ഹനുമാന്‍ സേന സമ്മേളനം കെ. സുധാകരന്‍ ഉല്‍ഘാടനം ചെയ്യുമെന്ന പോസ്റ്റര്‍ ഒരു കൊല്ലം പഴയതാണ്, പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തില്ല…

സിപിഎം പാർട്ടി സമ്മേളനത്തിൽ ശശി തരൂർ പങ്കെടുക്കുന്നതിനെ ചൊല്ലി  പല ചർച്ചകളും നടന്നിരുന്നു. പങ്കെടുക്കേണ്ട എന്ന് ഹൈ കമാന്‍റ് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകളുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനാണ് സിപിഎം ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ പറഞ്ഞത്.  ഇതിനുശേഷം  സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ മറ്റൊരു പ്രചരണം വൈറൽ ആകുന്നുണ്ട്   പ്രചരണം  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഹനുമാൻ സേനയുടെ സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി പങ്കെടുക്കുന്നു എന്ന ഒരു പോസ്റ്റർ ആണ് പ്രചരിക്കുന്നത്. ഹനുമാൻ സേന സംസ്ഥാന കൺവെൻഷൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം […]

Continue Reading

FACT CHECK – പൈപ്പ് ഉദ്ഘാടനത്തിന് വേണ്ടിയാണോ രാഹുല്‍ ഗാന്ധി എംപി വയനാട് സന്ദര്‍ശിച്ചത്? വസ്‌തുത അറിയാം..

വിവരണം വയനാട് എംപി രാഹുല്‍ ഗാന്ധി തന്‍റെ മണ്ഡലം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ കഴിഞ്ഞു ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ ഒരു ചിത്രം എതിര്‍ പാര്‍ട്ടിയുടെ പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധി തന്‍റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും മറ്റ് ചില ആളുകളുടെയും ഒപ്പം ഒരു പൈപ്പ് തുറന്ന് പരിശോധിക്കുന്നതാണ് ഈ ചിത്രം. എന്താല്ലേ.. ഭാവി പ്രധാനമന്ത്രിയാകാന്‍ വയനാട്ടിലേക്ക് രക്ഷപെട്ട ആളാണ് ഇപ്പോള്‍ വെള്ളം വരുന്ന പൈപ്പിന്‍റെ ഉദ്ഘാടനത്തിന് വിമാനം പിടിച്ച് അങ്ങ് ദില്ലിയില്‍ […]

Continue Reading

FACT CHECK – താനൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്ക് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ആരും ചിരിക്കരുത് , ഇതാണ് താനൂരിൽ ചങ്കൻ ഉൽഘാടിച്ച തട്ടിക്കൂട്ട് ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ എന്ന തലക്കെട്ട് നല്‍കി അഗ്നിശരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ ഒരു ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനാണാണിതെന്ന് പരോക്ഷമായി ആരോപണം ഉന്നയിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഓഫിസ് കെട്ടിടം ഇല്ലാതെ ഒരു ഷെഡ്ഡ് മാത്രമായി നിര്‍മ്മിച്ച് ഉദ്ഘാടനം നടത്തിയെന്നാണ് പോസ്റ്റിലെ പ്രധാന […]

Continue Reading

പണ്ഡിറ്റ്‌ നെഹ്‌റു പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഈ ചിത്രം ഓടിഷയിലെ ഹീരാകുഡിന്‍റെതല്ല…

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ ലാല്‍ നെഹ്‌റു നവഇന്ത്യയുടെ നിര്‍മാതാക്കളില്‍ ഒരാളാണ്. സ്വതന്ത്ര ഇന്ത്യയില്‍ വികസനത്തിനായി പല പ്രസ്ഥാനങ്ങളും, പ്രൊജക്റ്റുകളും ഉദ്യോഗങ്ങളും അദേഹം നിര്‍മിച്ചു. ഇതില്‍ ഒന്നാണ് ഓടിശയിലെ ലോകത്തില്‍ ഏറ്റവും നീളമുള്ള ഡാം, ഹീരാകുഡ്. ഈ ഡാമിന്‍റെ ഉദ്ഘാടന ചടങ്ങിന്‍റെ ഒരു ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ നെഹ്‌റു ഒരു പെണ്‍കുട്ടിയെ കൊണ്ട് പവര്‍ പ്ലാന്‍റ് ഓണ്‍ ചെയ്യിക്കുന്നത് നമുക്ക് കാണാം. ഈ ചിത്രം ജനുവരി 1957ല്‍ നിര്‍മിച്ച ഓടിഷയിലെ […]

Continue Reading

സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടക സ്ഥാനത്ത് നിന്നാണ് അവസാന നിമിഷം വികെ പ്രശാന്തിനെ ഒഴിവാക്കിയോ..?

വിവരണം  Asianet News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 17 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്കിയിരിക്കുന്നത്. “വിജയത്തിന് പിന്നാലെ വെട്ടിനിരത്തൽ: വികെ പ്രശാന്തിനെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഒഴിവാക്കി സിപിഎം” എന്ന അടിക്കുറിപ്പുമായി ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB Post “തിരുവനന്തപുരം സര്‍ക്കിൾ സഹകരണ യൂണിയന്‍റെ സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടക സ്ഥാനത്ത് നിന്നാണ് അവസാന നിമിഷം വി കെ പ്രശാന്തിനെ ഒഴിവാക്കിയത്. വികെ […]

Continue Reading