ഫ്രാന്‍സില്‍ പ്രതിഷേധത്തിനിടെ പള്ളി കത്തിച്ചു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

അല്‍ജെറിയന്‍ വംശജനായ നാഹേല്‍ മര്‍സൂക് (Nahel Merzouk) എന്ന 17 വയസുകാരനെ പോലീസ് വെടിവെച്ചു കൊന്നതിന് ശേഷം ഫ്രാന്‍സില്‍ ഉയര്‍ന്ന തീവ്ര പ്രതിഷേധത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഈ കൂട്ടത്തില്‍ തീപിടിച്ച ഒരു പള്ളിയുടെയും (Gothic Church in France set on fire) ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഫ്രാന്‍സില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപെടുത്തിയിട്ടാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഫ്രാന്‍സില്‍ […]

Continue Reading

‘ഫ്രാന്‍സില്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുനിരത്തില്‍ നമസ് അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍’ – റഷ്യയിലെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ട്രാഫിക് നിയമ ലംഘനത്തിന്‍റെ പേരിൽ അൾജീറിയയിൽ നിന്നുള്ള മുസ്ലിം യുവാവ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനുശേഷം ഫ്രാൻസിൽ തുടർന്നു വന്നിരുന്ന ആഭ്യന്തര കലാപങ്ങൾക്ക് അല്പം ശമനമുണ്ടായി എന്നാണ് പുതിയ വാർത്തകൾ. 160 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ പ്രതിഷേധങ്ങൾ ഉണ്ടായി എങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  സംഘര്‍ഷത്തിനിടയിലും ഫ്രാൻസിൽ മുസ്ലീങ്ങൾ പൊതുനിരത്തിൽ പരസ്യമായി കൂട്ടത്തോടെ നമസ് നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇതിനിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഫ്രാൻസിൽ പൊതുനിരത്തിൽ പരസ്യമായി […]

Continue Reading

ഫ്രാന്‍സിലെ പ്രതിഷേധത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

അല്‍ജെറിയന്‍ വംശജനായ നാഹേല്‍ മര്‍സൂക് (Nahel Merzouk) എന്ന 17 വയസുകാരനെ പോലീസ് വെടിവെച്ചു കൊന്നതിന് ശേഷം ഫ്രാന്‍സില്‍ ഉയര്‍ന്ന തീവ്ര പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധത്തില്‍ പലയിടത്തും ഹിംസാത്മക സംഘര്‍ഷങ്ങളുണ്ടായി. ഇതിനിടെ ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരമായ പാരിസിലെ റിപബ്ലിക് പ്ലേസിന്‍റെ (Place De Republique) അവസ്ഥ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ നിലവില്‍ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെതല്ല എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. […]

Continue Reading

ഫ്രാന്‍സിലെ കലാപത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

ഒരു അള്‍ജീറിയന്‍ മുസ്ലിം യുവാവിനെ പോലീസ് വെടിവെച്ച് കൊന്നതിന് ശേഷം ഫ്രാന്‍സില്‍ നടക്കുന്ന ഹിംസാത്മകമായ പ്രതിഷേധത്തിന്‍റെ (Violence in France) ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസിലെ പ്രശസ്തമായ ഐഫല്‍ ടവറിന്‍റെ താഴെ […]

Continue Reading

റഫേല്‍ വിമാനം ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് വരുന്ന ദൃശ്യങ്ങളുടെ പേരില്‍ ഇറ്റലിയുടെ രാഷ്ട്രദിനം ആഘോഷങ്ങളുടെ വീഡിയോ പ്രചരിക്കുന്നു…

ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കുറച്ച് ദിവസം മുമ്പേ എത്തിയിരുന്നു. സംസ്കൃത ശ്ലോകം കൊണ്ട് വിമാനങ്ങളെ സ്വാഗതം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് നമുക്ക് താഴെ കാണാം. राष्ट्ररक्षासमं पुण्यं, राष्ट्ररक्षासमं व्रतम्, राष्ट्ररक्षासमं यज्ञो, दृष्टो नैव च नैव च।। नभः स्पृशं दीप्तम्…स्वागतम्! #RafaleInIndia pic.twitter.com/lSrNoJYqZO — Narendra Modi (@narendramodi) July 29, 2020 ഇതോടെ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളില്‍ റഫേല്‍ വിമാനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങി. ഇത് സംബന്ധിച്ച് […]

