരെയുള്ള യുവതി യുവാക്കള്‍ക്ക് രജിസ്ടര്‍ ചെയ്യാമെന്നും ആകര്‍ഷകമായ ശമ്പളം ലഭിക്കുമെന്നുമാണ് അവകാശവാദം. വോയിസ് ഓഫ് ഒറ്റപ്പാലം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും ഇതെ പോസ്റ്റ് ഞങ്ങള്‍ക്ക് കണ്ടെത്താനായി. പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെയാണ്- 2021-2022 അധ്യയന വർഷത്തെ  പോലീസ് സേനകളിലേക്കുള്ള pre- recruitment സെലെക്ഷൻ […]

Continue Reading

FACT CHECK – ശ്രീനഗറില്‍ സുരക്ഷാസേന തീവ്രവാദിയെ പിടികൂടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം സൈന്യം തീവ്രവാദിയെ സാഹസികമായി കീഴ്‌പ്പെടുത്തുന്ന വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബീക്കണ്‍ ലൈറ്റും സൈറനും മുഴക്കി വരുന്ന ഒരു എസ്‌യുവി യു ടേണ്‍ എടുത്ത് നിര്‍ത്തുകയും അതില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഉദ്യോഗസ്ഥന്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന ഒരാളെ ചാടി ചവിട്ടി ഇടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ശ്രീനഗറില്‍ തീവ്രവാദിയെ പിടികൂടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍.. എന്ന പേരില്‍ അനില്‍കുമാര്‍ ഛത്രപതി എന്ന പേരിലുള്ള വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

FACT CHECK: അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രസേനയുടെ നിര്‍ദ്ദേശം എന്ന്‍ വ്യാജ പ്രചരണം…

വിവരണം  റിപ്പബ്ലിക് ദിനമായ ഇന്നലെ ഡല്‍ഹിയിലെ പരേഡിന് സമാന്തരമായി പല സംസ്ഥാനങ്ങളിലും ട്രാക്ടര്‍ റാലികള്‍ നടക്കുകയും പലയിടത്തും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലെ റാലികള്‍ക്കിടയിലുണ്ടായ  സംഘര്‍ഷങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത നമുക്ക് പരിശോധിക്കാം.  archived link FB post സുപ്രീംകോടതി തന്ന നിയമത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്തു ചെങ്കോട്ടയില്‍ കൊടി നാട്ടിയിട്ട് ഉണ്ടെങ്കില്‍…. നിങ്ങളെ വേരോടെ പിഴുതെറിയാനും അതേ നിയമത്തില്‍ വ്യവസ്ഥയുണ്ട്…. ✊✊💪💪 എന്ന […]

Continue Reading

ഈ ഭൌതിക ശരീരങ്ങള്‍ ലഡാക്കിൽ കഴിഞ്ഞ ദിവസം ജീവൻ ബലിയർപ്പിച്ച ധീര യോദ്ധാക്കളുടെതല്ല…

വിവരണം ഇന്ത്യ ചൈന അതിർത്തിയിൽ സേനാംഗങ്ങൾ തമ്മിൽ  കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ 20 ജവാന്മാർ വീരമൃത്യു വരിച്ചതും ചൈനയുടെ 43 ജവാൻമാർക്ക് ജീവഹാനി ഉണ്ടായതും ഇപ്പോഴും അവിടെ സംഘർഷാവസ്ഥ തുടരുകയാണ് എന്നതും  നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇപ്പോഴും സേന കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.  ചൈന ഇന്ത്യക്ക് നേരെ പ്രകോപനപരമായ സമീപനം തുടരുകയാണ് എന്നും ഏറ്റവും പുതിയ വാർത്തകൾ അറിയിക്കുന്നു.  ഇതിനിടെ സാമൂഹികമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങളും  വീഡിയോയും കിഴക്കൻ […]

Continue Reading

കൊറോണ നിർമ്മാർജ്ജനത്തിനുള്ള കാര്യനിർവ്വാഹണ സംഘത്തലവനാവാൻ മോദിയോട് അമേരിക്ക, ഓസ്ട്രെലിയ, യു.കെ. പോലെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല…

കോവിഡ്‌-19 മഹാമാരി ഇന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ വലിയൊരു വെല്ലുവിളിയാണ്. ഈ ആഗോള ആരോഗ്യ പ്രശ്നതിനെ നേരിടാന്‍ പല രാജ്യങ്ങളും മറ്റു രാജ്യങ്ങളോട് സഹായം ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പെടും. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വ്യത്യസ്തമായ പ്രചാരണമാണ് നടക്കുന്നത്. ഓസ്ട്രെലിയ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ 18 രാജ്യങ്ങള്‍ ഇന്ത്യയോട് കൊറോണവൈറസിനെ നേരിടാനായിയുണ്ടാക്കിയ കാര്യാനിരവാഹണ സംഘത്തിന്‍റെ തലപ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുത്താന്‍ ആവശ്യപെട്ടു. ഇന്ത്യക്ക് ലഭിച്ച ബഹുമാനം എന്ന് കരുതി പലരും ഈ വാര്‍ത്ത‍ ഷെയര്‍ ചെയ്തു. […]

Continue Reading