വയനാട് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന വാര്‍ത്തയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്.. വസ്‌തുത അറിയാം..

വിവരണം വയനാട് ദുരിതാശ്വാസം പണം വകമാറ്റിയെന്ന് പരാതി, യൂത്ത് കോണ്‍ഗ്രസില്‍ പോര് എന്ന തലക്കെട്ട് നല്‍കി 24 ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ  ചിത്രം നല്‍കിയാണ് 24 ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന പേരിലാണ് പ്രചരണം. സാമ്പത്തിക തട്ടിപ്പില്‍ രഹുല്‍ ഉള്‍പ്പടെ ആരോപണ വിധേയനാണെന്ന പേരിലാണ് പോസ്റ്റുകള്‍ വൈറലായിരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും […]

Continue Reading

VVPAT മെഷീനില്‍ നിന്ന് സ്ലിപ്പുകള്‍ ശേഖരിക്കുന്ന പഴയ വീഡിയോ ലോകസഭ തെരഞ്ഞെടുപ്പില്‍ നടന്ന തട്ടിപ്പ് എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു… 

26 ഏപ്രിലിന് രണ്ടാം ഘട്ടം വോട്ടെടുപ്പ് സമാപിച്ചു. ഈ ഘട്ടത്തില്‍ കേരളത്തിലെ എല്ലാം 20 മണ്ഡലങ്ങള്‍ അടക്കം രാജ്യത്തിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ അവരുടെ വോട്ട് രേഖപ്പെടുത്തി. ഇതിനിടെ EVM മെഷീനില്‍ തട്ടിപ്പ് എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ 2022 മുതല്‍ പ്രചരിക്കുന്ന VVPAT സ്ലിപ്പുകള്‍ ശേഖരിക്കുന്ന പ്രക്രിയയുടെതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് […]

Continue Reading

FACT CHECK – ലുലു സൗജന്യമായി മൊബൈല്‍ ഫോണ്‍ സമ്മാനം നല്‍കുന്നുണ്ടോ? വാട്‌സാപ്പ് പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു നിങ്ങള്‍ക്ക് ഫോണ്‍ സമ്മാനമായി ലഭിച്ചു എന്ന് ഒരു സന്ദേശം ഒട്ടനവധി പേര്‍ക്ക് ഇതിനോടകം വാട്‌സാപ്പില്‍ ലഭിച്ചിട്ടുണ്ടാകും. threeg.xyz എന്ന ലിങ്കാണ് പലര്‍ക്കും ലഭിച്ചിരിക്കുന്നത്. പലര്‍ക്കും പല ഫോണുകള്‍ സമ്മാനമായി ലഭിച്ചു എന്ന തരത്തിലാണ് പ്രചരണം. ഇത് സത്യമാണോ എന്നും സമ്മാനം ലുലു ഇങ്ങനെയൊരു സമ്മാനം നല്‍കുന്നുണ്ടോ എന്നും അറിയാന്‍ നിരവധി പേര്‍ ഫാക്‌ട് ക്രെസെന്‍‍ഡോയുടെ വാട്‌സാപ്പ് ഫാക്‌ട്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ടിരുന്നു. ഇതാണ് പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ […]

Continue Reading

FACT CHECK: സാമുഹ മാധ്യമങ്ങളില്‍ കേരളത്തില്‍ EVM തട്ടിപ്പുണ്ടാകും എന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

കേരളത്തില്‍ വന്‍ EVM തട്ടിപ്പുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്‌ സാമുഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കാണ്. ഈ പോസ്റ്റില്‍ ഈ ആരോപണത്തിനെ പിന്തുണക്കാന്‍ മുന്ന്‍ വാദങ്ങളുമുന്നയിക്കുന്നുണ്ട്. പക്ഷെ ഈ വാദങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വാദങ്ങള്‍ തെറ്റും ചിലത് തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് കണ്ടെത്തി. എന്താണ് പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളും, വാദങ്ങളുടെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വോട്ടിംഗ് മെഷീനില്‍ BSPക്ക് വോട്ട് കുത്തുമ്പോള്‍ BJPക്ക് […]

Continue Reading

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പരാതി നല്‍കാനുള്ള കേരള പോലീസിന്‍റെ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയുമാണോ ഇത്?

വിവരണം നിങ്ങളുടെ അനുവാദം കൂടാതെ മറ്റൊരാള്‍ നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ചതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.. നിങ്ങളുടെ വാളില്‍ മോശമായ ഫോട്ടകള്‍ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടോ.. ഫേക്ക് ഐഡിയില്‍ നിന്നും നിങ്ങളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ.. ഓണ്‍ലൈന്‍ വഴി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നുണ്ടോ.. ഉണ്ടെങ്കില്‍ ഉടന്‍ കംപ്ലെയിന്‍റ് ചെയ്യുക ഫോണ്‍ – 0471 2449090, 2556179, [email protected] എന്ന ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ടും ചില പോസ്റ്റുകളും ഏറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരള പോലീസിന്‍റെ സൈബര്‍ വിഭാഗത്തില്‍ […]

Continue Reading