Continue Reading

FACT CHECK: പാരിസിലെ ഒരു മെട്രോ സ്റ്റേഷനില്‍ തീ പിടിച്ച സംഭവം വര്‍ഗീയമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നു…

ഇന്ത്യയിലെ തലസ്ഥാന നഗരം ഡല്‍ഹിയില്‍ നടന്ന കലാപം പോലെയുള്ള ഒരു കലാപം ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരം പാരിസിലും നടന്നു എന്ന വിവരണത്തോടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് നമുക്ക് കാണാം. വര്‍ഗീയ കലാപം നടത്തുന്ന മുസ്ലിങ്ങളാണ് ഈ തീ കൊളുത്തിയത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ വാദം പുര്‍ണമായി തെറ്റാണ്. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ തീപിടിത്തത്തിന്‍റെ കാരണം വര്‍ഗീയ കലാപങ്ങളല്ല അതു പോലെ മുസ്‌ലിങ്ങളുമല്ല ഈ […]

Continue Reading

വീഡിയോയിൽ കാണുന്ന ഉപകരണം ഇസ്രായേൽ ഇറക്കുമതി ചെയ്ത് ഉടൻ വിപണിയിലെത്തുമോ..?

വിവരണം  Lesley Varghese  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 27  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ടെക്നോളജി മൊത്തം മാറി. ഇനി മൊബൈലൊക്കെ മറന്നേക്കൂ. ഇസ്രയേൽ പുതിയ ഒരു ബ്രേസലേറ്റ് ഇറക്കുമതി ചെയ്യുന്നുണ്ട്. വിശ്വസിക്കാൻ പ്രയാസം. ഉടനെ മാർക്കറ്റിൽ വരാൻ പോകുന്നു.” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ബ്രെസ്‌ലെറ്റിന്‍റെ രൂപത്തിലുള്ള ഒരു ആൻഡ്രോയിഡ് ഉപകരണത്തെ പരിചയപ്പെടുത്തുന്ന ഏറെ ആകർഷണീയമായ  വീഡിയോയാണിത്. ഒരു വാച്ച് പോലെ കൈത്തണ്ടയിൽ ധരിച്ചാൽ കൈത്തണ്ടയിൽ […]

Continue Reading

ചിത്രത്തില്‍ കാണുന്ന വ്യക്തി ഫ്രെഞ്ച് പ്രസി‍‍ഡ‍ന്‍റ് ഇമ്മാനുവല്‍ മാക്രോണാണോ?

വിവരണം നമസ്തേ ? കമ്മി ജിഹാദികൾക്ക് ഹൃദയസ്തംഭനം ഉണ്ടാക്കുന്ന വാർത്തയാണ് പടിഞ്ഞാറ് നിന്നും നാം കേട്ടുകൊണ്ടിരിക്കുന്നത്. എല്ലാവരും പരിഹസിച്ചുകൊണ്ടിരിക്കുന്ന സേവാഭാരതി എന്ന സംഘ സന്നദ്ധ സംഘടനക്ക് ഫ്രഞ്ച് സർക്കാർ ഒരു മില്യൻ യൂറോ സംഭാവന നൽകാൻ പോകുന്നു! ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺജി ശ്രീജിത്ത് പന്തളംജിയുടെ ഫേസ്ബുക്ക് ലൈവിലൂടെ ആണ് സേവാഭാരതിയുടെ പ്രവർത്തനങ്ങളെ പറ്റി അറിയുന്നത്. ഉടൻ തന്നെ അദ്ദേഹം ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ളജിയെ ഐ.എം.ഓ യിൽ വിളിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾ അറിഞ്ഞ പ്രസിഡന്റ് അപ്പോൾ […]

Continue Reading