സില്‍വര്‍ ലൈന്‍ സംവാദ വേദിയുടേതെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ  വേദിയുടേതാണ്…

സിൽവർ ലൈനിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്  കെ റെയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ചിരുന്നു. പദ്ധതി അശാസ്ത്രിയവും അനാവശ്യവുമാണെന്നാണ്  ജനകീയ സമിതിയുടെ വിലയിരുത്തല്‍.  സിൽവർ ലൈനിന്നെ പറ്റിയുള്ള വിശദീകരണം നല്‍കാനായി ഇതിനിടെ സര്‍ക്കാര്‍ തലത്തില്‍ നിന്നും സംവാദം സംഘടിപ്പിച്ചിരുന്നു.  ക്ഷണിക്കപ്പെട്ട ആറ് പേരിൽ നാലുപേർ സംവാദത്തിൽ പങ്കെടുത്തു. ഈ സംവാദത്തില്‍ പൊതുജനങ്ങള്‍ ആരും പങ്കെടുത്തില്ല എന്ന മട്ടില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം വേദിയില്‍ നിരന്നു കിടക്കുന്ന കസേരകളില്‍ ഏതാനും എണ്ണങ്ങളില്‍ മാത്രം […]

Continue Reading

ശോഭ മാളിനെ ബാധിക്കാതിരിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്‍റ് തിരിച്ചുവിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെ-റെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. അലൈന്‍മെന്‍റ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ കല്ലുകള്‍ ഇടുന്നിനടങ്ങളില്‍ പ്രതിഷേധക്കാര്‍ കല്ല് പറിച്ച് മാറ്റുന്നത് ദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തൃശൂര്‍ നഗരത്തിലൂടെ കെ-റെയില്‍ കടന്നു പോകുന്നിടത്ത് ശോഭ സിറ്റി മാളിനെ മനപ്പൂര്‍വം ഒഴിവാക്കി അലൈന്‍മെന്‍റ് ചിട്ടപ്പെടുത്തിയിരിക്കുകയാണെന്ന പേരില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോര്‍പ്പൊറേറ്റുകളുടെ സ്ഥലം ഏറ്റെടുക്കാതെ പാവപ്പെട്ടവരുടെ സ്ഥലം പിടിച്ചെടുത്താണ് സര്‍ക്കാര്‍ കെ-റെയില്‍ നടപ്പിലാക്കുന്നതെന്നും അതിന് […]

Continue Reading

ശൌചാലത്തിന്‍റെ മുന്നില്‍ കെ-റെയില്‍ കുറ്റി കുഴിച്ചു വെച്ചതിന്‍റെ വ്യാജ ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍…

ശൌചാലത്തിന്‍റെ വാത്തിലിനു മുന്നില്‍ കെ-റെയിലിന്‍റെ കുറ്റി കുഴിച്ചു  വെച്ചതിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രം എഡിറ്റഡാണ് എന്ന് ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ശൌചാലയത്തിന്‍റെ മുന്നില്‍ കെ-റെയിലിന്‍റെ കുറ്റി കുഴിച്ചു വെച്ചിരിക്കുന്നതായി കാണാം. കെ-റെയില്‍ പദ്ധതി പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുടെ വിഷയമാണ്. കെ-റെയിലിന്‍റെ പ്രയോജനവും പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് വിവാദങ്ങള്‍ […]

Continue Reading

വീടിന്‍റെ വാതില്‍ ചവട്ടി പൊളിച്ച് കെ-റെയില്‍ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെ-റെയില്‍ വിരുദ്ധ സമരവും സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന സംഭവങ്ങളും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റങ്ങളുടെയും സംഘര്‍ഷങ്ങളുടെയും എല്ലാ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് കെ-റെയില്‍ ഉദ്യോഗസ്ഥരും പോലീസും ഒരു വീഡിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി സര്‍വേ കല്ല് സ്ഥാപിക്കാന്‍ അതിക്രമം നടത്തുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അറിയിപ്പ്….. 👇👆 വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഭയപ്പെടേണ്ട, അത് കള്ളന്മാരോ പിടിച്ചുപറിക്കാരോ അല്ല […]

Continue Reading

RAPID FC : ഇപ്പോള്‍ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത ഇതെ സ്ത്രീ തന്നെയാണോ മുന്‍പ് തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തും കോട്ടയത്തും സമരം ചെയ്ത ആ കോണ്‍ഗ്രസ് പ്രവര്‍ത്തക? വസ്‌തുത അറിയാം..

കെ-റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. നിരവധി പേരെയാണ് പോലീസ് കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് കല്ലുകള്‍ ഇടുന്ന സ്ഥലങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ നടക്കു്ന്നത്. നിരവധി വീഡിയോകള്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. അതിനിടയിലാണ് മുന്‍പ് പുതുപ്പള്ളിയിലും കൊല്ലത്തുമെല്ലാം കോണ്‍ഗ്രസിന് വേണ്ടി സമരം ചെയ്ത സ്ത്രീ ഇപ്പോള്‍ കെ-റെയില്‍ സമരത്തിനുമെത്തിയിട്ടുണ്ട് എന്ന പേരില്‍ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. അനങ്ങന്നടി സൈബര്‍ സഖാക്കള്‍ എന്ന പേരിലുള്ള […]

Continue Reading

വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചാൽ കെ റെയില്‍ ഒഴിവാക്കുമെന്ന്  മന്ത്രി കെ എൻ ബാലഗോപാലിന്‍റെ പേരില്‍ വ്യാജ പ്രചരണം…

സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ കെ റെയിലിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിൽ പദ്ധതിയെ കുറിച്ച് പരാമർശങ്ങൾ ഒന്നുമുണ്ടായില്ല മാത്രമല്ല വന്ദേഭാരത് ട്രെയിനുകളെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു പ്രചരണം വൈറൽ ആകുന്നുണ്ട്. സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാൽ കെ റെയിലിന്‍റെ അഭാവത്തിൽ വന്ദേഭാരത് പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. കെഎൻ ബാലഗോപാലിന്‍റെ പ്രസ്താവനയായി പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “വന്ദേ ഭാരത് […]

Continue Reading

FACT CHECK: കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ഈ വൈറല്‍ ചിത്രം നിലവിലേതല്ല; സത്യാവസ്ഥ അറിയൂ…

എല്‍.ഡി.എഫ്. ഭരണത്തില്‍ കേരളത്തിലെ ഒരു റോഡിന്‍റെ ദുരവസ്ഥ കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ജനങ്ങളുടെ ഇടയിലും മാധ്യമങ്ങളിലും വലിയൊരു ചര്‍ച്ച വിഷയമാണ്. സമുഹ മാധ്യമങ്ങളിലും കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ചുണ്ടി കാണിച്ച് എല്‍.ഡി.എഫ്. സര്‍ക്കാറിന്‍റെ കെ-റെയില്‍ പദ്ധതിയെയും പലരും ട്രോള്‍ ചെയ്തിട്ടുണ്ട്. […]

Continue Reading