FACT CHECK: പാരിസിലെ ഒരു മെട്രോ സ്റ്റേഷനില്‍ തീ പിടിച്ച സംഭവം വര്‍ഗീയമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നു...
ഇന്ത്യയിലെ തലസ്ഥാന നഗരം ഡല്‍ഹിയില്‍ നടന്ന കലാപം പോലെയുള്ള ഒരു കലാപം ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരം പാരിസിലും നടന്നു എന്ന വിവരണത്തോടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് നമുക്ക് കാണാം. വര്‍ഗീയ കലാപം നടത്തുന്ന മുസ്ലിങ്ങളാണ് ഈ തീ കൊളുത്തിയത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ വാദം പുര്‍ണമായി തെറ്റാണ്. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ തീപിടിത്തത്തിന്‍റെ കാരണം വര്‍ഗീയ കലാപങ്ങളല്ല അതു പോലെ മുസ്‌ലിങ്ങളുമല്ല ഈ കെട്ടിടതിനെ തീ കൊളുത്തിയത് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയത്. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ വസ്തുത എന്ന് നമുക്ക് അറിയാം.
വിവരണം
വീഡിയോ-
ഫെസ്ബൂക്ക് പോസ്റ്റ്-
Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇത് ഡൽഹി അല്ല..... പാരീസ് ആണ്... അവിടെ കപിൽ മിശ്ര ഇല്ല... ഉള്ളത് കുറെ കുടിയേറ്റ സമാധാന മതക്കാർ ആണ്.....”
വസ്തുത അന്വേഷണം
വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ച് അതില്‍ നിന്ന് ലഭിച്ച ഒരു ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് യു.കേയിലെ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ മിററിന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
Mirror | Archived Link |
വാര്‍ത്ത പ്രകാരം ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരം പാരിസില്‍ ഗ്യാഹ് ദേ ലിയോണ്‍ എന്ന റെയില്‍വേ സ്റ്റേഷനില്‍ ചില പ്രതിഷേധകര്‍ തീ കൊളുത്തിയതിനാല്‍ ഫ്രഞ്ച് പോലീസ് സ്റ്റേഷന്‍റെ കെട്ടിടം ഒഴിപ്പിച്ചു. ആഫ്രിക്കയിലെ ജനാധിപത്യ കോങ്ഗോ ദേശത്തിന്‍റെ പ്രസിഡന്റ് ഫെലിക്സ് ശിലോമ്പോയെ പിന്തുണയ്ക്കുന്ന ഗായകന്‍ ഫാലി ഇപ്പുപ്പായുടെ ഒരു സംഗീത പരിപാടിയോട് പ്രതിഷേധിക്കുകയായിരുന്നു ഫ്രാന്‍സില്‍ താമസിക്കുന്ന കോങ്ഗോ പൌരന്മാരായ പ്രതിഷേധകര്‍. കോന്‍ഗോയിലെ നിലവിലുള്ള സര്‍ക്കാരിനോടുള്ള എതിര്‍പ്പ് അറിയിക്കാനാണ് പ്രതിഷേധകര്‍ സംഗീത പരിപാടിക്കെതിരെ പ്രതിഷേധിച്ചത്. ഇതില്‍ ചില പ്രതിഷേധകരാണ് ചവറു കൂനയ്ക്കും ഒപ്പം ചില വാഹനത്തിനും തീ കൊളുത്തിയത്.
ഞങ്ങള്‍ ഫ്രാന്‍സിലെ പ്രമുഖ മാധ്യമ ഏജന്‍സിയായ എ.എഫ്.പിയുടെ വെബ്സൈറ്റില്‍ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് എ.എഫ്.പി പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ട് പ്രകാരം, പ്രസിദ്ധ ഗായകരെ ഉപയോഗിച്ച് കോന്‍ഗോ സര്‍ക്കാര്‍ അവരുടെ കുറ്റകൃത്യങ്ങള്‍ വെള്ളപൂശി ജനങ്ങളെ അവരുടെ പക്ഷത്ത് ആക്കാനാണ് ശ്രമിക്കുന്നത് അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കശാപ്പ് ചെയുകയും സ്ത്രികളെ ബലാത്സംഗം ചെയുകയുമാണ് എന്നാണ് ഒരു പ്രതിഷേധിക ആരോപിച്ചത്. ഈ സംഭവത്തില്‍ പോലീസ് മുപ്പത് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു കുടാതെ 54 പേര്‍ക്ക് അനുമതി നിഷേധിച്ച ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിഴ ഈടാക്കി എന്ന് പോലീസ് അറിയിക്കുന്നു.
AFP | Archived Link |
ഈ പ്രതിഷേധം കോന്‍ഗോയിലെ സര്‍ക്കാരിനെതിരെയായിരുന്നു. ഇത് മുസ്‌ലിംകള്‍ സംഘടിപ്പിച്ച പ്രതിഷേധമായിരുന്നില്ല. കോന്‍ഗോ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയവര്‍ തീ കൊളുത്തി എന്നതാണ് സംഭവം. ഇതൊരു വര്‍ഗീയ കലാപമല്ല.
നിഗമനം
പോസ്റ്റില്‍ ആരോപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ഫ്രാന്‍സില്‍ കോന്‍ഗോ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരില്‍ ചിലര്‍ റെയില്‍വേ സ്റ്റേഷന്‍റെ സമീപത്ത് തീ കൊളുത്തി എന്നതാണ് വീഡിയോയില്‍ കാണുന്ന സംഭവം. വീഡിയോയില്‍ കാണുന്നത് വര്‍ഗീയ കലാപമല്ല.
Title:FACT CHECK: പാരിസിലെ ഒരു മെട്രോ സ്റ്റേഷനില്‍ തീ പിടിച്ച സംഭവം വര്‍ഗീയമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നു...
Fact Check By: Mukundan KResult: False