മലിനജലത്തിൽ ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങള്‍ കോട്ടയത്തു നിന്നുള്ളതല്ല… സത്യമറിയൂ…

കാലാതീതമായി സമൂഹം എന്നും നേരിടുന്ന വെല്ലുവിളിയാണ് ഭക്ഷ്യസുരക്ഷ. പലപ്പോഴും സാഹചര്യങ്ങള്‍ മൂലം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ തരമില്ല. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റ വാർത്തകൾ ദിനംപ്രതിയെന്നോണം മാധ്യമങ്ങളിൽ കാണാറുണ്ട്. പക്ഷേ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണം ഹോട്ടലുകളില്‍ നിന്നും പിടികൂടുന്ന വാർത്തകളും  മാധ്യമങ്ങളിൽ വരാറുണ്ട്. കോട്ടയത്തെ  ഒരു ഹോട്ടലിൽ വൃത്തിഹീനമായ പരിസരങ്ങളിൽ പാത്രങ്ങൾ കഴുകുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൃത്തിഹീനമായ പരിസരത്ത് മലിനജലത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്ന […]

Continue Reading

പാലായില്‍ ബസില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പിടിച്ചു കൊണ്ട്പോയ സ്ത്രി കൊറോണ പോസിറ്റീവ് അല്ല; സത്യാവസ്ഥ അറിയൂ…

പാലായില്‍ ബസ്സില്‍ നിന്ന് ഒരു സ്ത്രിയെ ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും പിടിച്ചു ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. വീഡിയോയ്ക്കൊപ്പമുള്ള വിവര പ്രകാരം ഈ സ്ത്രി കൊറോണ പോസിറ്റീവ് സ്ഥിരികരിച്ച ഒരു സ്ത്രിയാണ് എന്നിട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ചെന്നപ്പോള്‍ ഈ സ്ത്രി ഒരു ബസ്സില്‍ കയറി. പിന്നിട് ബസ്സില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും ഇവരെ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി. ഈ ശ്രമത്തിന്‍റെ ഇടയില്‍ ഈ സ്ത്രി ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുന്നതും […]

Continue Reading

കുമരകത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയോ?

വിവരണം കോട്ടയം കുമ്മനം, കുമരകം ഭാഗത്തു വെച്ചു കുട്ടികളെ തട്ടിയെടുക്കാൻ വന്ന കർണ്ണാടകക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടിച്ചപ്പോൾ..രണ്ടുപേർ ജീപ്പിൽനിന്നിറങ്ങി പരിസരം വീക്ഷിക്കുമ്പോൾ സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇവർ ജീപ്പ് വിട്ടുപോയി.പക്ഷെ രണ്ടുപേർക്ക് കയറാൻ കഴിഞ്ഞില്ല. അങ്ങനെ പിടിച്ചു. രാവിലെ വാട്സ്ആപ്പ് ൽ വന്ന മെസ്സേജ് ആണിത്. പെട്ടെന്ന് ഷെയർ ചെയ്യുക.. എന്ന തലക്കെട്ട് നല്‍കി രണ്ട് പേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.ആര്‍.മുരളി ടിവിഎല്‍എ എന്ന പേരിലുള്ള […]

Continue Reading

ചിത്രത്തില്‍ കാണുന്ന കുട്ടിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതാണോ?

വിവരണം ഇന്ന് രാവിലെ കോട്ടയം റെയില്‍വേസ്റ്റേഷന് സമീപത്ത് നിന്ന് കിട്ടിയതാണ് …ഈ കുട്ടിയെ ….online ൽ ഉള്ള എല്ലാവരും ഷെയർ ചെയ്തു സഹായിക്കുക.. എന്ന തലക്കെട്ട് നല്‍കി 2017 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഒരു വനിത പോലീസ് ഉദ്യോഗസ്ഥ ഒരു കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കുന്നതാണ് പോസ്റ്റിലെ ചിത്രം. 2017 ഒക്‌ടോബര്‍ 25ന് മണിയാറിന്റെ ശബ്ദം എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 315,000ല്‍ അധികം ഷെയറുകളും 4,400ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  […]

Continue Reading

കോട്ടയം മിയ ഖാലിഫ കോളേജിൽ എബിവിപി വിജയിച്ചോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കോട്ടയം മിയ ഖലീഫ കോളേജ് ABVP തൂത്തുവാരി ??” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 21 നു ഫലം പ്രഖ്യാപിച്ച  മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ” കോട്ടയം മിയ ഖാലിഫ കോളേജ് എബിവിപി തൂത്തുവാരി. 37 ൽ 76 സീറ്റും കാവിപ്പടയ്ക്ക്. വിജയിച്ച സംഘ ചുണക്കുട്ടികൾ ഗൂഗിൾ […]

Continue Reading

കോട്ടയം ഡിവൈഎസ്പി ഓഫീസ് ഇങ്ങനെയൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നോ ..?

വിവരണം  Lady Media എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂണ്‍ 30 മുതല്‍ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. കേരള പോലീസ് നല്‍കുന്ന ഒരു അറിയിപ്പാണ് പോസ്റ്റില്‍ നല്കിയിരിക്കുന്നത്. “ക്ലാസ്സ് കട്ട് ചെയ്ത് വിദ്യാർത്ഥികൾ തിയേറ്ററിൽ എത്തിയാൽ വിളിക്കുക. വനിതാ സർക്കിൾ ഇൻസ്പെക്റ്റർ ടോൾ  ഫ്രീ നമ്പർ 1091, 0481 2561414 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പരാതി അറിയിക്കാം. 24 മണിക്കൂറും സേവനം ലഭ്യം. വിവരങ്ങൾ നൽകുന്ന ആളിന്റെ […]

Continue Reading