ശബരിമല തീര്‍ത്ഥാടനത്തിന് വാഹനങ്ങളില്‍ അലങ്കാരം വേണ്ടയെന്ന് കോടതി നിര്‍ദേശിച്ചിട്ടും പോലീസ് ഇത് ലംഘിച്ച് ഡ്യൂട്ടിക്ക് പോകുന്നതാണോ ഈ വീഡിയോ?

വിവരണം അടുത്ത മലയാളം മാസം വൃശ്ചികം ഒന്നിന് ശബരിമല മണ്ഡലകാല ഉത്സവത്തിന് നടത്തുറക്കാനിരിക്കെ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മേലൊരു നിയന്ത്രണം വന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പ ഭക്തര്‍ അവര്‍ വരുന്ന വാഹനങ്ങള്‍ വിവിധ രീതിയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ച് അലങ്കിരിച്ചായിരുന്നു തീര്‍ത്ഥാടനത്തിന് എത്തുന്നത്. എന്നാല്‍ അമിതമായ അലങ്കാരം പിടില്ലായെന്നും മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗാതാഗത സംവിധാനങ്ങള്‍ക്കും ഇത് ബാധകമാമെന്നാണ് കോടതി ഉത്തരവ്.  […]

Continue Reading

സിനിമ റിവ്യു റിലീസിന് 7 ദിവസത്തിന് ശേഷം മതിയെന്ന് ഹൈകോടതി ഉത്തരവിറക്കിയിട്ടില്ലാ.. പ്രചരണം വ്യാജം..

വിവരണം റിലീസിങ് ദിനത്തില്‍ തീയറ്റര്‍ കേന്ദ്രീകരിച്ചും സമൂഹമാധ്യമങ്ങളിലൂടെയുള്ള റിവ്യു നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ എന്ന തരത്തിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ നൗഫല്‍ നല്‍കിയ ഹൈകോടതിയാണ് ഇന്നലെ (ഒക്ടോബര്‍ 10) പരിഗണിച്ചത്. ഇതിന് പിന്നാലെ വ്ളോഗര്‍മാരുടെ സിനിമ റിവ്യു റിലീസിന് 7 ദിവസം കഴിഞ്ഞു മതിയെന്ന് ഹൈകോടതിയുടെ ഉത്തരവിറങ്ങിയെന്നാണ് പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങാണ് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഡീഞ്ഞ്യോയുടെ ശിഷ്യന്‍ എന്ന പ്രൊഫൈലില്‍ […]

Continue Reading

ഭക്ഷണം കഴിച്ച് പണം നല്‍കാതെ മടങ്ങിയ ശേഷമാണ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ റെസ്റ്റോറന്‍റിനെതിരെ പരാതി നല്‍കിയതെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം ബില്ലിലെ വില സംബന്ധിച്ച് ഉന്നയിച്ച പ്രശ്നങ്ങളായിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. അ‌ഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും ആലപ്പുഴ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് റെസ്റ്റോറന്‍റ് 184 രൂപ ഈടാക്കിയതിനെ തുടര്‍ന്ന് എംഎല്‍എ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വരുകയായിരുന്നു. റെസ്റ്റോറന്‍റ് അമിത വിലയാണ് ഈടാക്കുന്നതെന്ന് ആരോപിച്ച് എംഎല്‍എ കളക്ടര്‍ക്ക് പരാതി നല്‍കുകയും പിന്നീട് റെസ്റ്റോറന്‍റില്‍ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. എന്നാല്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ […]

Continue Reading