ഹൈദരാബാദ് കാഞ്ച ഗച്ചിബൗളി വനത്തിലെ മരങ്ങള്‍ മുറിച്ചു നീക്കുന്ന ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതമാണ്…

ഹൈദരാബാദ് സർവകലാശാലയോട് (യുഒഎച്ച്) ചേർന്നുള്ള ഏകദേശം 400 ഏക്കർ വനഭൂമി ഐടി പാർക്കുകൾ നിർമ്മിക്കുന്നതിനായി ലേലം ചെയ്യാൻ പദ്ധതിയിടുന്നതായി തെലങ്കാന സർക്കാർ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഈ തീരുമാനം പിന്നീട് വൻ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് കാരണമായി. ഹൈദരാബാദിലെ അവശേഷിക്കുന്ന അവസാനത്തെ നഗര വനങ്ങളിൽ ഒന്നാണ് കാഞ്ച ഗച്ചിബൗളി. ജൈവ വൈവിധ്യത്താൽ സമ്പന്നമായ വനം നിരവധി പക്ഷി, സസ്തനി, ഉരഗ ജീവിവർഗങ്ങളുടെയു ആവാസ കേന്ദ്രമാണ്. കാഞ്ച ഗച്ചിബൗളി പോലുള്ള നഗര വനങ്ങൾ തണൽ നൽകുന്നതിലൂടെയും താപനില കുറയ്ക്കുന്നതിലൂടെയും ഈർപ്പം വർദ്ധിപ്പിക്കുന്നതിലൂടെയും […]

Continue Reading

നിലമ്പൂരില്‍ സിംഹത്തെ കണ്ടു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ പിന്നിലെ വസ്‌തുത എന്ത്?

വിവരണം ഒരു പെട്രോള്‍ പമ്പിന്‍റെ പരിസരത്ത് ഒരു ആണ്‍ സിംഹം റോന്തുചുറ്റുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്ക് റീലായുമായിട്ടാണ് പ്രധാനമായും വീഡിയോ പ്രചരിക്കുന്നത്. നിലമ്പൂര്‍ അകമ്പാടം റോഡില്‍ പെട്രോള്‍ പമ്പില്‍ സിംഹം എന്നതാണ് വീഡിയോയുടെ തലക്കെട്ട്. സുധീഷ് നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ റീല്‍ വീഡിയോയ്ക്ക് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Reel Archived Screen Record എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ നിലമ്പൂരിലെ പെട്രോള്‍ പമ്പില്‍ നിന്നുമുള്ളതാണോ? വസ്‌തുത അറിയാം. […]

Continue Reading

ഈ ചിമ്പാൻസിയെ ഇടുക്കിയിൽ നിന്നും വനംവകുപ്പ് പിടികൂടിയതല്ല ….

വിവരണം  ഇടുക്കി ഡാമിനടുത്തു വനംവകുപ്പ് പിടികൂടിയ ഒരു ജീവി,, കൊച്ചു കുട്ടികളെ പറഞ്ഞു പേടിപ്പിക്കുന്ന കോക്കാച്ചിയെ ഇതേവരെ കുട്ടികൾ കണ്ടിട്ടില്ല … കണ്ടോളൂ..😅😅 എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്.  archived link FB post ചിമ്പാൻസി വർഗ്ഗത്തിൽ പെട്ട ഒരു കുരങ്ങാനാണിത് എന്നാണ് തോന്നുന്നത്. ഒരു പ്രത്യേക ശബ്ദത്തിന്റെ അനുകരണം സമർത്ഥമായി നടത്തുകയാണ് ഈ ചിംപാന്‍സി ചെയ്യുന്നത്. ഇടുക്കി ഡാമിനടുത്തു നിന്നും വനംവകുപ്പ് ഇങ്ങനെയൊരു ജീവിയെ പിടികൂടിയിരുന്നോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം  […]

Continue Reading

ഈ കംഗാരുക്കളുടെ ചിത്രം ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ കാട്ടുതീയിൽ നിന്നുള്ളതല്ല

വിവരണം  Shon Kurishinkal‎ ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ദൈവത്തിന്‍റെ അദൃശ്യ കരസ്പർശ്ശം…🙏 കാട്ടുത്തീ സംഹാരതാണ്ടവമാടുന്ന ഓസ്ട്രേലിയയിൽ മഴ പെയ്തപ്പോൾ കംഗാരുക്കളുടെ സന്തോഷം❤️” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് രണ്ടു കങ്കാരുക്കൾ കൈകളുയർത്തി മുകളിലേയ്ക്ക് ആവേശ പൂർവം ചാടുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്.  archived link FB post ഈ ചിത്രം ഓസ്‌ട്രെലിയയിൽ ഞായറാഴ്ച മുതൽ പടർന്നു തുടങ്ങിയ കാട്ടുതീയിൽ നിന്നുള്ളതാണെന്ന്  […]

Continue Reading

മനസ്സില്‍ തൊടുന്ന ഈ ചിത്രം ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ നിന്നുമുള്ളതാണോ…?

വിവരണം  Vijay Vj‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേയ്ക്ക് 2020 ജനുവരി 5 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കാട്ടുതീയിൽപ്പെട്ട ഓസ്ട്രേലിയയിൽ നിന്നുള്ളൊരു ദൃശ്യം… തികച്ചും മനസ്സലിയിപ്പിക്കുന്ന കാഴ്ച…. എത്രയും പെട്ടെന്ന് തീ അണയട്ടെയെന്നു സർവ്വേശ്വരനോട് നമുക്ക് പ്രാർഥിക്കാം…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിട്ടുള്ളത് ഏതൊരാളിന്‍റെയും മനസ്സില്‍ തട്ടുന്ന തരത്തിൽ രണ്ടു കങ്കാരുക്കൾ പരസ്പരം പുണർന്നിരിക്കുന്ന ചിത്രമാണ്.  archived link FB post ഓസ്‌ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിച്ച് […]

Continue Reading

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി കുമ്മനം രാജശേഖരൻ മോദി മന്ത്രിസഭയിലേക്ക്‌ എന്ന വാർത്ത സത്യമോ..?

വിവരണം  Babu Rajan  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 25 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അഭിനന്ദനങ്ങൾ ??? കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി ശ്രീ. കുമ്മനം രാജശേഖരൻ മോദി മന്ത്രിസഭയിലേക്ക്‌ .❤❤” എന്ന അടിക്കുറിപ്പുമായി കുമ്മനം രാജശേഖരന്റെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. പോസ്റ്റ് വളരെ വേഗം വൈറൽ ആകുന്നുണ്ട്. archived link FB post കുമ്മനം രാജശേഖരൻ വനംവകുപ്പ് മന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ ചേരുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ഇക്കാര്യം […]

Continue Reading