ശബരിമല തീര്‍ത്ഥാടനത്തിന് വാഹനങ്ങളില്‍ അലങ്കാരം വേണ്ടയെന്ന് കോടതി നിര്‍ദേശിച്ചിട്ടും പോലീസ് ഇത് ലംഘിച്ച് ഡ്യൂട്ടിക്ക് പോകുന്നതാണോ ഈ വീഡിയോ?
വിവരണം
അടുത്ത മലയാളം മാസം വൃശ്ചികം ഒന്നിന് ശബരിമല മണ്ഡലകാല ഉത്സവത്തിന് നടത്തുറക്കാനിരിക്കെ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മേലൊരു നിയന്ത്രണം വന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പ ഭക്തര്‍ അവര്‍ വരുന്ന വാഹനങ്ങള്‍ വിവിധ രീതിയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ച് അലങ്കിരിച്ചായിരുന്നു തീര്‍ത്ഥാടനത്തിന് എത്തുന്നത്. എന്നാല്‍ അമിതമായ അലങ്കാരം പിടില്ലായെന്നും മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗാതാഗത സംവിധാനങ്ങള്‍ക്കും ഇത് ബാധകമാമെന്നാണ് കോടതി ഉത്തരവ്.
അതെ സമയം പോലീസിന് ഇത് ബാധകമല്ലായെന്നും പോലീസ് അവരുടെ ബസ് പൂമാലകള്‍ ഉപയോഗിച്ച് മുഴുവനായി അലങ്കരിച്ചാണ് ശബരിമല ഡ്യൂട്ടിക്ക് എത്തുന്നതെന്നുമാണ് ഇപ്പോള്‍ ഒരു വീഡിയോയിലൂടെ പ്രചരിക്കുന്നത്. പോലീസിന്‍റെ ബസ് പത്തനംതിട്ട കേന്ദ്രീയ പോലീസ് കല്യാണ്‍ ബന്ധര്‍ കാര്യാലയത്തില്‍ (പോലീസ് ക്യാന്‍റീന്‍) നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്.. ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങൾ പുഷ്പം കൊണ്ട് അലങ്കരിക്കുകയോ മറ്റു അലങ്കാരങ്ങൾ നടത്തി തീർത്ഥാടനത്തിന് പോകുവാനോ പാടുള്ളതല്ല. ഇത് ഈ വർഷത്തെ അറിയിപ്പ്. അടുത്ത വർഷം മുതൽ ചിലപ്പോൾ ക്ഷേത്ര സന്നിധിയിൽ കൈകൂപ്പി തൊഴുകുന്നവരെ കൽതുറങ്കിൽ അടയ്ക്കാനുള്ള ഉത്തരവും ചിലപ്പോൾ വന്നേക്കാം.. എന്ന തലക്കെട്ട് നല്‍കി അനൂപ് ശ്രീറാം ശ്രീറാം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 415ല്‍ അധികം റിയാക്ഷനുകളും 1,400ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന വാഹനങ്ങളിലെ അലങ്കാരങ്ങളില്‍ നിയന്ത്രണം വേണമെന്ന ഹൈകോടതി ഉത്തരവിന് ശേഷം പോലീസ് അത് ലംഘിച്ച് അലങ്കാരത്തോടെ വാഹനം ശബരിമല ഡ്യൂട്ടിക്ക് വേണ്ടി ഇറക്കിയോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിം ഗൂഗിള്‍ ലെന്‍ഡ് ഉപയോഗിച്ച് റിവേഴ്‌സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. കേരള പോലീസ് ഡ്രൈവേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ 2023 ജനുവരെ 13ന് പങ്കുവെച്ചതാണ് യഥാര്‍ത്ഥ വീഡിയോ. അതായത് 10 മാസങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഒക്ടോബര്‍ 18നാണ് ഹൈക്കോടതി മോട്ടോര്‍വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയത്. ശബരിമല തീര്‍ത്ഥാടനത്തിനെതിത്തുന്ന വാഹനങ്ങളിലെ അമിത അലങ്കാരം നിയന്ത്രിക്കണം. മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി നിര്‍ദേശിച്ചു. ഇതെ കുറിച്ച് സമയം മലയാളം നല്‍കിയ വാര്‍ത്ത ഇവിടെ വായിക്കാം.
പത്തനംതിട്ട പോലീസ് ക്യാന്‍റീനില്‍ നിന്നും വാഹനം അലങ്കാരത്തോടെ പുറത്തേക്ക് ഇറങ്ങി വരുന്ന വീഡിയോയത് കൊണ്ട് തന്നെ പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥനവുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ബന്ധപ്പെട്ടു. ഹൈക്കോടതി നിര്‍ദേശത്തിന് ശേഷമുള്ള വീഡിയോയല്ലാ ഇതെന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഉള്‍പ്പടെ നിയമം ബാധകമാണെന്ന് കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ ഇത് ലംഘിക്കാന്‍ ആവില്ലായെന്നും അവര്‍ പറഞ്ഞു.
കേരള പോലീസ് ഡ്രൈവേഴ്‌സ് എന്ന പേജില്‍ നിന്നും പങ്കുവെച്ച യഥാര്‍ത്ഥ വീഡിയോ-
നിഗമനം
മോട്ടോര്‍ വാഹന നിയമപ്രകാരം വണ്ടികളില്‍ അലങ്കാരം വേണ്ടയെന്ന കോടതി നിര്‍ദേശം ഒക്ടോബര്‍ 18നാണ് പുറത്ത് വന്നത്. പ്രചരിക്കുന്ന വീഡിയോയിലെ പോലീസ് വാഹനം 10 മാസങ്ങള്‍ക്ക് മുന്‍പ് അതായത് ശബരിമല ഡ്യൂട്ടിക്കായി പുറപ്പെട്ട വാഹനത്തിന്‍റേതാണ്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:ശബരിമല തീര്‍ത്ഥാടനത്തിന് വാഹനങ്ങളില്‍ അലങ്കാരം വേണ്ടയെന്ന് കോടതി നിര്‍ദേശിച്ചിട്ടും പോലീസ് ഇത് ലംഘിച്ച് ഡ്യൂട്ടിക്ക് പോകുന്നതാണോ ഈ വീഡിയോ?
Written By: Dewin CarlosResult: Misleading