ഭാരത് ജോഡോ യാത്രവേളയില്‍ മദ്യവും ചിക്കന്‍ ഫ്രൈയും കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോഴും സംസ്ഥാനങ്ങള്‍ താണ്ടി പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനുവരി 30ന് കശ്മീരില്‍ കാല്‍നടയാത്രയായ ഭാരത് ജോ‍ഡോ യാത്ര സമാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ജാഥ നയിക്കുന്നത്. അതെ സമയം ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്യുന്നു എന്ന തരത്തിലുള്ള […]

Continue Reading

ഹിന്ദു സന്യാസി വേഷത്തില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥനില്‍ പര്യടനം തുടരുമ്പോള്‍ നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വലിയ രാഷ്ട്രീയ ചര്‍ച്ചകളും വിവാദങ്ങളും ഇതിനോടകം ഭാരത് ജോഡോ യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരന്നു. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി ഒരു ഹിന്ദു സന്യാസി എന്ന് തോന്നിക്കും വിധം വേഷം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ പ്രര്‍ത്തകര്‍ക്കൊപ്പം നടക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വെള്ള വസ്‌ത്രവും രുദ്രാക്ഷ മാലയും അണിഞ്ഞ് നടക്കുന്ന […]

Continue Reading

വിരാട് കോഹ്‌ലി ഭാരത് ജോഡോ യാത്രയുടെ ടി ഷര്‍ട്ട് ധരിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് ജാഥ എത്തിച്ചേര്‍ന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലൂടെ പുരോഗമിക്കുന്ന കാല്‍ നട ജാഥയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ കലാ-സാംസ്കാരിക, കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അണിചേര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം ഭാരത് ജോഡോ യാത്ര എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രം എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും യാത്രയെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ജോഡോ യാത്ര കടന്നു പോയ തിരുവനന്തപുരത്തെ ചായക്കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന കടയുടമയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തും പതിനഞ്ചും പേര്‍ കൂട്ടമായി കടയിലെത്തി 15 ചായയും അത്രയും തന്നെ വടയും […]

Continue Reading

ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ […]

Continue Reading